അമേരിക്കയിൽ ഒരുകോടി സമ്പാദിക്കുന്നതിനേക്കാൾ സേവ് ചെയ്യാനായത് നാട്ടിൽ 25 ലക്ഷം വാങ്ങുമ്പോൾ; പോസ്റ്റ്

Published : Aug 26, 2026, 10:44 AM IST
Nitin Malhotra

Synopsis

ഇന്ത്യയില്‍ പ്രതിമാസം 2 മുതല്‍ 2.5 ലക്ഷം രൂപ വരെയായിരുന്നു തന്റെ വരുമാനമെന്ന് നിതിന്‍ പറയുന്നു. 30,000 രൂപ വാടക നല്‍കി ജീവിച്ചിരുന്ന ആ കാലത്ത് എല്ലാ ചെലവുകളും കഴിഞ്ഞ് സന്തോഷത്തോടെ 1 ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ മാറ്റിവയ്ക്കാൻ കഴിഞ്ഞിരുന്നു.

അമേരിക്കയിലെ ഉയര്‍ന്ന ശമ്പളത്തേക്കാളും ഇന്ത്യയിലെ ചെറിയ ശമ്പളത്തിലാണ് കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നതെന്ന് എന്‍ആര്‍ഐ യുവാവ്. 15 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന നിതിന്‍ മല്‍ഹോത്രയാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. അമേരിക്കയില്‍ പ്രതിമാസം 8,000 ഡോളര്‍ (ഏകദേശം ഒരു കോടി രൂപ വാര്‍ഷിക ശമ്പളം) സമ്പാദിക്കുമ്പോഴുള്ളതിനേക്കാള്‍, ഇന്ത്യയില്‍ 25 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ഉണ്ടായിരുന്നപ്പോഴാണ് തനിക്ക് കൂടുതല്‍ തുക മാറ്റിവയ്ക്കാൻ കഴിഞ്ഞിരുന്നതെന്ന് നിതിൻ പറയുന്നു.

അമേരിക്കയിലെ ചെലവുകള്‍ ഇങ്ങനെയാണ്, ഭവന വായ്പ 2,500 ഡോളര്‍, ‌നികുതി 1,500 ഡോളര്‍, ഭക്ഷണം 1,000 - 1,200 ഡോളര്‍, കാര്‍ ഇന്‍ഷുറന്‍സ് 500 ഡോളര്‍. ആരോഗ്യ ഇന്‍ഷുറന്‍സ് (ഭാര്യയ്ക്കും കുട്ടിക്കും ഉള്‍പ്പെടെ) 500 ഡോളര്‍, മറ്റ് ചെലവുകളും മരുന്നുകളും ഒക്കെക്കൂടി 500 - 800 ഡോളര്‍, ഇതിനുപുറമെ ഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകളും വരും. ഇതെല്ലാം കഴിഞ്ഞ് ആകെ ബാക്കിയാകുന്നത് 1,000 മുതല്‍ 1,200 ഡോളര്‍ മാത്രമാണ്. ഭാര്യ ജോലിക്ക് പോകാത്തതിനാല്‍ ഡേ കെയര്‍ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭാവിയില്‍ ഭാര്യ ജോലിക്ക് പോയാല്‍ ചെലവുകള്‍ വീണ്ടും വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ പ്രതിമാസം 2 മുതല്‍ 2.5 ലക്ഷം രൂപ വരെയായിരുന്നു തന്റെ വരുമാനമെന്ന് നിതിന്‍ പറയുന്നു. 30,000 രൂപ വാടക നല്‍കി ജീവിച്ചിരുന്ന ആ കാലത്ത് എല്ലാ ചെലവുകളും കഴിഞ്ഞ് സന്തോഷത്തോടെ 1 ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ മാറ്റിവയ്ക്കാൻ കഴിഞ്ഞിരുന്നു.

ഈ വീഡിയോ പുറത്തുവന്നതോടെ ഇരു രാജ്യങ്ങളിലെയും ജീവിതച്ചെലവിനെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മികച്ച ജീവിതനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുമ്പോള്‍ തന്നെ യുഎസിലെ ഉയര്‍ന്ന ചെലവുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്. അതേസമയം, പണത്തേക്കാള്‍ ഉപരി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

'മരണ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് പരീക്ഷ എഴുതിയാൽ മതി'; ദില്ലി ഐഐടിയിലെ അധ്യാപകനിൽ നിന്നുമുണ്ടായ അനുഭവം കുറിച്ച് മുൻ വിദ്യാർത്ഥി, വൈറൽ
പുലർച്ചെ 2 മണിക്ക് ദുർഗന്ധം നിറഞ്ഞ് വിമാനം; യാത്രക്കാരി സീറ്റും ഇടനാഴിയും വൃത്തികേടാക്കിയെന്ന് പരാതി