'മന്ത്രി, ഒരിക്കലെങ്കിലും ട്രെയിനിൽ കയറണം, 'അമൃത കാല'ത്തെ പിഴവുകളൊന്ന് കാണണം.' വൈറലായി ഒരു കുറിപ്പ് !

Published : Jan 08, 2024, 12:49 PM IST
'മന്ത്രി, ഒരിക്കലെങ്കിലും ട്രെയിനിൽ കയറണം, 'അമൃത കാല'ത്തെ പിഴവുകളൊന്ന് കാണണം.' വൈറലായി ഒരു കുറിപ്പ്  !

Synopsis

റിസര്‍വേഷന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ കുറിച്ചും ടിക്കറ്റില്ലാത്ത യാത്രക്കാരെ കുറിച്ചും ഇതിനകം നിരവധി പരാതികളാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ ഏറ്റവും പുതിയതായി റെയില്‍വേ കോച്ചുകളിലെ സൗകര്യങ്ങളും അങ്ങേയറ്റം പരിതാപകരമാണെന്ന് യാത്രക്കാരെഴുതുന്നു. 


ന്ത്യന്‍ റെയില്‍വേയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിസര്‍വേഷന്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും ടിക്കറ്റില്ലാത്ത യാത്രക്കാരെ കുറിച്ചും വൃത്തിഹീനമായ സാഹചര്യങ്ങളെ കുറിച്ചുമെല്ലാം നിരവധി പരാതികളാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച പരാതികള്‍ ഉയരുമ്പോള്‍ പരിഹരിക്കാമെന്ന മറുപടി റെയില്‍വേ നല്‍കുമെങ്കിലും ഒന്നും ഇതുവരെയായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെയാണ് റെയില്‍വേ, ട്രെയിനുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് എന്ന പരാതിയുമായി ഒരു യാത്രക്കാരന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. 

Rajendra Kumbhat എന്ന എക്സ് (ട്വിറ്റര്‍) ഉപയോക്താവ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട്, റെയില്‍വേയിലെ തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം ഇങ്ങനെ എഴുതി, 'അശ്വനി വൈഷ്ണവ് നിങ്ങള്‍ക്ക് അറിയാമോ?, ചില പ്രീമീയം ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതുള്‍പ്പെടെയുള്ള വാട്ടര്‍ ബോട്ടിലുകള്‍ ഇന്ത്യന്‍ റെയില്‍വേ കോച്ചുകളില്‍ സ്ഥാപിച്ച കുപ്പികള്‍ വയ്ക്കാനുള്ള ഹോള്‍ഡറുകള്‍ക്ക് യോജിക്കുന്നില്ല. നിങ്ങളുടെ ഒരു സേവകന്‍ എന്ന നിലയില്‍ ഇത് നിങ്ങളുടെ അന്തസിനെക്കാള്‍ താഴെയാണെന്ന് എനിക്കറിയാം. പക്ഷേ, ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് 'അമൃത കാല'ത്തെ തമാശകളും തെറ്റുകളും നേരിട്ട് അനുഭവിക്കുക.' രാജേന്ദ്ര തന്‍റെ രണ്ടാമത്തെ ട്വീറ്റില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ പണ്ട് കുപ്പികള്‍ വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന കമ്പി വളത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,'ഓടുന്ന ട്രെയിനില്‍ കുപ്പി വയ്ക്കാന്‍ ഇത് വളരെ മികച്ച ഒരു ഓപ്ഷനായിരുന്നു. മുകളിലെ ബര്‍ത്തിലുള്ള ഒരു യാത്രക്കാരന്‍ രാത്രി യാത്രയില്‍ വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍ ഇപ്പോള്‍ ഓരോ തവണയും താഴേക്ക് ഇറങ്ങിവരണം.' അദ്ദേഹം എഴുതി. 

ഹോംവര്‍ക്ക് ചെയ്തില്ല, 50 കുട്ടികളെ ക്ലാസിന് പുറത്താക്കി; സ്കൂളിന് ഒരു ലക്ഷം പിഴയിട്ട് കോടതി

നാല് വയസുകാരന്‍ മകന് സ്വന്തം പേരിനോട് വെറുപ്പ്; എന്താണ് ചെയ്യേണ്ടതെന്ന് ഒരമ്മ

 

മദ്യപിച്ച് അവശയായ യുവതിയെ വീട്ടിൽ കയറാന്‍ സഹായിച്ച് യൂബ‌ർ ഡ്രൈവർ; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ !

രാജേന്ദ്രയുടെ ആദ്യ കുറിപ്പ് ഇതിനകം നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് കുറിപ്പിന് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തിയത്. റെയില്‍വേയുടെ പുതിയ കുപ്പി സൂക്ഷിക്കാനുള്ള ഹോള്‍ഡര്‍ വളരെ മോശമാണെന്നും എല്ലാ കോച്ചുകളിലും ഈ പ്രശ്നമുണ്ടെന്നും ചിലരെഴുതി. ട്രെയില്‍ വേഗതയില്‍ പോകുമ്പോള്‍ വല്ലാതെ കുലുങ്ങുമ്പോഴൊക്കെ കുപ്പികള്‍ താഴെ വീഴുന്നു. ഇത് റെയില്‍വേസേവയുടെ പരിശോധിക്കപ്പെടാത്ത ഒരു മോശം രൂപകല്പനയാണ്', ഒരു കാഴ്ചക്കാരന്‍ എഴുതി. മറ്റൊരു കാഴ്ചക്കാരനെഴുതിയത്,'ജനാലയ്ക്കരികിൽ ഇരിക്കുന്നവർക്ക് ഷെൽഫ് പോലുള്ള മേശ ഒരു തടസ്സമാണ്. മടക്കാവുന്ന പഴയ ഡിസൈൻ വളരെ ഉപകാരപ്രദമായിരുന്നു. അല്ലാതെ ഈ ഉറപ്പുള്ള പ്ലാസ്റ്റിക്കല്ല.' പിന്നാലെ ഇന്ത്യന്‍ റെയില്‍വേയിലെ പുതിയ പരിഷ്ക്കാരങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള നിരവധി കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ തവണ ഇന്ത്യന്‍ റെയില്‍വേയിലെ തിരക്കിനെ കുറിച്ച് സൂചിപ്പിച്ച ഒരു കുറിപ്പിന് താഴെ, ഇന്ത്യയ്ക്ക് ആവശ്യം കൂടുതല്‍ ട്രെയിനുകളും ലോക്കല്‍ കോച്ചുകളുമാണ് അല്ലാതെ വേഗതയുള്ള ട്രെയിനുകളല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. 

'...ന്നാലും ഇങ്ങനെ കുടിപ്പിക്കരുത്'; വിദേശമദ്യം കുടിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ വൈറല്‍, പിന്നാലെ നടപടി !

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?