ബീച്ചിൽ ആറടി നീളമുള്ള അപൂർവ്വ അസ്ഥികൂടം, മത്സ്യകന്യകയുടേതോ എന്ന് സോഷ്യൽ മീഡിയ

Published : Jul 14, 2023, 02:20 PM IST
ബീച്ചിൽ ആറടി നീളമുള്ള അപൂർവ്വ അസ്ഥികൂടം, മത്സ്യകന്യകയുടേതോ എന്ന് സോഷ്യൽ മീഡിയ

Synopsis

തുടക്കത്തിൽ മനുഷ്യൻറെ അസ്ഥികൂടം തന്നെയാണെന്നാണ് താൻ കരുതിയിരുന്നത് എന്നാണ് ഓട്സ് പറയുന്നത്. എന്നാൽ അതിന്റെ ഘടന സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തനിക്ക് ആശയ കുഴപ്പമുണ്ടായതെന്നും ഇവർ പറയുന്നു.

ഓസ്ട്രേലിയയിലെ ബീച്ചിൽ ആറടി നീളമുള്ള അസ്ഥികൂടം കണ്ടെത്തി. ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ക്വീൻസ്‌ലാന്റിലെ കെപ്പൽ സാൻഡ്‌സിലെ ഒരു കടൽത്തീരത്താണ് അപൂർവമായ ഈ കണ്ടത്തൽ. ബീച്ചിൽ നടക്കാൻ എത്തിയ ബോബി-ലീ ഓട്‌സ് എന്ന യുവതിയാണ് ഈ അസ്ഥികൂടം ആദ്യം കണ്ടത്. ഇത് മനുഷ്യന്റെതാണോ മറ്റേതെങ്കിലും ജീവിവർഗ്ഗത്തിന്റേതാണോ എന്ന് തിരിച്ചറിയാൻ തനിക്ക് സാധിച്ചില്ല എന്നാണ് ലീ ഓട്‌സ് പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെച്ച അസ്ഥികൂടത്തിന്റെ ചിത്രം വൈറൽ ആയതോടെ അസ്ഥികൂടം മത്സ്യകന്യകയുടേതാകാം എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് വന്നത്.

ഓൺലൈനിൽ കാണപ്പെട്ട ചിത്രങ്ങളിൽ, അസ്ഥികൂടത്തിൽ നീളമേറിയ വാരിയെല്ലും സുഷുമ്നാ നാഡിയും വ്യക്തമായി കാണാം. കൂടാതെ, മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള തലയോട്ടിയുമുണ്ട്. ജീവിയുടെ ശരീരത്തിന് ഏകദേശം ആറടി നീളമുണ്ടെന്ന് ഓട്സ് വിവരിച്ചു. മത്സ്യകന്യകയുടെ അസ്ഥികൾ എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഈ അവകാശവാദത്തിൽ കഴമ്പില്ല, കാരണം മത്സ്യകന്യകകൾ സാങ്കൽപ്പിക കഥാപാത്രങ്ങളാണ് എന്നത് തന്നെ.

ഷൂ റാക്കിനിടെ ഒളിയിടം തേടുന്ന പടുകൂറ്റന്‍ രാജവെമ്പാല; ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍!

തുടക്കത്തിൽ മനുഷ്യൻറെ അസ്ഥികൂടം തന്നെയാണെന്നാണ് താൻ കരുതിയിരുന്നത് എന്നാണ് ഓട്സ് പറയുന്നത്. എന്നാൽ അതിന്റെ ഘടന സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തനിക്ക് ആശയ കുഴപ്പമുണ്ടായതെന്നും ഇവർ പറയുന്നു. ഈ ജീവിക്ക് നീളമുള്ള താടിയെല്ലുകൾ ഉണ്ടായിരുന്നുവെന്നും ജീവിയുടെ മുടിക്ക് പശുവിന്റെയോ കംഗാരുവിന്റെയോ നിറത്തിന് സമാനമായ നിറമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ അത് അഴുകിപ്പോയതിനാൽ കൂടുതലൊന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. അസ്ഥികൂടത്തിൽ കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരികയുള്ളൂ.

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ