സങ്കടക്കടൽ; 25 വർഷം തന്നോടൊപ്പം സർക്കസിലുണ്ടായിരുന്ന ആന മരിച്ചപ്പോൾ കണ്ണീർ വാർക്കുന്ന കൂട്ടുകാരി, വീഡിയോ വൈറൽ
ജെന്നി മരിച്ചപ്പോൾ, മണിക്കൂറുകളോളം മൃഗഡോക്ടർമാരെ അവളുടെ അടുത്തേക്ക് വിടാൻ മഗ്ദ വിസമ്മതിച്ചു, പകരം അവളെ കെട്ടിപ്പിടിച്ച് അടുത്ത് നിന്ന് കണ്ണീർ വാർത്തു.

പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ദുഃഖമുണ്ടാകുമെന്ന് കാണിക്കുന്ന ഒരു ഹൃദയ സ്പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. റഷ്യന്‍ സര്‍ക്കസില്‍ നിന്നും വിരമിച്ച ആന, 25 വർഷത്തിലേറെയായി തന്‍റെ പങ്കാളിയായിരുന്ന ആന കുഴഞ്ഞു വീണു മരിച്ചതിനെ തുടർന്ന് ദുഃഖം സഹിക്കാനാകാതെ കണ്ണീർ വാർക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉള്ളുലച്ചത്. രണ്ട് മൃഗങ്ങൾ തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ ആഴം ഈ വീഡിയോ വ്യക്തമാക്കുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി ഒരേ സർക്കസ് കൂടാരത്തിൽ പ്രകടനം നടത്തുന്ന രണ്ട് പിടിയാനകളാണ് ജെന്നിയും മഗ്ദയും. എന്നാൽ, ഈ ആഴ്ച ആദ്യം ജെന്നി കുഴഞ്ഞുവീണു. പിന്നാലെ മരിച്ചു. അത് മഗ്ദയെ ആകെ തളർത്തിക്കളഞ്ഞു. ജെന്നി മരിച്ചപ്പോൾ, മണിക്കൂറുകളോളം മൃഗഡോക്ടർമാരെ അവളുടെ അടുത്തേക്ക് വിടാൻ മഗ്ദ വിസമ്മതിച്ചു, പകരം അവളെ കെട്ടിപ്പിടിച്ച് അടുത്ത് നിന്ന് കണ്ണീർ വാർത്തു. തന്‍റെ തുമ്പിക്കൈ കൊണ്ട് അവളെ തലോടിയും തട്ടി വിളിക്കാൻ ശ്രമിച്ചുമൊക്കെ മഗ്ദ അവളുടെ അരികിൽ നിന്നും മാറാതെ നിന്നു.
Watch Video: മനുഷ്യരില്ല, യന്ത്രങ്ങൾ മാത്രം; ഓർഡർ നൽകിയാൽ 48 -ാം സെക്കന്‍റിൽ ഭക്ഷണം കൈയിൽ, വൈറലായി ഒരു റെസ്റ്റോറന്‍റ്
എക്സിൽ 5 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ ജെന്നിയും മഗ്ദയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്. ജെന്നി നിലത്ത് വീണ ആദ്യ നിമിഷങ്ങളിൽ തുമ്പിക്കൈയും കാലും കൊണ്ട് അവളെ തട്ടി ഉണർത്താൻ മഗ്ദ തീവ്രമായി ശ്രമിക്കുന്നത് കാണാം. പിന്നീട് ആ വേർപാട് താങ്ങാൻ ആവാതെ തന്‍റെ തുമ്പിക്കൈ കൊണ്ട് ജെന്നിയെ കെട്ടിപ്പിടിച്ച് മഗ്ദ കണ്ണീർ വാർക്കുന്നത് കാഴ്ചക്കാരെ ദുഃഖിതരാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വീഡിയോ വൈറലായതോടെ ആനകളുടെ വൈകാരിക ബുദ്ധിയെക്കുറിച്ച് നിരവധിപേർ അഭിപ്രായ പ്രകടനം നടത്തി. മനുഷ്യരെ കൂടാതെ ശ്മശാന ചടങ്ങുകൾ നടത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരേയൊരു സസ്തനികൾ ആനകലാണ് എന്ന് ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടു. ബംഗാളിലെ സുന്ദര്‍ബെന്നില്‍ നിന്നും ആനക്കുട്ടികളുടെ ശവക്കുഴികൾ ഗവേഷകർ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയാനകൾ മരിച്ചാല്‍ അവയുടെ മൃതദേഹം മറ്റ് മൃഗങ്ങൾ ഭക്ഷിക്കാതിരിക്കാന്‍ കാലും കൊമ്പും ഉപയോഗിച്ച് കുഴി കുത്തി അതിലിട്ട് മൃതദേഹം മൂടുന്ന രീതി നേരത്തെ ആഫ്രിക്കന്‍ ആനകളിലും കണ്ടെത്തിയിരുന്നു. വീണുപോയ പ്രിയപ്പെട്ടവരുടെ ശരീരം അവർ മരക്കൊമ്പുകൾ കൊണ്ട് മൂടുമെന്നും ആനകൾ സൂപ്പർ സ്മാർട്ടാണന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
Watch Video: ഭയമോ, അതെന്ത്? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ
