19 വര്‍ഷത്തിന് ശേഷം സിംഗപ്പൂരില്‍ ആദ്യ വനിതയെ തൂക്കിലേറ്റി; പ്രതിഷേധം ശക്തം

Published : Jul 28, 2023, 01:22 PM ISTUpdated : Jul 28, 2023, 02:35 PM IST
19 വര്‍ഷത്തിന് ശേഷം സിംഗപ്പൂരില്‍ ആദ്യ വനിതയെ തൂക്കിലേറ്റി; പ്രതിഷേധം ശക്തം

Synopsis

 2022 മാര്‍ച്ചില്‍ തൂക്കിക്കൊല്ലല്‍ പുനരാംഭിച്ച ശേഷം, മാസത്തില്‍ ഒരാളെന്ന കണക്കില്‍ മയക്കുമരുന്ന് കുറ്റത്തിന് മാത്രം ഇതുവരെയായി 15 പേരെ സിംഗപ്പൂര്‍ തൂക്കിലേറ്റിയെന്ന് മനുഷ്യാവകാശ സംഘടനയായ  ട്രാൻസ്ഫോർമേറ്റീവ് ജസ്റ്റിസ് കളക്ടീവ് പറയുന്നു. 


യക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കണമെന്ന ആവശ്യങ്ങള്‍ക്കിടയിലും 19 വർഷത്തിനിടെ സിംഗപ്പൂർ ആദ്യത്തെ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ വധശിക്ഷ നടപ്പാക്കിയത്. ഈയാഴ്ച മറ്റൊരു വധശിക്ഷയും നടപ്പാക്കിയ രാജ്യം അടുത്ത ആഴ്ച വീണ്ടുമൊരു വധശിക്ഷയ്ക്കായി നടപടികള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 31 ഗ്രാം ഡയമോർഫിൻ എന്നതിയപ്പെടുന്ന ശുദ്ധമായ ഹെറോയിൻ കടത്തിയതിന് 2018 ലാണ് സരിദേവി ജമാനി (45) യ്ക്ക് സിംഗപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചതെന്ന് സെൻട്രൽ നാർക്കോട്ടിക് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു. 500 ഗ്രാമിൽ കൂടുതൽ കഞ്ചാവും 15 ഗ്രാമിന് മുകളില്‍ ഹെറോയിനും കടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്നാണ് സിംഗപ്പൂരിലെ നിയമം അനുശാസിക്കുന്നത്. എന്നാല്‍, മയക്കുമരുന്ന് കേസുകളില്‍ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കണമെന്ന് രാജ്യത്തെ പൗര സംഘടനകള്‍ നിരന്തരം ആവശ്യമുന്നയിക്കുന്നു. 

ഓപ്പണ്‍ഹെയ്‍മറിന് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തു; പക്ഷേ....

അതിശയ കാഴ്ച; തിരമാലകള്‍ പോലെ മേഘക്കൂട്ടം; കെൽവിൻ ഹെലംഹോൾട്ട്സ് മേഘങ്ങള്‍ !

50 ഗ്രാം ഹെറോയിൻ കടത്തിയതിന് സിംഗപ്പൂർ സ്വദേശി മുഹമ്മദ് അസീസ് ഹുസൈനെ (56) വധിച്ച് രണ്ട് ദിവസം കഴിയും മുമ്പേയാണ് സരിദേവി ജമാനിയുടെ വധശിക്ഷ നടപ്പാക്കിയത്. രണ്ട് കേസുകളിലും കോടതി നടപടി ക്രമങ്ങളും രാഷ്ട്രപതിയുടെ ദയാഹർജിയും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും പാലിച്ചിരുന്നെന്നും നാർക്കോട്ടിക് ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു. മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും മയക്കുമരുന്ന് കേസുകളിലെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഈ സംഭവം. എന്നാല്‍, ഇത്തരം കേസുകള്‍ വര്‍ദ്ധിച്ച് വരികയാണെന്നും മയക്കുമരുന്ന് വിതരണത്തിന്‍റെ വ്യാപനം തടയുന്നതിന് വധശിക്ഷ പ്രധാനമാണെന്നും സിംഗപ്പൂര്‍ സര്‍ക്കാറും വാദിക്കുന്നു. 2004 ല്‍ മയക്കുമരുന്ന് കടത്തിയതിന് യെൻ മെയ് വോനെ (36) യാണ് ഏറ്റവും ഒടുവിലായി സിംഗപ്പൂരില്‍ തൂക്കിലേറ്റപ്പെട്ട സ്ത്രീ. 2022 മാര്‍ച്ചില്‍ തൂക്കിക്കൊല്ലല്‍ പുനരാംഭിച്ച ശേഷം, മാസത്തില്‍ ഒരാളെന്ന കണക്കില്‍ മയക്കുമരുന്ന് കുറ്റത്തിന് മാത്രം ഇതുവരെയായി 15 പേരെ സിംഗപ്പൂര്‍ തൂക്കിലേറ്റിയെന്ന് മനുഷ്യാവകാശ സംഘടനയായ  ട്രാൻസ്ഫോർമേറ്റീവ് ജസ്റ്റിസ് കളക്ടീവ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും