ടോയ്‍ലെറ്റിൽ പോയ യുവതിയുടെ ഫോട്ടോ പകർത്തി വാക്വം ക്ലീനർ, ഫേസ്ബുക്കിൽ ഇട്ടു 

By Web TeamFirst Published Jan 20, 2023, 4:07 PM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ വാക്വം ക്ലീനർ നിർമാതാക്കളായ ഐറോബോട്ടിന്റെ ഈ റോബോ വാക്വം ക്ലീനർ 2020 ൽ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനായി യുവതിയുടെ വീട്ടിലെത്തിച്ചത്.

വീടിന്റെ അകം തുടച്ചു വൃത്തിയാക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന റോബോ വാക്വം ക്ലീനർ
ടോയ്‌ലെറ്റിൽ പോയ യുവതിയുടെ ചിത്രം പകർത്തുകയും അത് പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും റിപ്പോർട്ട്. 2020 -ൽ നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെനെസ്വലയിലാണ് സംഭവം നടന്നത്. എം.ഐ.ടി. ടെക്ക് റിവ്യൂ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഐ റോബോട്ടിന്റെ റൂംബാ ജെ7 വാക്വം ക്ലീനർ റോബോട്ട് ആണ് ഇങ്ങനെ ചെയ്തത്.

റോബോട്ടിനെ വീഡിയോയും ചിത്രങ്ങളും ശബ്ദങ്ങളും എല്ലാം ലേബൽ ചെയ്യുന്നതിന് കരാർ എടുത്തിരുന്നത് സ്കേൽ എ.ഐ എന്ന സ്റ്റാർട്ട് അപ്പ് ആയിരുന്നു. വീടിനുള്ളിൽ നിന്നും വാക്വം ക്ലീനർ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഈ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരാണ്. അത്തരത്തിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കിടയിലാണ് യുവതി ടോയ്‌ലെറ്റിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങളും ഉൾപ്പെട്ടത്. സ്റ്റാർട്ട് അപ്പ് കമ്പനിയിലെ ജീവനക്കാർ ചിത്രങ്ങൾ പരിശോധിക്കാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ഇത്തരത്തിൽ ഒരു അബദ്ധം വരുത്തി വയ്ക്കാൻ കാരണമായത്.

ലോകത്തിലെ ഏറ്റവും വലിയ വാക്വം ക്ലീനർ നിർമാതാക്കളായ ഐറോബോട്ടിന്റെ ഈ റോബോ വാക്വം ക്ലീനർ 2020 ൽ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനായി യുവതിയുടെ വീട്ടിലെത്തിച്ചത്. വാക്വം ക്ലീനർ തന്നെയാണ് ചിത്രങ്ങൾ പകർത്തിയതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഡേറ്റ ശേഖരണത്തിൽ വീഴ്ചവരുത്തിയ സ്കേൽ എ.ഐ യുമായുള്ള കരാർ കമ്പനി അവസാനിപ്പിച്ചതായി ആണ് അറിയാൻ കഴിയുന്നത്. ഏതായാലും 1700 കോടി ഡോളറിന് കമ്പനി ആമസോൺ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

click me!