'7 ലക്ഷം ശമ്പളം മോഹിപ്പിക്കുന്നോ? വാടക കേട്ടാൽ ബോധം പോവും'; സ്വിറ്റ്സർലൻഡിലെ ജീവിതച്ചെലവിനെ കുറിച്ച് ദമ്പതികൾ

Published : Jun 26, 2026, 03:58 PM IST
viral video

Synopsis

ഇന്ത്യയിലെ 40,000 രൂപ കിട്ടുന്നതും സ്വിറ്റ്സര്‍ലാന്‍ഡില്‍ 7 ലക്ഷം ശമ്പളം കിട്ടുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലേ? എന്നാല്‍, ജീവിതച്ചെലവ് എങ്ങനെയാണ്? ശ്രദ്ധേയമായി പോസ്റ്റ്. 

വിദേശത്തെ ലക്ഷങ്ങളുടെ ശമ്പളം കണ്ട് കണ്ണുമഞ്ഞളിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന താരതമ്യവുമായി ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയരാവുകയാണ് ഈ ഡച്ച്-ഇന്ത്യൻ ദമ്പതികൾ. ഇന്ത്യയിലെ 40,000 രൂപ ശമ്പളവും സ്വിറ്റ്സർലൻഡിലെ 7,00,000 (ഏഴ് ലക്ഷം) രൂപ ശമ്പളവും തമ്മിൽ ജീവിതച്ചെലവുകളുടെ കാര്യത്തിൽ വലിയ വ്യത്യാസമില്ലെന്നാണ് ഭർത്താവ് ചന്തൽ പറയുന്നത്. ഭാര്യ ഗുരുവും ഇതേ അഭിപ്രായത്തോട് യോജിക്കുന്നു. കേൾക്കുമ്പോൾ സ്വിറ്റ്സർലൻഡിലെ തുക വലിയതാണെന്ന് തോന്നുമെങ്കിലും അവിടുത്തെ ഭീമമായ ജീവിതച്ചെലവുകൾ കാര്യങ്ങൾ അത്ര എളുപ്പമാക്കുന്നില്ലെന്ന് ഇവർ പറയുന്നു.

'7 ലക്ഷം രൂപ ശമ്പളം കേൾക്കാൻ നല്ല രസമാണ്... പക്ഷേ അവിടുത്തെ വീട്ടുവാടക കാണുന്നതുവരെ മാത്രം' എന്നാണ് ദമ്പതികൾ തങ്ങളുടെ വീഡിയോയിൽ കുറിച്ചത്. ഇന്ത്യയിൽ 20,000 രൂപയ്ക്ക് ലഭിക്കുന്നതിന് സമാനമായ ഒരു താമസസൗകര്യത്തിന് സ്വിറ്റ്സർലൻഡിൽ പ്രതിമാസം രണ്ട് ലക്ഷം രൂപയോളം വാടക നൽകേണ്ടി വരും.

കുട്ടികളുടെ സംരക്ഷണമാണ് മറ്റൊരു പ്രധാന ചിലവ്. ഇന്ത്യയിൽ പ്രതിമാസം 5,000 രൂപ കൊണ്ട് സാധ്യമാകുന്ന കാര്യത്തിന് സ്വിറ്റ്സർലൻഡിൽ ഒന്നര ലക്ഷം (1,500,000) രൂപയോളം ചെലവാകും. ഇതിന് പുറമെ നിത്യോപയോഗ സാധനങ്ങളുടെ വില, ഹെൽത്ത് ഇൻഷുറൻസ്, യാത്രാക്കൂലി എന്നിവയും സ്വിറ്റ്സർലൻഡിൽ വളരെ കൂടുതലാണെന്ന് ദമ്പതികൾ കണക്കുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നു.

'Clogsandcurries' എന്ന തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ദമ്പതികൾ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ വഴിവെച്ചിരിക്കുന്നത്. സാമ്പത്തികവശം മാത്രം നോക്കിയുള്ള ഈ താരതമ്യത്തോട് വലിയൊരു വിഭാഗം ആളുകൾ വിയോജിക്കുന്നുമുണ്ട്. പണത്തിനപ്പുറം സ്വിറ്റ്സർലൻഡിലെ മികച്ച റോഡുകൾ, വായു മലിനീകരണമില്ലാത്ത അന്തരീക്ഷം, സുരക്ഷിതത്വം, ഉയർന്ന ജീവിതനിലവാരം എന്നിവ ഇന്ത്യയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നാണ് പലരും കമന്റുകളിൽ കുറിക്കുന്നത്.

 

 

എന്നാൽ, തങ്ങൾ കേവലം സാമ്പത്തിക വശം മാത്രമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയതെന്നും, ജീവിതനിലവാരത്തെ കുറിച്ചുള്ള മറ്റ് കാര്യങ്ങൾ വരും ദിവസങ്ങളിൽ വീഡിയോ ചെയ്യാമെന്നും ദമ്പതികൾ മറുപടിയായി വ്യക്തമാക്കി. വ്യത്യസ്ത സംസ്കാരങ്ങളെയും യാത്രകളെയും കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് ഈ ദമ്പതികൾ സാധാരണയായി പങ്കുവെക്കാറുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ യാത്ര ചെയ്യുന്ന കാശുണ്ടെങ്കിൽ വിയറ്റ്നാം പോയി വരാം; വൈറലായി പോസ്റ്റ്
എപ്പോഴും നിരീക്ഷിക്കുന്ന മാനേജർ, ജീവനക്കാരുടെ സംഭാഷണങ്ങൾ രഹസ്യമായി കേൾക്കും; പോസ്റ്റുമായി യുവാവ്