ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട സ്രാവ്?; ഇന്ത്യന്‍ ജഡ്ജിമാരുടെ കുഞ്ഞന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഷാര്‍ക്ക് ടാങ്ക്

Published : Feb 07, 2023, 04:14 PM ISTUpdated : Feb 07, 2023, 04:15 PM IST
ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട സ്രാവ്?; ഇന്ത്യന്‍ ജഡ്ജിമാരുടെ കുഞ്ഞന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഷാര്‍ക്ക് ടാങ്ക്

Synopsis

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ഷാര്‍ക്ക് ടാങ്ക് ഇന്ത്യയുടെ ഡിജിറ്റൽ ക്രിയേറ്ററായ സാഹിദ് ഇങ്ങനെ എഴുതി 'സീസൺ 1 & 2 ന്‍റെ സ്രാവുകളുടെ കുഞ്ഞു അവതാരങ്ങൾ. ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട സ്രാവ്?" ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. 


ടുത്തകാലത്തായി സാമൂഹിക മാധ്യമങ്ങളില്‍ നിര്‍മിത ബുദ്ധി (artificial intelligence)ചിത്രങ്ങള്‍ക്ക് ഏറെ ആരാധകരാണുള്ളത്. വര്‍ത്തമാനകാലത്തെ പല പ്രമുഖ വ്യക്തിത്വങ്ങളെയും കുട്ടികളായി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മള്‍ കണ്ടിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഷാര്‍ക്ക് ടാങ്ക് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പ് ഗ്രൂപ്പാണ് ഇതിന് പിന്നില്‍. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയ കുട്ടികളുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്നത്. 

ഇന്ത്യന്‍ സിനിമാ നടി-നടന്മാരും രാഷ്ട്രീയക്കാരും നിര്‍മ്മിത ബുദ്ധിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്കാലത്ത് എങ്ങനെയിരിക്കുമെന്ന് ചിത്രങ്ങള്‍ ഇത്തരത്തില്‍ ഷാര്‍ക്ക് ടാങ്ക് ഇന്ത്യ നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഏറ്റവും ഒടുവിലായി ഇവര്‍ ഇത്തരത്തില്‍ വരച്ചെടുത്തത് ആറ് ഇന്ത്യന്‍ ജഡ്ജിമാർ കുഞ്ഞുങ്ങളായി നിൽക്കുന്ന ചിത്രങ്ങളായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടൊപ്പം ഷാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തൽ, ബോട്ട് സ്ഥാപകൻ അമൻ ഗുപ്ത, എംക്യൂർ ഫാർമസ്യൂട്ടിക്കൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ, ഷുഗർ കോസ്‌മെറ്റിക്‌സ് സ്ഥാപക വിനീത സിംഗ്, കാർദേഖോ സ്ഥാപകൻ അമിത് ജെയിൻ, ലെൻസ്‌കാർട്ട് സ്ഥാപകൻ പീയുഷ് ബൻസാൽ എന്നിവരുടെ ഛായാചിത്രങ്ങളിൽ ഉൾപ്പെടുന്നു. മുൻ ജഡ്ജി അഷ്‌നീർ ഗ്രോവർ, ഭാരത്‌പേയുടെ സ്ഥാപകൻ, മാമാ എർത്ത് തലവൻ ഗസൽ അലഗ് എന്നിവരുടെയും കുട്ടിക്കാലത്തെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

 

 

കൂടുതല്‍ വായിക്കാന്‍:   'ഇന്ത്യയിലെ പറക്കുന്ന ബോട്ട്'; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!  

ജഡ്ജിമാരുടെ കിട്ടിച്ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ഷാര്‍ക്ക് ടാങ്ക് ഇന്ത്യയുടെ ഡിജിറ്റൽ ക്രിയേറ്ററായ സാഹിദ് ഇങ്ങനെ എഴുതി 'സീസൺ 1 & 2 ന്‍റെ സ്രാവുകളുടെ കുഞ്ഞു അവതാരങ്ങൾ. ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട സ്രാവ്?" ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. പക്ഷേ, ഷാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തലിന് കാര്യങ്ങള്‍ അത്രപെട്ടെന്ന് ദഹിച്ചില്ല. അദ്ദേഹം കുറിച്ചു, 'നിങ്ങൾ എന്താണ് ഉണ്ടാക്കിയത്, എന്തിനാണ് ഞങ്ങളെ വിഷമിപ്പിക്കുന്നത്?' കൂട്ടെ ദേഷ്യം ദ്യോദിപ്പിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ഇട്ടു. ഇതിന് പിന്നാലെ മറ്റ് ചിലര്‍ കമന്‍റുമായെത്തി. മിത്തലിന്‍റെ ഛായാചിത്രത്തിൽ അഞ്ച് വിരലുകൾക്ക് പകരം ആറ് വിരലുകളുണ്ടെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.  "ബേബി നമിതാ ജിക്ക് എന്റെ ഹൃദയമുണ്ട്," മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. മറ്റൊരാള്‍ കമന്‍റ് ചെയ്തത് "അഷ്‌നീർ പാർലെ-ജി കുഞ്ഞിനെപ്പോലെയാണ്." എന്നായിരുന്നു. "ഹാരി പോട്ടറെപ്പോലെ അമൻ ഗുപ്ത"  എന്ന് മറ്റൊരാള്‍ കുറിച്ചു. "മീശയുള്ളപ്പോൾ അവർ എങ്ങനെ കുഞ്ഞുങ്ങളാകും?" എന്നതായിരുന്നു മറ്റൊരാളുടെ സംശയം. 


കൂടുതല്‍ വായനയ്ക്ക്:  'രാജ്മ ചവൽ' ഒരിക്കലും മതിയാകില്ല, കാരണം ഓരോ ഉരുളയും വീണ്ടും പ്രണയത്തിലാകുന്നതുപോലെയാണ്! വൈറല്‍ പോസ്റ്റ് 

 

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ