Rapist : പൊലീസിനെ കണ്ടിട്ടും തുടര്‍ന്നു, ബലാല്‍സംഗത്തിനിടെ  സ്ഥിരം കുറ്റവാളി പിടിയില്‍

Web Desk   | Asianet News
Published : Dec 24, 2021, 05:17 PM ISTUpdated : Dec 24, 2021, 05:20 PM IST
Rapist : പൊലീസിനെ കണ്ടിട്ടും തുടര്‍ന്നു, ബലാല്‍സംഗത്തിനിടെ  സ്ഥിരം കുറ്റവാളി പിടിയില്‍

Synopsis

പരോളിലിറങ്ങിയ അതേ ദിവസം ഒരു യുവതിയെ വീട്ടില്‍കയറി ബലാല്‍സംഗം ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ 1997-ല്‍ അറസ്റ്റിലായി ജയില്‍വാസം അനുഷ്ഠിച്ച് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് വീണ്ടും ബലാല്‍സംഗ കേസില്‍ ഇയാള്‍ അറസ്റ്റിലായത്.  

ബലാല്‍സംഗ കേസില്‍ 23 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച  പുറത്തിറങ്ങിയ സ്ഥിരം കുറ്റവാളിയായ ലൈംഗിക മനോരോഗിയെ 23-കാരിയെ ബലാല്‍സംഗം ചെയ്യുന്നതിനിടയില്‍ പൊലീസ് പിടികൂടി. അമേരിക്കയിലെ മന്‍ഹാട്ടനിലുള്ള നിര്‍മാണ സൈറ്റിലാണ് സംഭവം. പൊലീസിനെ കണ്ടിട്ടും ഇയാള്‍ യുവതിയെ നിലത്തുവീഴ്ത്തി ബലാല്‍സംഗം ചെയ്യുന്നത് തുടര്‍ന്നതായി എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്തു. 

61 വയസ്സുകാരനായ ഡാരില്‍ ഫെല്‍പ്‌സ് ആണ് അറസ്റ്റിലായത്. പരോളിലിറങ്ങിയ അതേ ദിവസം ഒരു യുവതിയെ വീട്ടില്‍കയറി ബലാല്‍സംഗം ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ 1997-ല്‍ അറസ്റ്റിലായി ജയില്‍വാസം അനുഷ്ഠിച്ച് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് വീണ്ടും ബലാല്‍സംഗ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. വിജനമായ സ്ഥലത്തുവെച്ച് ഇയാള്‍ ഒരു യുവതിയെ നിലത്തേക്ക് വീഴ്ത്തി ആക്രമിക്കുന്നത് കണ്ട ഒരാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയിട്ടും ഇയാള്‍ ബലാല്‍സംഗം ചെയ്യുന്നത് തുടര്‍ന്നു. പൊലീസ് ബലമായി പിടിച്ചുമാറ്റി ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

ഡാരില്‍ ഫെല്‍പ്‌സ്

 

സമീപപ്രദേശത്തെ റസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന 23-കാരിയെയാണ് ഇയാള്‍ ആക്രമിച്ചത്. ആളൊഴിഞ്ഞ നര്‍മാണ സൈറ്റിനടുത്തുകൂടി നടന്നുപോവുകയായിരുന്ന യുവതിയെ മുഖത്തടിച്ച് കീഴ്‌പ്പെടുത്തിയ ശേഷം നിലത്തേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്യുകയായിരുന്നു ഇയാള്‍. ഈ വഴി പോവുകയായിരുന്ന ഒരാള്‍ ഇതു കണ്ട് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് തല്‍ക്ഷണം സംഭവസ്ഥലത്തെത്തി. എന്നാല്‍, ഇയാള്‍ പൊലീസിനെ വകവെക്കാതെ ആക്രമണം തുടര്‍ന്നു. തുടര്‍ന്ന് ഇയാളെ ബലം പ്രയോഗിച്ച് തള്ളിമാറ്റുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ത്രീയെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്കുള്ള കൊണ്ടുപോയി. മുഖത്തുണ്ടായിരുന്ന മുറിവുകള്‍ ഒഴിച്ചാല്‍, ശാരീരികമായ മറ്റ് പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഈ സ്ത്രീ മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

 

1987-ല്‍ ഒരു സ്ത്രീയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ 10 വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷം, 1997-ല്‍ ജയില്‍ മോചിതനാവുകയായിരുന്നു. എന്നാല്‍, ജയിലില്‍നിന്നിറങ്ങിയ ഇയാള്‍ അന്ന് വൈകിട്ട് തന്നെ മറ്റൊരു സ്ത്രീയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്യുകയും വീട് കൊള്ളയടിക്കുകയും ചെയ്തു. തുടര്‍ന്നന് അറസ്റ്റിലായ ഇയാള്‍ക്ക് 23 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. പുറത്തിറക്കാന്‍ പറ്റാത്ത അപകടകാരിയായ കുറ്റവാളിയാണെന്ന് മുദ്രകുത്തി ഇയാള്‍ക്ക് പരോള്‍ നിഷേധിച്ചിരുന്നു. എങ്കിലും തടവുകാലാവധി കഴിഞ്ഞപ്പോള്‍, ആജീവനാന്ത പരോളിന് കടുത്ത നിബന്ധനകളോടെ ഇയാളെ ജയില്‍ മോചിതനാക്കി. ജയിലില്‍നിന്നിറങ്ങി ദിവസങ്ങള്‍ക്കകമാണ് ഇയാള്‍ വീണ്ടും ബലാല്‍സംഗം നടത്തി ജയിലില്‍ പോവുന്നത്. ഇയാള്‍ ലൈംഗിക മനോരോഗത്തിന് അടിമയാണെന്ന് നേരത്തെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ