വെള്ളച്ചാലില്‍ അവധി ആഘോഷത്തിനിറങ്ങി, സഞ്ചാരികളെ വളഞ്ഞിട്ട് ആക്രമിച്ച് പിരാനക്കൂട്ടം

Published : May 31, 2023, 02:02 PM ISTUpdated : May 31, 2023, 02:05 PM IST
വെള്ളച്ചാലില്‍ അവധി ആഘോഷത്തിനിറങ്ങി, സഞ്ചാരികളെ വളഞ്ഞിട്ട് ആക്രമിച്ച് പിരാനക്കൂട്ടം

Synopsis

വെള്ളത്തിലിറങ്ങി അല്‍പ നേരത്തിന് ശേഷം ഷോക്ക് അടിക്കുന്നത് പോലെ തോന്നിയതോടെയാണ് വിനോദ സഞ്ചാരികളിലൊരാള്‍ കരയ്ക്ക് കയറുകയായിരുന്നു. കാലില്‍ നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഇയാള് ഉണ്ടായിരുന്നത്.

താരുമാ ആകു: അവധി ആഘോഷത്തിനായി ബ്രസീലിലെത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ച് പിരാന കൂട്ടം. ബ്രസീലിലെ മനൌസിലെ താരുമാ ആകു മേഖലയിലെ റിസോര്‍ട്ടിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് പിരാന മത്സ്യങ്ങളുടെ ആക്രമണം ഉണ്ടാവുന്നത്. റിസോര്‍ട്ടിന് സമീപത്തുള്ള ചെറു വെള്ളച്ചാലില്‍ ഇറങ്ങിയ സഞ്ചാരികളില്‍ എട്ട് പേര്‍ക്കാണ് കാലില്‍ ആഴത്തില്‍ മുറിവുകള്‍ ഉള്ളത്. വെള്ളത്തിലിറങ്ങി അല്‍പ നേരത്തിന് ശേഷം ഷോക്ക് അടിക്കുന്നത് പോലെ തോന്നിയതോടെയാണ് വിനോദ സഞ്ചാരികളിലൊരാള്‍ കരയ്ക്ക് കയറുകയായിരുന്നു. കാലില്‍ നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഇയാള് ഉണ്ടായിരുന്നത്. പിന്നാലെ തന്നെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും ഭയന്ന് കരയ്ക്ക് കയറേണ്ടി വരികയായിരുന്നു. 

ഇവരില്‍ എട്ടോളം ആളുകള്‍ക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. പിരാനകള്‍ക്ക് മനുഷ്യനെ ആക്രമിച്ച് എല്ലു തോലുമാക്കാന്‍ നിമിഷങ്ങള്‍ മതിയെന്നാണ് സിനിമകളിലും മറ്റും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ പിരാനയുടെ ആക്രമണത്തേക്കുറിച്ചുള്ള കഥകള്‍ പലരും പര്‍വ്വതീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ചില സമയത്ത് ഇവയുടെ ആക്രമണം ഗുരുതരമായ മുറിവുകളിലേക്കും അവിടെ നിന്ന് ജീവനഹാനി വരുത്താനും ഇടയാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ബ്രസീലിലെ സംഭവത്തില്‍ പിരാനകളെ പഴിക്കരുതെന്നാണ് പിരാനകളുടെ സ്വഭാവത്തേക്കുറിച്ച് പഠനം നടത്തിയിട്ടുള്ള വിദഗ്ധര്‍ പറയുന്നത്. ഈ മേഖലയിലെ പ്രാദേശിക ഭക്ഷണശാലകള്‍ പിരാനകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. 

ഇത്തരത്തില്‍ തെറ്റിധാരണ വന്നതാവാം സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രകോപനം കൂടാതെ മനുഷ്യരെ ആക്രമിക്കുന്ന സ്വഭാവം പിരാനകള്‍ക്ക് ഇല്ലെന്നാണ് വെസ്റ്റേണ്‍ കെന്‍റക്കി സര്‍വ്വകലാശാലയിലെ ബയോളജി വിഭാഗം അധ്യാപകനായ സ്റ്റീവ് ഹസ്കി വിശദമാക്കുന്നത്. സൌജന്യ ഭക്ഷണം ലഭിക്കുന്നത് മൂലമുണ്ടായ തെറ്റിധാരണയിലാണ് നിലവിലെ ആക്രമണമെന്നാണ് സ്റ്റീവ് ഹസ്കിയും ബ്രസീലിലെ സംഭവം വിലയിരുത്തുന്നത്. റെഡ് ബെല്ലി വിഭാഗത്തില്‍ ഉള്ള പിരാനകള്‍ വരെ കൂട്ടമായി ഇര തേടുന്ന സ്വഭാവമുള്ളവയാണ്. 

തേനീച്ചക്കൂട്ടത്തെ പേടിച്ച് തടാകത്തിലേക്ക് ചാടി, പിരാനമത്സ്യത്തിന്റെ ആക്രമണം, യുവാവിന് ദാരുണാന്ത്യം

ആമസോണിലും സാവോ ഫ്രാന്‍സിസ്കോ നദിയുടെ കൈവരികളിലും കാണുന്ന പിരാനകളാണ് ഏറ്റവും അക്രമകാരികളെന്നാണ് വിലയിരുത്തുന്നത്. ഇവ പോലും ചെറിയ കുളത്തില്‍ വളരെ അധികം മത്സ്യങ്ങള്‍ കുടുങ്ങുന്നതിന് സമാനമായ സാഹചര്യങ്ങളിലാണ് അപകടകാരികളാവുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ജീവനുള്ളതും വലിപ്പം കൂടുതലുമായ മൃഗങ്ങളെ ആക്രമിക്കുന്നതിലും അധികമായി ഇവ ചത്ത ജീവികളെ ആഹരിക്കുന്ന മാംസഭുക്കുകളാണെന്നും പല പഠനങ്ങളും വിശദമാക്കുന്നു. സഞ്ചാരികളില്‍ ആരെങ്കിലും മുറിവുകളോടെയോ മറ്റോ വെള്ളത്തിലിറങ്ങിയതാവാം ഇത്തരത്തിലെ തെറ്റിധാരണ പിരാനക്കൂട്ടത്തിന് തോന്നാന്‍ ഇടയാക്കിയതെന്നുമാണ് സംഭവത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. 

സൈനിക ജനറലിനെ കൊലയാളി മത്സ്യത്തിന് ഇട്ടു കൊടുത്ത് കിം, പ്രചോദനം ജയിംസ് ബോണ്ട് ചിത്രം

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്