ഇത്തരമൊരു കാഴ്ച നേരിട്ട് കാണേണ്ടിവരികയാണെങ്കില്‍ താന്‍ ഹൃദയം പൊട്ടി മരിക്കുമെന്ന് ഒരു കാഴ്ചക്കാരനെഴുതി. പലരെയും ഭയപ്പെടുത്തിയത് പാമ്പിന്‍റെ അസാധാരണമായ വലിപ്പമായിരുന്നു.  

മനുഷ്യരില്‍ സ്നേഹം എന്ന വികാരം ഉണര്‍ത്തുന്ന മൃഗങ്ങളുടെ ചെയ്തികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും വൈറലാവാറുണ്ട്. അത് പോലെ തന്നെ ഭയം ജനിപ്പിക്കുന്ന മൃഗങ്ങളുടെ വീഡിയോകളും കുറവല്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു വീഡിയോ വൈറലായി. വീഡിയോയില്‍ ഒരു വീടിന് പുറത്ത് വച്ചിരിക്കുന്ന നീണ്ട ഷൂ റാക്കുകള്‍ക്ക് മുകളിലൂടെ നീങ്ങുന്ന ഒരു പടുകൂറ്റന്‍ രാജവെമ്പാലയെ ചിത്രീകരിച്ചു. തന്നെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് പാമ്പ് തിരിച്ചറിഞ്ഞെങ്കിലും യാതൊരു ഭാവ ഭേദവുമില്ലാതെ വളരെ ശാന്തനായാണ് രാജവെമ്പാല സഞ്ചരിക്കുന്നത്. @kohtshoww എന്ന ഉപയോക്താവ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം തായ് ഭാഷയില്‍ ഇങ്ങനെ കുറിച്ചു,'വളരെ തണുത്ത രക്തമുള്ള ആളുകൾ, ഞാൻ സമ്മതിക്കുന്നു. ഒരു കാമറാ വികൃതി'. വീഡിയോയില്‍ ഷൂ റാക്കില്‍ നിരത്തി വച്ചിരിക്കുന്ന ഷൂകളുടെയും ചെരിപ്പുകളുടെയും ഇടയിലൂടെ ഒരു കൂറ്റന്‍ രാജവെമ്പാല ഇഴഞ്ഞ് നീങ്ങുന്നതായിരുന്നു ഉണ്ടായിരുന്നത്.

ശത്രു തൊട്ടടുത്ത്; കുട്ടികളെ രക്ഷിക്കാന്‍ വട്ടമിട്ട് പ്രതിരോധം തീര്‍ക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍!

View post on Instagram

ടൈറ്റൻ അന്തര്‍വാഹിനി ദുരന്തത്തിന്‍റെ ആനിമേഷന്‍ വീഡിയോ ട്രന്‍റിംഗ് ലിസ്റ്റില്‍ !

പാമ്പിന്‍റെ അസാധാരണ വലുപ്പം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. എന്നാല്‍, പാമ്പ് ഒരിക്കല്‍ പോലും അസ്വസ്ഥത പ്രകടിപ്പിച്ചില്ല. വളരെ സാവധാനത്തിലായിരുന്നു അതിന്‍റെ യാത്ര. തന്നെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ അത് എവിടെയെങ്കിലും സ്വസ്ഥമായി കയറി ഇരിക്കാനുള്ള ഒരു ഇടം തേടുകയായിരുന്നു. വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു. പലരും പാമ്പുകളുമായുള്ള വ്യക്തിപരമായ അനുഭവക്കുറിപ്പുകളെഴുതി. മഴ നനഞ്ഞ ഷൂവുകള്‍ വീടിന് പുറത്താണെന്ന് ചിലര്‍ ഭയത്തോടെ ഓര്‍ത്തെടുത്തു. പലരും വീഡിയോ കണ്ട ശേഷം വീടിന് പുറത്ത് കിടന്ന പാദരക്ഷകള്‍ വീട്ടിനുള്ളിലേക്ക് മാറ്റിയതായി കുറിച്ചു. ഇത്തരമൊരു കാഴ്ച നേരിട്ട് കാണേണ്ടിവരികയാണെങ്കില്‍ താന്‍ ഹൃദയം പൊട്ടി മരിക്കുമെന്ന് ഒരു കാഴ്ചക്കാരനെഴുതി. പലരെയും ഭയപ്പെടുത്തിയത് പാമ്പിന്‍റെ അസാധാരണമായ വലിപ്പമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക