10 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന് ആടുകൾ, വിചിത്രമായ പെരുമാറ്റത്തിൽ പരിഭ്രാന്തിയിലായി ഉടമ

Published : Nov 18, 2022, 02:38 PM ISTUpdated : Nov 18, 2022, 02:44 PM IST
10 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന് ആടുകൾ, വിചിത്രമായ പെരുമാറ്റത്തിൽ പരിഭ്രാന്തിയിലായി ഉടമ

Synopsis

മിയാവോ എന്നാണ് ആടുകളുടെ ഉടമയുടെ പേര്. ആദ്യം കുറച്ച് ആടുകളാണ് ഇങ്ങനെ നടന്നു തുടങ്ങിയത്. പിന്നീട്, മറ്റ് ആടുകളും ആ കൂട്ടത്തിൽ ചേർന്നു.

വടക്കൻ ചൈനയിലെ ഇന്നർ മം​ഗോളിയ പ്രദേശത്ത് ആടുകൾ ഒരു പ്രത്യേകരീതിയിൽ വട്ടം ചുറ്റുന്നത് ഉടമയേയും മറ്റുള്ളവരേയും പരിഭ്രാന്തിയിലാക്കി. ഒന്നും രണ്ടും ദിവസമല്ല തുടർച്ചയായ 10 ദിവസമാണ് ആടുകൾ ഇതുപോലെ വട്ടത്തിൽ നടന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  പ്രദേശത്തുണ്ടായിരുന്ന സർവയലൻസ് ക്യാമറയിലാണ് ഈ വിചിത്രമായ രം​ഗം പതിഞ്ഞത്. അധികം വൈകാതെ അത് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു. 

വീഡിയോയിൽ ഒരു ഫാമിന് സമീപത്തായി ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നത് കാണാം. വിചിത്രമായ ദൃശ്യത്തിന്റെ വീഡിയോ ബുധനാഴ്ച പുറത്ത് വിട്ടത് ചൈനീസ് സർക്കാർ ഔട്ട്‌ലെറ്റായ പീപ്പിൾസ് ഡെയ്‌ലിയാണ്. ട്വിറ്ററിൽ അവർ പ്രസ്തുത വീഡിയോ പങ്ക് വച്ചു. ആടുകൾ പൂർണ ആരോ​ഗ്യത്തോടെയിരിക്കുന്നു എന്നും എന്നാൽ ഈ വിചിത്രമായ നടത്തത്തിന്റെ കാരണം ദുരൂഹമായി തുടരുന്നു എന്നും അവർ റിപ്പോർട്ട് ചെയ്തു. 

മിയാവോ എന്നാണ് ആടുകളുടെ ഉടമയുടെ പേര്. ആദ്യം കുറച്ച് ആടുകളാണ് ഇങ്ങനെ നടന്നു തുടങ്ങിയത്. പിന്നീട്, മറ്റ് ആടുകളും ആ കൂട്ടത്തിൽ ചേർന്നു. 34 ആട്ടിൻ‌ തൊഴുത്തുകളാണ് അവിടെ ഉള്ളത്. എന്നാൽ, അതിൽ നമ്പർ 13 എന്ന ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ഇത്തരത്തിൽ നടന്നത് എന്നും മിയാവോ പറഞ്ഞു. 

നവംബർ നാല് വരെയാണ് ആടുകൾ ഇങ്ങനെ വട്ടത്തിൽ നടന്നത്. ആടുകളുടെ ഈ വിചിത്രമായ പെരുമാറ്റം ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമെന്നാണ് ചിലർ കരുതുന്നത്. വിഷാദം പോലെയുള്ള ലക്ഷണങ്ങൾ ഈ വട്ടത്തിൽ നടന്ന ആടുകൾ പ്രകടിപ്പിച്ചിരുന്നു എന്നും പറയുന്നു. 

​ഗുണനിലവാരം കുറഞ്ഞ തീറ്റ കൊടുത്തതിനെ തുടർന്ന് ആടുകൾക്കും ചെമ്മരിയാടുകൾക്കും ഈ രോഗമുണ്ടാകാമെന്നും രോ​ഗം ​ഗുരുതരമാണ് എങ്കിൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ അവ മരണപ്പെടാൻ സാധ്യതയുണ്ട് എന്നും പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്