'നാല് വയസാണ് അവരുടെ മകന്. ഒരു വര്‍ഷം മുമ്പ് മുതല്‍ അവന് സ്വന്തം പേരിനോട് വെറുപ്പ് തുടങ്ങി. ഇന്ന് അവന് ആ പേര് ചൊല്ലി ആരും വിളിക്കുന്നത് പോലും ഇഷ്ടമല്ല. പേര് നല്ലതാണെന്ന് പറഞ്ഞിട്ടും അവന് വിശ്വാസം വരുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത്.' ആ അമ്മ ചോദിക്കുന്നു


പേരുകള്‍ സ്വന്തമാണെന്ന് നമ്മള്‍ അവകാശപ്പെടുമെങ്കിലും അവനവന്‍റെ പേര് തെരഞ്ഞെടുക്കാന്‍ നമ്മുക്ക് കഴിയാറില്ലെന്നാതാണ് സത്യം. അതിനുള്ള ഉപാധികള്‍ ഉണ്ടെങ്കിലും ആരും മെനക്കെടാറില്ല. അപൂര്‍വ്വമായി മാത്രമാണ് ആളുകള്‍ സ്വന്തം പേരുകള്‍ മാറ്റുന്നത്. അത് പലപ്പോഴും ന്യൂമറോളജി വിശ്വാസങ്ങളുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ മതം മാറ്റവുമായി ബന്ധപ്പെട്ടോ മാത്രമാകും. അച്ഛനോ അമ്മയോ അല്ലെങ്കില്‍ അടുത്ത മറ്റ് ബന്ധുക്കളോ കുട്ടിക്കാലത്ത് വിളിച്ച പേരുകള്‍ നമ്മുടെ സ്വന്തം പേരുകളാണെന്ന് കരുതി ഒരായുഷ്ക്കാലം മുഴുവനും നമ്മള്‍ ജീവിക്കുന്നു. എന്നാല്‍, രക്ഷിതാക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ നിര്‍മ്മിച്ച യുകെയിലെ അടിസ്ഥാനമാക്കിയ മോംസ്നെറ്റ് എന്ന വെബ്സൈറ്റില്‍ തന്‍റെ മകന്‍റെ പേരിന്‍റെ പ്രശ്നം അവതരിപ്പിച്ച ഒരമ്മ ചോദിച്ചത് ഇനി ഞാനെന്ത് ചെയ്യണമെന്നാണ്. 

ഹോംവര്‍ക്ക് ചെയ്തില്ല, 50 കുട്ടികളെ ക്ലാസിന് പുറത്താക്കി; സ്കൂളിന് ഒരു ലക്ഷം പിഴയിട്ട് കോടതി

'നാല് വയസാണ് അവരുടെ മകന്. ഒരു വര്‍ഷം മുമ്പ് മുതല്‍ അവന് സ്വന്തം പേരിനോട് വെറുപ്പ് തുടങ്ങി. ഇന്ന് അവന് ആ പേര് ചൊല്ലി ആരും വിളിക്കുന്നത് പോലും ഇഷ്ടമല്ല. പേര് നല്ലതാണെന്ന് പറഞ്ഞിട്ടും അവന് വിശ്വാസം വരുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത്.' ആ അമ്മ ചോദിക്കുന്നു. ജെയ്ക്ക് എന്നാണ് ആ നാലുവയസുകാരന്‍റെ പേര്. പക്ഷേ ആ പേര് അവനിഷ്ടമല്ല. പേരിനെ ചൊല്ലി എന്നും അവന്‍ കരച്ചിലാണ്. വന്ന് വന്ന് ആ പേര് ഇപ്പോള്‍ തനിക്കും ഇഷ്ടമല്ലെന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. എന്‍റെ അടുത്ത ഒരു ബന്ധുവിന്‍റെ പേരാണ് അവന് നല്‍കിയത്. എന്നാല്‍, മകന് മറ്റുള്ളവരുടെ പേര് വേണ്ടെന്നും അവന് സ്വന്തം പേര് വേണമെന്നുമാണ് അവന്‍റെ ആവശ്യം. സത്യത്തില്‍ അവന്‍റെ അച്ഛനാണ് പേര് തെരഞ്ഞെടുത്തത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അതിനാല്‍ അവന്‍ പേരിനെ കുറിച്ച് പറയുമ്പോഴെല്ലാം അവന്‍റെ അച്ഛനെ കുറിച്ചാണ് ഓര്‍മ്മവരുന്നതെന്നും അവരെഴുതുന്നു. 

'...ന്നാലും ഇങ്ങനെ കുടിപ്പിക്കരുത്'; വിദേശമദ്യം കുടിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ വൈറല്‍, പിന്നാലെ നടപടി !

അവന്‍റെ പേര് മനോഹരമാണെന്നാണ് ഞാനിപ്പോഴും അവനോട് പറയുന്നത്. പക്ഷേ അവന് ജെയ്ക്കെന്ന പേര് വേണ്ട. പകരം ഇവാന്‍ മതി. എല്ലാവരും അവനെ അങ്ങനെ വിളിക്കണമെന്ന് അവന്‍ നിര്‍ബന്ധിക്കുന്നു. പക്ഷേ അവന്‍ എപ്പോഴും ആ പേരില്‍ ഉറച്ച് നില്‍ക്കുമോ? ഇപ്പോള്‍ തന്നെ അവന്‍റെ പേര് മാറ്റേണ്ടതുണ്ടോ? മകന്‍റെ നിരാശമാറ്റാന്‍ എന്ത് ചെയ്യണം? അവര്‍ മോംസ്നെറ്റിലൂടെ ചോദിച്ചു. നിരവധി മാതാപിതാക്കള്‍ അവര്‍ക്ക് മറുപടി നല്‍കാനായെത്തി. ഇപ്പോള്‍ മാറ്റേണ്ടെന്നും അവന്‍ വളര്‍ന്ന് വരുമ്പോഴും പേര് പ്രശ്നമാണെന്ന് തോന്നിയാല്‍ അവന്‍ തന്നെ അത് പരിഹരിച്ചോളുമെന്നുമായിരുന്നു ചിലര്‍ എഴുതിയത്. എന്നാല്‍, ചില അമ്മമാര്‍ പറഞ്ഞത്, അവന്‍റെ പേര് ഇപ്പോള്‍ തന്നെ മാറ്റുന്നതാണ് നല്ലതെന്നായിരുന്നു. മറ്റൊരാള്‍ എഴുതിയത്, അവന് അടുത്ത മാസം മറ്റൊരു പേരിനോടാണ് താത്പര്യമെങ്കില്‍ വീണ്ടും പേര് മാറ്റുമോ എന്നായിരുന്നു. 

എം പിയുടെ 'യുദ്ധ മുറവിളി' കാന്താര സിനിമയെ ഓര്‍മ്മിപ്പിക്കുന്നെന്ന് സോഷ്യല്‍ മീഡിയ !