US : പൊലീസ് വണ്ടിയില്‍ സഹപ്രവര്‍ത്തകയുമായി സെക്‌സ്; വിവാദ ഉദ്യോഗസ്ഥന്റെ പണിപോയി

By Web TeamFirst Published Nov 26, 2021, 4:58 PM IST
Highlights

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വാര്‍ത്ത വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് പാറ്റേഴ്‌സണ്‍ രാജി വെച്ചത്. 

പൊലീസ് വാഹനത്തില്‍ (Police vehicle) സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം  (sex) പുലര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥന്‍  (police officer) രാജിവെച്ചു. അമേരിക്കയിലെ  (US) മാഡിസണിലാണ്  (Madison) സംഭവം. ഇവിടത്തെ പൊലീസ് പട്രോള്‍ ടീമിന്റെ മേധാവിയായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലഫ്. റെജിനാള്‍ഡ് പാറ്റേഴ്‌സണാണ് രാജിവെച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വാര്‍ത്ത വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് പാറ്റേഴ്‌സണ്‍ രാജി വെച്ചത്. 

മാഡിസണ്‍ പൊലീസ് വകുപ്പില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് പാറ്റേഴ്‌സണ്‍. സെപ്തംബര്‍ 16-നാണ് വിവാദസംഭവം. മാഡിസണിലെ റീട്ടെയില്‍ കടയുടെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട പൊലീസ് കാറിനുള്ളില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പാറ്റേഴ്‌സണിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ക്കിംഗ് സ്‌പേസില്‍ വണ്ടി എടുക്കാന്‍ വന്നപ്പോള്‍ പൊലീസ് വാഹനത്തില്‍ രണ്ട് പേരെ നഗ്‌നരായി കണ്ടതിനാല്‍ വീഡിയോ പകര്‍ത്തുകയായിരുന്നു എന്നു പറഞ്ഞാണ് മാര്‍സല്‍ സ്‌കോട്ട് എന്നയാള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇത് വൈറലായി. മാധ്യമങ്ങളില്‍ ഈ സംഭവം വാര്‍ത്തയാവുകയും ചെയ്തു. 

തുടക്കത്തില്‍ പൊലീസ് അധികൃതര്‍ ഈ സംഭവത്തോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍, വാര്‍ത്തയായതോടെ ഒരു ഉദ്യോഗസ്ഥനാണ് അതെന്നു മാത്രം പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെ ഇവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  പാറ്റേഴ്‌സന്റെ പേരും പുറത്തുവന്നു. ഇതിനു ശേഷം നീതിന്യായ വകുപ്പ് തല അന്വേഷണം പാറ്റേഴ്‌സണിനെ കുറ്റമുക്തനാക്കിയിരുന്നു. എന്നാല്‍, ഇത് വിവാദമായപ്പോള്‍ വീണ്ടും പൊലീസ് വകുപ്പ് അന്വേഷണം നടത്തി. ഇതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട വിവിധ ചട്ടങ്ങള്‍ പാറ്റേഴ്‌സണ്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തെ സര്‍വീസില്‍നിന്നും മാറ്റിനിര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഇതിനുശേഷമാണ് പാറ്റേഴ്‌സണ്‍ രാജിവെച്ചത്. പാറ്റേഴ്‌സണിന്റെ രാജിക്കാര്യം പൊലീസ് അധികൃതര്‍ സ്ഥിരീകരിച്ചതായി വിസ്‌കോണ്‍സിന്‍ സ്‌റ്റേറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

 

കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് പാറ്റേഴ്‌സണിനെതിരെ വകുപ്പ്തല നടപടി വന്നത്. പുതുതായി ജോലിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥയാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. 

പൊലീസ് കാറിനുള്ളില്‍ നഗ്‌നരായ സ്ത്രീപുരുഷന്‍മാരെ കണ്ടതിനെ തുടര്‍ന്നാണ് താന്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്തത് എന്നാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മാര്‍സല്‍ സ്‌കോട്ട് പറഞ്ഞത്. പത്തിരുപത് വയസ്സുള്ള സ്ത്രീയും മുതിര്‍ന്ന പുരുഷനുമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. താന്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ സ്ത്രീ വസ്ത്രങ്ങള്‍ ധരിക്കുകയും പൊലീസ് ഉദ്യോഗസ്ഥന്‍ യൂനിഫോമിട്ട് മുന്‍സീറ്റില്‍ വന്നിരുന്ന് വാഹനം പോവുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. 
 

click me!