ക്രിസ്മസ്ട്രീ മുടി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെയര്‍ സ്‌റ്റൈല്‍ ഇതാണ്!

Published : Dec 16, 2022, 06:52 PM IST
ക്രിസ്മസ്ട്രീ മുടി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെയര്‍ സ്‌റ്റൈല്‍ ഇതാണ്!

Synopsis

ക്രിസ്തുമസ് തീമിലാണ് അദ്ദേഹം ഈ ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്.  2.90 മീറ്റര്‍ ഉയരമുള്ള ഒരു ക്രിസ്മസ് ട്രീയുടെ ആകൃതിയില്‍ ഒരു സ്ത്രീയുടെ മുടി ഹിസ്വാനി സ്‌റ്റൈല്‍ ചെയ്തത്.

പലതരത്തിലുള്ള ഹെയര്‍ സ്‌റ്റൈലുകള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത്രയധികം ഉയരമുള്ള ഒരു ഹെയര്‍ സ്‌റ്റൈല്‍ കാണുന്നത് ഇതാദ്യമായിരിക്കും. ലോക ശ്രദ്ധ ആകര്‍ഷിച്ച ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റേതാണ്. 2.90 മീറ്റര്‍ ഉയരമാണ് അദ്ദേഹം സൃഷ്ടിച്ച ഈ ഹെയര്‍ സ്‌റ്റൈലിന് ഉള്ളത്

സിറിയന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഡാനി ഹിസ്വാനിയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ആ ഹെയര്‍ സ്‌റ്റൈലിസ്റ്റ് . ഈ വര്‍ഷം സെപ്റ്റംബര്‍ 16 -നാണ് ഏറ്റവും ഉയര്‍ന്ന ഹെയര്‍സ്‌റ്റൈലിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്  ഇദ്ദേഹം സ്വന്തമാക്കിയത്. ദുബായില്‍ ഹിസ്വാനി ഈ ഹെയര്‍സ്‌റ്റൈല്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്ന വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വ്യാഴാഴ്ച പുറത്തുവിട്ടു.

 

 

ക്രിസ്തുമസ് തീമിലാണ് അദ്ദേഹം ഈ ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്.  ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ക്ലിപ്പില്‍ 2.90 മീറ്റര്‍ ഉയരമുള്ള ഒരു ക്രിസ്മസ് ട്രീയുടെ ആകൃതിയില്‍ ഒരു സ്ത്രീയുടെ മുടി ഹിസ്വാനി സ്‌റ്റൈല്‍ ചെയ്യുന്നത്  കാണാം.  വിഗ്ഗുകള്‍, മുടി നീട്ടല്‍, വൈവിധ്യമാര്‍ന്ന ക്രിസ്മസ് അലങ്കാരങ്ങള്‍, പന്തുകള്‍ എന്നിവ ഉപയോഗിച്ചാണ് ഈ തീമില്‍ അദ്ദേഹം ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്.

മുമ്പും സമാനമായ രീതിയില്‍ ഉയരം കുറഞ്ഞ ക്രിസ്മസ് ട്രീയുടെ ആകൃതിയില്‍ യുവതികളുടെ ഹെയര്‍ സ്‌റ്റൈല്‍ ഹിസ്വാനി ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെയര്‍ സ്‌റ്റൈലിങ്ങ് നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ഇദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ കൃത്രിമമായി മുടി ചേര്‍ത്തുകൊണ്ട് ചെയ്ത ഹെയര്‍ സ്‌റ്റൈലിങ്ങ് ഇത്തരമൊരു പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണിക്കാന്‍ പാടില്ല എന്ന് വിമര്‍ശനമുണ്ട്. 

PREV
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും