അമ്മായിയമ്മയെ കുത്തിന് പിടിച്ച് വലിച്ചിഴച്ച് സർക്കാർ ആശുപത്രിയിലെ ഡോക്ടർ; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ
പ്രിയദർശിനിയുടെ അമ്മായിയച്ഛന്‍ ഹൃദ്രോഗിയും അമ്മായിയമ്മ ക്യാന്‍സർ സര്‍വൈവറുമാണ്. ഇവരുടെ വീട്ടിലേക്ക് കയറരുതെന്ന് പ്രിയദര്‍ശിനിക്ക് കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും അത് ലംഘിച്ചാണ് ഇവര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബങ്ങളിലെ അസ്വസ്ഥതകൾ പരിഹരിച്ചാല്‍ മാത്രമെ സമാധനപൂര്‍ണ്ണമായ ഒരു കുടുംബ ജീവിതം നയിക്കാന്‍ കഴിയൂ. അല്ലാത്തിടത്തോളം വീട്ടകം എന്നും അസ്വസ്ഥതകൾ നിറഞ്ഞതാകും. തെക്കേ ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ഒരു വീഡിയോ നമ്മുടെ ഓരോ കുടുംബങ്ങളുടെയും ഉള്ളില്‍ അരങ്ങേറുന്ന അസ്വസ്ഥകരമായ സംഭവങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്.
ബെംഗളൂരു സർക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എന്‍ പ്രിയദര്‍ശിനിയും കുട്ടികളും ചേര്‍ന്ന് അമ്മായിയമ്മയെയും അമ്മായിയച്ഛനെയും ചവിട്ടുകയും വലിച്ചിഴയ്ക്കുകയും തല്ലുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചോദ്യമാണ് ഉയർത്തിയത്. പ്രിയദർശനിയുടെ അമ്മായിയച്ഛന്‍ ജെ നരസിംഹ പോലീസില്‍ നല്‍കിയ പരാതി പ്രകാരം, മാർച്ച് 10 -ാം തിയതി പ്രിയദര്‍ശിനിയും മകനും മകളും കൂടി വീട്ടിലെത്തുകയും തങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും മോശം വാക്കുകളുപയോഗിച്ച് തന്നെയും ഭാര്യയെയും മകന്‍ നവീന്‍ കുമാറിനെയും അധിക്ഷേപിക്കുകയുമായിരുന്നെന്ന് ചൂണ്ടിക്കാണിക്കുന്നു.
Watch Video: ഭയം അരിച്ചിറങ്ങും; വീട്ടിലെ എസിക്കുള്ളിൽ നിന്നും പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി, വീഡിയോ വൈറൽ
Watch Video: സങ്കടക്കടൽ; 25 വർഷം തന്നോടൊപ്പം സർക്കസിലുണ്ടായിരുന്ന ആന മരിച്ചപ്പോൾ കണ്ണീർ വാർക്കുന്ന കൂട്ടുകാരി, വീഡിയോ വൈറൽ
2007 -ലാണ് പ്രിയദര്‍ശിനിയുടെയും നവീന്‍റെയും വിവാഹം നടന്നത്. എന്നാല്‍ ഇപ്പോൾ ഇരുവരും വിവാഹമോചനത്തിന്‍റെ വക്കിലാണ്. മാര്‍ച്ച് 10 -ാം തിയതി വൈകീട്ട് 8.30 ഓടെ വീട്ടിലെത്തിയ പ്രിയദർശിനിയും മക്കളും തങ്ങളെ അക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. മാറി താമസിക്കുന്ന ഭര്‍ത്തൃപിതാവിന്‍റെ വീട്ടിലേക്ക് കോടതി ഉത്തരവ് ലംഘിച്ച് ഡോക്ടർ അനധികൃതമായി കയറുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, കുട്ടികൾക്കുള്ള സാമ്പത്തിക സഹായം നവീന്‍ നിര്‍ത്തിയത് ചോദ്യം ചെയ്യാനാണ് താന്‍ ഭര്‍ത്തൃവീട്ടിലെത്തിയതെന്നും എന്നാല്‍ അവിടെ നിന്നും തനിക്ക് അപമാനം നേരിട്ടതിനാലാണ് താന്‍ പ്രകോപിതയായതെന്നും പ്രിയദര്‍ശിനി പോലീസിനോട് പറഞ്ഞു.
അതേസമയം നവീന്‍റെ ഹൃദ്രോഗിയും 80 വയസുമുള്ള അച്ഛനെ പ്രിയദര്‍ശിനി ചവിട്ടുകയും വലിച്ച് ഇഴയ്ക്കുകയും ചെയ്യുന്നതും ക്യാന്‍സര്‍ രോഗമുക്തയായ അമ്മയുടെ മംഗളസൂത്രത്തില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. പ്രിയദര്‍ശിനി തന്‍റെ ഭർത്തൃമാതാവിനെയും പിതാവിനെയും ഉപദ്രവിക്കുമ്പോൾ കുട്ടികളും ഇവരെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രിയദര്‍ശിനിക്ക് നേരെ നിയമനടപടി ആവശ്യപ്പെട്ടു. സ്വന്തം കുടുംബത്തില്‍ ഇത്രയും വയലന്‍സ് കാണിക്കുന്ന ഒരു ഡോക്ടര്‍ എത്ര മോശമായിട്ടായിരിക്കും രോഗികളോട് പെരുമാറുന്നതെന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. പ്രിയദർശിനി തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നരസിംഹ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Watch Video: ഭയമോ, അതെന്ത്? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ
