കരിമ്പ് ജ്യൂസ് കച്ചവടക്കാരന്റെ വിലവിവരപ്പട്ടിക വൈറൽ: എംബിഎക്കാരെക്കാൾ മികച്ച ബിസിനസ്സ് ഐഡിയ തന്നെയെന്ന് നെറ്റിസൺസ്

Published : Jun 27, 2026, 11:42 AM IST
sugarcane

Synopsis

ഒരു സാധാരണ കരിമ്പ് ജ്യൂസ് കച്ചവടക്കാരന്റെ വിലവിവരപ്പട്ടികയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എംബിഎ ബിരുദധാരികളെക്കാൾ മികച്ച ബിസിനസ്സ് ബുദ്ധിയാണ് ഇദ്ദേഹത്തിനുള്ളതെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. 

ഒരു സാധാരണ കരിമ്പ് ജ്യൂസ് കച്ചവടക്കാരന്റെ ബിസിനസ്സ് തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ശ്രദ്ധ കവരുന്നത്. ലിങ്ക്ഡ്ഇനിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ബിസിനസൊന്നും പഠിക്കാതെ തന്നെ, അനുഭവത്തിലൂടെ എങ്ങനെയാണ് തെരുവു കച്ചവടക്കാർ തങ്ങൾ വിൽക്കുന്ന സാധനങ്ങളുടെ വില നിർണയിക്കുന്നത് എന്നാണ് പോസ്റ്റിൽ നിന്നും മനസിലാവുന്നത്. അനന്യ നാരംഗ് എന്ന യൂസറാണ് ലിങ്ക്ഡ്ഇനിൽ കരിമ്പ് ജ്യൂസ് സ്റ്റാളിലെ ബോർഡിന്റെ ചിത്രം പങ്കുവെച്ചത്. 'മിക്ക ഫൗണ്ടർമാരേക്കാളും മികച്ച രീതിയിൽ ഇദ്ദേഹം യൂണിറ്റ് ഇക്കണോമിക്സ് മനസ്സിലാക്കിയിട്ടുണ്ട്' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.

ജ്യൂസ് സ്റ്റാളിലെ വിലവിവരപ്പട്ടിക ഇങ്ങനെയായിരുന്നു:

ഐസ് ഇല്ലാത്തത് (Without ice): 30

ഐസ് ചേർത്തത് (With ice): 25

പകുതി ഗ്ലാസ് (Half glass): 20

ആദ്യ നോട്ടത്തിൽ ഇത് വളരെ ലളിതമായി തോന്നാമെങ്കിലും, ഇതിന് പിന്നിലെ കൃത്യമായ ബിസിനസ്സ് തന്ത്രമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഐസിന്റെ ഉപയോഗം, അളവ്, വ്യത്യാസങ്ങൾ എന്നിവയ്ക്കനുസരിച്ച് വില നിശ്ചയിച്ചതിലൂടെ, ചെലവുകൾ കൃത്യമായി നിയന്ത്രിക്കാനും വ്യത്യസ്ത തരം ഉപഭോക്താക്കളെ ആകർഷിക്കാനും കച്ചവടക്കാരന് സാധിക്കുന്നുവെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. ഇത് സാധനങ്ങൾ പാഴാകുന്നത് കുറയ്ക്കാനും തിരക്കിൽ ബിസിനസ്സ് നന്നായി മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നുവെന്നും അഭിപ്രായമുയർന്നു.

ബിസിനസ്സ് സ്കൂളിലൊന്നും പോയി പഠിച്ചില്ലെങ്കിലും തെരുവ് കച്ചവടക്കാരുടെ പ്രായോഗിക ബുദ്ധിയുമായി താരതമ്യം ചെയ്തുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 'ചെറുകിട ബിസിനസ്സുകൾ നിരീക്ഷിക്കാൻ ഞാനിഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്. അവർക്ക് ഒരുപക്ഷേ എംബിഎ ടെർമിനോളജി ഒന്നും അറിയില്ലായിരിക്കാം, പക്ഷേ ബോർഡ്‌റൂമുകളിൽ ഇരിക്കുന്നവരേക്കാൾ നന്നായി അവർക്ക് യൂണിറ്റ് ഇക്കണോമിക്സ് അറിയാം' എന്നാണ് ഒരാൾ കുറിച്ചത്.

'എംബിഎ കേസ് സ്റ്റഡികളൊക്കെ മറന്നേക്കൂ, ഇന്ത്യൻ തെരുവ് കച്ചവടക്കാർ വർഷങ്ങളായി പ്രൈസിംഗ് സൈക്കോളജി പഠിപ്പിക്കുന്നുണ്ട്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.

 

PREV
Read more Articles on
click me!

Recommended Stories

നോർത്ത് ഇന്ത്യ പോലെയല്ല സൗത്ത് ഇന്ത്യ, ക്ലീൻ, അച്ചടക്കമുള്ള മനുഷ്യർ; അനുഭവം പങ്കിട്ട് യുവാവ്
രണ്ടു വയസ്സുകാരനെ പകുതിയും വിഴുങ്ങി ഹിപ്പോപൊട്ടാമസ്! ലോകത്തെ ഞെട്ടിച്ച ആ അത്ഭുതകരമായ രക്ഷപ്പെടൽ ഇങ്ങനെ