വിവാഹ അത്താഴത്തിന് അതിഥികളോട് 3,800 രൂപ ആവശ്യപ്പെട്ടു; ഇതെന്ത് കൂത്തെന്ന സമൂഹ മാധ്യമ കുറിപ്പ് വൈറല്‍

Published : Mar 15, 2025, 03:32 PM IST
വിവാഹ അത്താഴത്തിന് അതിഥികളോട് 3,800 രൂപ ആവശ്യപ്പെട്ടു; ഇതെന്ത് കൂത്തെന്ന സമൂഹ മാധ്യമ കുറിപ്പ് വൈറല്‍

Synopsis

ആയിരക്കണക്കിന് രൂപ ചെലവഴിച്ചാണ് ഡെസ്റ്റിനേഷന്‍ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. എന്നിട്ട് ഭക്ഷണം കഴിച്ചപ്പോൾ അതിന് പണം ആവശ്യപ്പെട്ടിരിക്കുന്നു. ഇതെവിടുത്തെ രീതിയാണെന്ന് ചോദിച്ച കുറിപ്പ് വൈറല്‍. 

രോ സമൂഹങ്ങളിലും ദേശത്തിനും മത വിശ്വാസങ്ങൾക്കും അനുശ്രുതമായി സാംസ്കാരികമായ പല വ്യത്യാസങ്ങളും കാണും. പ്രത്യേകിച്ചും വിവാഹം, മരണം പോലുള്ള ചടങ്ങുകളില്‍. എന്നാല്‍, വിവാഹത്തിനെത്തിയ അതിഥികളോട് ഭക്ഷണത്തിന്‍റെ പണം ആവശ്യപ്പെടുന്നത് എവിടുത്തെ മര്യാദയാണെന്ന് ചോദിച്ച് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറല്‍. 'ഒരു ഡെസ്റ്റിനേഷൻ വിവാഹത്തിന് പോകുമ്പോൾ അതിഥികൾക്ക് സ്വാഗത അത്താഴത്തിന് പണം നൽകേണ്ടതുണ്ടോ?' എന്ന് ചോദിച്ച് കൊണ്ട് റെഡ്ഡിറ്റിലെഴുതിയ ഒരു കുറിപ്പാണ് വൈറലായത്. 

വിവാഹ ആഘോഷങ്ങൾക്കായി സ്ഥലം തെരഞ്ഞെടുത്തത് ഇറ്റലിയിലെ ഫ്ലോറന്‍സില്‍. അതിഥികളില്‍ മിക്കവരും എത്തിയത് കാനഡയിലെ വാന്‍കൂവറില്‍ നിന്നും. പലരും ആഴ്ചകൾക്ക് മുന്നേയും ദിവസങ്ങൾക്ക് മുമ്പെയും ആയിരക്കണക്കിന് രൂപയുടെ വിമാന ടിക്കറ്റ് എടുത്ത് വന്നവരാണെന്നും കുറിപ്പില്‍ പറയുന്നു. ദീർഘവും ചെലവേറിയതുമായ ഒരു യാത്രയായിരുന്നതെന്നും കുറിപ്പില്‍ പറയുന്നു. പക്ഷേ, കുറിപ്പെഴുതിയ ആളെ അത്ഭുപ്പെടുത്തിയത്, ഇത്രയും ദൂരം വിമാന ടിക്കറ്റ് എടുത്തെത്തിയ അതിഥികളോട് വിവാഹത്തിന് തലേദിവസം വിളമ്പുന്ന വിവാഹ സ്വാഗത അത്താഴത്തിന് 40 യൂറോ ആവശ്യപ്പെട്ടെന്നതാണ്. 

Watch Video: അമ്മായിയമ്മയെ കുത്തിന് പിടിച്ച് വലിച്ചിഴച്ച് സർക്കാർ ആശുപത്രിയിലെ ഡോക്ടർ; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

Watch Video: ഭയം അരിച്ചിറങ്ങും; വീട്ടിലെ എസിക്കുള്ളിൽ നിന്നും പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി, വീഡിയോ വൈറൽ

ആയിരക്കണക്കിന് രൂപ ചെലവഴിച്ച് വിവാഹത്തിനെത്തിയ അതിഥികളോട് ഭക്ഷണത്തിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോൾ താന്‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം കുറിച്ചു. അത് ഒരു സാധാരണ മര്യദയാണോ അതോ മോശപ്പെട്ട കാര്യമാണോയെന്ന് അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളോട് അഭിപ്രായം തേടി. ഒപ്പം താന്‍ ആദ്യമായാണ് ഒരു ഡെസ്റ്റിനേഷന്‍ വിവാഹത്തിന് പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറിച്ചു. നവദമ്പതികൾക്ക് എന്തെങ്കിലും സമ്മാനം നല്‍കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചെന്നും അദ്ദേഹം എഴുതി. റെഡ്ഡിറ്റിലെഴുതിയ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ കുറിപ്പിനോട് പ്രതികരിക്കാനെത്തി. അതിഥികളല്ല, ആതിഥേയരാണ് സ്വാഗത ഭക്ഷണത്തിന് പണം മുടക്കേണ്ടതെന്ന് നിരവധി പേര്‍ എഴുതി. വളരെ വിചിത്രമായ ആചാരം എന്നായിരുന്നു ചിലര്‍ കുറിച്ചത്. അതേസമയം മറ്റി ചിലര്‍ തങ്ങൾ പങ്കെടുത്ത വിവാഹത്തിന് ഭക്ഷണത്തിനായി 250 ഡോളര്‍ കൊടുക്കാന്‍ നിർബന്ധിതരായ കഥയും പങ്കുവച്ചു. ഇതോടെ ഇനി വിവാഹത്തിന് പങ്കെടുക്കുന്നവരോട് ഭക്ഷണത്തിന്‍റെ പണം ആവശ്യപ്പെടുന്നത് ഒരു ആചാരമായി മാറാന്‍ സാധ്യതയുണ്ടെന്ന് ചിലരെഴുതി. 

Watch Video: സങ്കടക്കടൽ; 25 വർഷം തന്നോടൊപ്പം സർക്കസിലുണ്ടായിരുന്ന ആന മരിച്ചപ്പോൾ കണ്ണീർ വാർക്കുന്ന കൂട്ടുകാരി, വീഡിയോ വൈറൽ
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ