ഉഷ്ണതരംഗം ഹിമാലയത്തെ ഉരുക്കും; വരാനിരിക്കുന്നത് മഹാദുരന്തമെന്ന് പഠനം

Published : Jun 20, 2023, 02:59 PM IST
ഉഷ്ണതരംഗം ഹിമാലയത്തെ ഉരുക്കും; വരാനിരിക്കുന്നത് മഹാദുരന്തമെന്ന് പഠനം

Synopsis

2011 മുതൽ 2020 വരെയുള്ള കാലയളവിൽ മുൻ ദശകത്തെ അപേക്ഷിച്ച് ഹിമാനികൾ 65 % വേഗത്തിൽ ഉരുകുകയും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ 80% നഷ്ടപ്പെടുകയും ചെയ്യാമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റിന്‍റെ  (ICIMOD) ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. 

മേരിക്കന്‍ വന്‍കരയും യൂറോപ്പും പശ്ചിമേഷ്യയും കടന്ന ഉഷ്ണതരംഗങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കടന്ന ഉഷ്ണതരംഗത്തെ ഏറെ ആശങ്കയോടെയാണ് ശാസ്ത്രസമൂഹം നോക്കിക്കാണുന്നത്. ഇന്ത്യയുടെ വടക്കന്‍ മേഖലയിലെ പര്‍വ്വതനിരയായ ഹിന്ദുകുഷ് ഹിമാലയത്തിലെ മഞ്ഞാണ് ആശങ്കയ്ക്ക് കാരണം. നേരത്തെ തന്നെ ഹിമാലയത്തിലെ മഞ്ഞ് കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉഷ്ണതരംഗത്തിന്‍റെ കടന്ന് വരവ്, ഇതോടെ ഹിമാലയത്തിലെ മഞ്ഞുരുക്കം ശക്തമായി. ഹിമാലയത്തില്‍ മഞ്ഞുരുകിയാല്‍ പര്‍വ്വത ശിഖിരങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും ഇത് താഴ്വാരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുമെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വര്‍ദ്ധിക്കും. ഹിന്ദു കുഷ് ഹിമാലയിലുടനീളം 200 ഹിമാനി തടാകങ്ങൾ ഇതിനകം "അപകടകരമാണെന്നും" റിപ്പോർട്ടുകള്‍ പറയുന്നു. താഴ്വാരത്തിലെ രണ്ട് 

2011 മുതൽ 2020 വരെയുള്ള കാലയളവിൽ മുൻ ദശകത്തെ അപേക്ഷിച്ച് ഹിമാനികൾ 65 % വേഗത്തിൽ ഉരുകുകയും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ 80% നഷ്ടപ്പെടുകയും ചെയ്യാമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റിന്‍റെ  (ICIMOD) ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. ഇത്തരമൊരു ജലശോഷണം ഹിമാലയത്തിന്‍ പര്‍വ്വത ശിഖിരത്തില്‍ നിന്നും 16 രാജ്യങ്ങളിലൂടെ ഒഴുകുന്ന 12 നദികളിലെ ശുദ്ധജല ലഭ്യത ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

പടിഞ്ഞാറ് അഫ്ഗാനിസ്ഥാൻ മുതൽ കിഴക്ക് മ്യാൻമർ വരെ 3,500 കിലോമീറ്റർ (2,175 മൈൽ) നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഹിമാലയന്‍ പർവതനിരകൾ ശക്തമായ മണ്ണിടിച്ചിലിന് കാരണമാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.  നേപ്പാൾ ആസ്ഥാനമായുള്ള ICIMOD യില്‍ ചൈനയും ഇന്ത്യയും ഉൾപ്പെടെ ഏഷ്യയിലെ ഏട്ടോളം രാജ്യങ്ങള്‍ അംഗങ്ങളാണ്. അപകടകരമായ ഭാവിയാണെന്ന് മുന്നിലുള്ളതെന്ന് പറയുമ്പോഴും പ്രശ്നത്തെ മറികടക്കാന്‍ വേഗത്തിലും ആഴത്തിലും നടക്കുന്ന ഖനനങ്ങള്‍ നിര്‍ത്തിവച്ചാല്‍ പ്രശ്നത്തിന് വലിയൊരു പരിഹാരമാകുമെന്നും ICIMOD യുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇസബെല്ല കോസിയേൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അവസ്ഥയില്‍ ദുരന്തങ്ങള്‍ പതിവായി സംഭവിക്കുമെന്നാണ് കരുതേണ്ടതെന്നും അത് മാരകവും ചെലവേറിയതുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ഹിമം നിറഞ്ഞ മലനിരകളില്‍ നിന്നും മഞ്ഞ് ഉരുകുമ്പോള്‍ ബലം കുറഞ്ഞ മണ്ണ് മലമുകളില്‍ നിന്നും വെള്ളത്തോടൊപ്പം കുത്തിയൊഴുകി താഴ്വാരത്തേക്ക് നീങ്ങും. ഇത് ശുദ്ധജല ലഭ്യതയെയും കൃഷിയെയും താഴ്വാരയിലെ കോടിക്കണക്കിന് മനുഷ്യരെയും നേരിട്ട് ബാധിക്കും. അതോടൊപ്പമാകും ഹിമാലയത്തിലെ ഹിമാനി തടാകങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും. ഇത് പ്രദേശത്തെ ജലവൈദ്യുത പദ്ധതികളെയും ഏറെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം ദുരന്തങ്ങളുടെയെല്ലാം വേഗത കൂട്ടുന്നത് പര്‍വ്വത മേഖലയില്‍ നടക്കുന്ന ഖനനപ്രവര്‍ത്തനങ്ങളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ