അമ്മ ആദ്യമായി വിമാനത്തിൽ കയറി, ഒരു വിദേശരാജ്യം കണ്ടു; സോഷ്യൽ മീഡിയയെ സ്പർശിച്ച് മകന്റെ കുറിപ്പ്

Published : Jan 29, 2023, 09:44 AM ISTUpdated : Jan 29, 2023, 09:54 AM IST
അമ്മ ആദ്യമായി വിമാനത്തിൽ കയറി, ഒരു വിദേശരാജ്യം കണ്ടു; സോഷ്യൽ മീഡിയയെ സ്പർശിച്ച് മകന്റെ കുറിപ്പ്

Synopsis

ദത്താത്രേയയുടെ അമ്മ ഇത്രയും കാലം ജീവിച്ചത് മുഴുവനും ആ ​ഗ്രാമത്തിലായിരുന്നു. സിം​ഗപ്പൂരിലേക്കാണ് ആദ്യമായി വിമാനം കയറുന്നത്. അതിന് മുമ്പ് അവർ ഒരു വിമാനം അടുത്ത് നിന്ന് കണ്ടിട്ട് പോലും ഇല്ല.

മക്കളുടെ ജീവിതത്തിൽ ഉയർച്ചകളുണ്ടാകുന്നത് കണ്ട് സന്തോഷിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. അവർ നന്നായി പഠിക്കുക, നല്ല ജോലി നേടുക, നന്നായി ജീവിക്കുക എന്നതൊക്കെ തന്നെയാണ് മാതാപിതാക്കളുടെ സ്വപ്നം. സിംഗപ്പൂരിൽ ബ്ലോക്ക്ചെയിൻ ഡെവലപ്പറായി ജോലി ചെയ്യുന്ന ദത്താത്രേയ ജെയുടെ അമ്മയും അത് തന്നെയായിരുന്നു എപ്പോഴും ആ​ഗ്രഹിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ ഹൃദയം നിറയ്ക്കുന്നത് ദത്താത്രേയയുടെ ഒരു പോസ്റ്റാണ്. തന്റെ അമ്മ ആദ്യമായി സിം​ഗപ്പൂരിൽ പറന്നിറങ്ങിയതിനെ കുറിച്ചാണ് പോസ്റ്റ്. 

'ഇന്നലെ ഞാൻ എന്റെ അമ്മയെ സിം​ഗപ്പൂരിൽ കൊണ്ടുവന്നു. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലം കാണിച്ച് കൊടുക്കാൻ കഴിഞ്ഞു. ഇന്ന് തന്നെ അവരെ ഞാൻ എന്റെ ഓഫീസും ഈ ന​ഗരവും എല്ലാം കാണിക്കാൻ കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്. അമ്മയ്ക്കിപ്പോൾ ഉണ്ടാവുന്ന വികാരങ്ങളും സന്തോഷവും പ്രകടിപ്പിക്കാൻ തന്നെ പ്രയാസമാണ്' എന്നാണ് ദത്താത്രേയ കുറിച്ചിരിക്കുന്നത്. 

ദത്താത്രേയയുടെ അമ്മ ഇത്രയും കാലം ജീവിച്ചത് മുഴുവനും ആ ​ഗ്രാമത്തിലായിരുന്നു. സിം​ഗപ്പൂരിലേക്കാണ് ആദ്യമായി വിമാനം കയറുന്നത്. അതിന് മുമ്പ് അവർ ഒരു വിമാനം അടുത്ത് നിന്ന് കണ്ടിട്ട് പോലും ഇല്ല. ദത്താത്രേയുടെ അമ്മയാണ് അവരുടെ തലമുറയിൽ വിദേശയാത്രയ്ക്ക് അവസരം ലഭിച്ച ആദ്യത്തെ വ്യക്തി. മാത്രമല്ല, ​ഗ്രാമത്തിൽ ആകെ ഒരു സ്ത്രീ മാത്രമാണ് ഇവരെ കൂടാതെ വിമാനയാത്ര നടത്തിയിട്ടുള്ളത്. ആ സ്ത്രീ ദത്താത്രേയയുടെ ഭാര്യയാണത്രെ. തനിക്കും കുടുംബത്തിനും അമ്മയ്ക്ക് ഇങ്ങനെ ഒരു യാത്ര ചെയ്യാനായതിൽ വളരെ അധികം സന്തോഷമുണ്ട് എന്നും ദത്താത്രേയ പറയുന്നുണ്ട്. ഒപ്പം തന്നെ തന്റെ അച്ഛൻ ഈ സമയത്ത് തങ്ങളോടൊപ്പം ഇല്ലല്ലോ എന്നത് മാത്രമാണ് ഏക വേദന എന്നും ദത്താത്രേയ പറയുന്നു. 

ഒപ്പം തന്നെ വിദേശത്ത് ജോലി ചെയ്യുന്നവരോട് നിങ്ങളുടെ മാതാപിതാക്കളെ ആ രാജ്യം കാണിച്ചു കൊടുക്കൂ എന്ന് കൂടി പോസ്റ്റിൽ പറയുന്നു. അവരുടെ സന്തോഷം അപ്പോൾ അളക്കാനാവുന്നതിലും അപ്പുറമായിരിക്കും എന്നും പോസ്റ്റിൽ പറയുന്നു. ഒപ്പം തന്റെയും അമ്മയുടേയും ചിത്രവും ദത്താത്രേയ പങ്ക് വച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!