പറന്നുയരുന്നതിന് തൊട്ട് മുമ്പ് വിമാനത്തില്‍ ജീവനക്കാര്‍ ടേപ്പ് ഒട്ടിക്കുന്നത് കണ്ടാല്‍ ഭയക്കേണ്ടെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. കാരണം ആ ടേപ്പ് ഒരു വെറും ടേപ്പല്ലെന്നത് തന്നെ.
വിമാനയാത്രയ്ക്ക് മുമ്പ് എന്തെങ്കിലും അസ്വാഭാവികമായ ശബ്ദം കേള്‍ക്കുകയോ കാണുകയോ ചെയ്താല്‍ മിക്ക യാത്രക്കാരിലും ഭയം തോന്നും. കഴിഞ്ഞ ദിവസം അത്തരത്തിലൊരു വീഡിയോ ടിക് ടോക്കില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. നാഷ്‌വില്ലെ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഒരു TikToker അവരുടെ സീറ്റില്‍ നിന്ന് ജനലിലൂടെ പകര്‍ത്തിയതായിരുന്നു വീഡിയോ. പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സ്പിരിറ്റ് എയർലൈൻസ് ജീവനക്കാരൻ വിമാനത്തിന്‍റെ ചിറകുകളിലൊന്നിൽ ടേപ്പ് ഉപയോഗിച്ച് എന്തോ ഒട്ടിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോ ടിക് ടോക്കില്‍ പങ്കുവച്ചതിന് പിന്നാലെ ഏറെ പേര്‍ കമന്‍റു ചെയ്യുകയും വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
അലബാമയിൽ നിന്നുള്ള @myhoneysmacks എന്ന ടിക് ടോക്ക് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇവര്‍ ഇങ്ങനെ കുറിച്ചു. "ഇത് ഏവിയേഷൻ എയർപ്ലെയിൻ ടേപ്പ് ആണെങ്കില്‍ പ്രശ്നമില്ല, നിങ്ങൾ വിമാനം മുഴുവനായും ടേപ്പ് ചെയ്യണം, ഞങ്ങൾ നിങ്ങളെ കാണാത്തതുപോലെ. എന്നാല്‍ ആളുകൾ വിമാനത്തിൽ ഇരിക്കുമ്പോഴാണ് നിങ്ങൾ അത് ചെയ്യുന്നത്. അതാണ് ഞാൻ സ്പിരിറ്റിനൊപ്പം പറക്കാത്തതും. ഇപ്പോൾ ഞാൻ ഇത് ഷെയര്‍ ചെയ്യും, പക്ഷേ, ഇനി സ്പിരിറ്റിനൊപ്പമില്ല സർ." തന്‍റെ 37 സെക്കന്‍റുള്ള വീഡിയോയില്‍ അവര്‍ പറഞ്ഞതായി ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
"കുറച്ചു കഴിഞ്ഞാൽ, അവർക്ക് ഒരു പുതിയ ടേപ്പ് ആവശ്യമായി വരും, അവരുടെ ടേപ്പുകൾ, അതിന്‍റെ എല്ലാ പശയും നഷ്ടപ്പെടും. നിങ്ങൾ ലോകമെമ്പാടും പറക്കുന്നു, നിങ്ങൾക്ക് ഒരു ടേപ്പ് ലഭിച്ചിരിക്കാം. അതിനെ കുറിച്ച് എനിക്ക് ആധിയില്ല. എന്നാല്‍ ഇനി നിങ്ങളോടൊപ്പം ടിക്കറ്റ് ബുക്ക് ചെയ്യില്ല," അവര്‍ കൂട്ടിച്ചേർത്തു. വീഡിയോ കണ്ട് പലരും ഞെട്ടി. എന്നാല്‍ ചിലര്‍, വിമാനത്തിന് ഒട്ടിക്കാനുപയോഗിച്ചത് സാധാരണ ടേപ്പ് അല്ലെന്ന് എഴുതി.
അത് സ്പീഡ് ടേപ്പാണ്. സ്പീഡ് ടേപ്പ് എന്നാല്‍ താൽക്കാലികവും ചെറുതുമായ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത അലുമിനിയം അധിഷ്ഠിത ടേപ്പാണ്. സാധാരണ ടേപ്പായി ചിലപ്പോൾ തെറ്റിദ്ധരിക്കാമെങ്കിലും, വിമാനങ്ങളിൽ ഇവ ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. സ്പീഡ് ടേപ്പുകളിലെ മെറ്റീരിയലിന് 600 മൈൽ വരെ വേഗതയുള്ള കാറ്റിനെയും ശരിയായി പ്രയോഗിച്ചാൽ അങ്ങേയറ്റത്തെ പാരിസ്ഥിതിക മാറ്റങ്ങളെയും നേരിടാൻ കഴിയുമെന്ന് വ്യോമയാന വിദഗ്ധർ അഭിപ്രായപ്പെടുന്നുവെന്നും അവരെഴുതി. എന്നാല്‍ വിമാനത്തിന്‍റെ എല്ലാ അറ്റകുറ്റ പണികള്‍ക്കും ഈ ടേപ്പ് ഉപയോഗിക്കില്ല. ചില ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.
ലോകമെമ്പാടുമുള്ള 550 ല്‍ അധികം കുട്ടികളുടെ അച്ഛനായ ബീജ ദാതാവിന് വിലക്കേര്‍പ്പെടുത്തി കോടതി
