അധ്യാപിക തന്നെ പീഡിപ്പിച്ചു, 40 വർഷങ്ങൾക്ക് ശേഷം അന്നത്തെ വിദ്യാർത്ഥിനിയുടെ പരാതി

By Web TeamFirst Published Sep 11, 2022, 10:02 AM IST
Highlights

അതിക്രമം നടക്കുന്ന സമയത്ത് അധ്യാപിക സം​ഗീതം കേൾക്കാൻ എന്നും പറഞ്ഞാണ് തന്റെ വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഫ്ലാറ്റിലെത്തി അവിടെ ഇരിക്കവെ ഡൻബർ വിദ്യാർത്ഥിനിയെ ബലം പ്രയോ​ഗിച്ച് ഉമ്മ വയ്ക്കുകയായിരുന്നു.

40 വർഷങ്ങൾക്ക് മുമ്പ് തന്റെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന് അധ്യാപികയുടെ കുറ്റസമ്മതം. അധ്യാപിക ജയിൽ ശിക്ഷയിൽ നിന്നും മോചിപ്പിക്കപ്പെട്ടു. ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ലീ ഡൻബർ എന്ന മുൻ അധ്യാപിക വെള്ളിയാഴ്ച ഡൗണിംഗ് സെന്റർ കോടതിയിൽ നിന്ന് മോചിതയായി. ജയിലിന് അകത്ത് എന്നതിന് പകരം 18 മാസം 'കമ്മ്യൂണിറ്റി സെന്റൻസ്' ആണ് ഡൻബറിന് വിധിച്ചത്. 

1980 -കളിൽ സിഡ്‌നിയിലെ നോർത്തേൺ ബീച്ചിലുള്ള മാൻലിയിലുള്ള തന്റെ ഫ്ലാറ്റിലേക്ക് അന്ന് തന്റെ വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടിയെ ക്ഷണിച്ചുവെന്നും പീഡിപ്പിച്ചു എന്നും അധ്യാപിക സമ്മതിച്ചു. ആക്രമണസമയത്ത് ഡൻബറിന് 26 വയസായിരുന്നു. ആ സമയത്ത് അവർ ബീക്കൺ ഹിൽ ഹൈസ്‌കൂളിലെ പി.ഇ. അധ്യാപികയായിരുന്നു. അവിടെ പഠിക്കുന്ന 17 -കാരിയായ വിദ്യാർത്ഥിനിയെ ആണ് അവർ പീഡിപ്പിച്ചത്. മറ്റൊരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് 1996 -ൽ ഡൻബാർ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 

1970 -കളിൽ സിഡ്‌നിയിലെ നോർത്തേൺ ബീച്ചിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അനുചിതമായ ബന്ധത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് കേട്ടതിന് ശേഷമാണ് ഡൻബാർ ഒടുവിൽ പീഡിപ്പിച്ച പെൺകുട്ടി കേസുമായി മുന്നോട്ട് വന്നത്. 

'2018 -ൽ ആ വിദ്യാർത്ഥിനി 55 -കാരിയായിരുന്നു. നോർത്തേൺ ബീച്ചുകളിലെ അധ്യാപകർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ഒരു പോഡ്കാസ്റ്റ് അവർ ശ്രദ്ധിച്ചിരുന്നു. അതിൽ, ഇത്തരം കാര്യങ്ങൾ അന്വേഷിക്കാൻ സ്ഥാപിതമായ ഒരു സ്ട്രൈക്ക് ഫോഴ്സിനെ കുറിച്ച് ധാരാളം പരാമർശങ്ങൾ ഉണ്ടായിരുന്നു. ആ സ്ട്രൈക്ക് ഫോഴ്സിനെ വിളിക്കാൻ അവർ തന്റെ ഭർത്താവിനോട് പറഞ്ഞു. അദ്ദേഹം അവരെ വിളിക്കുകയും അവരുടെ പീഡന പരാതിയിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു' എന്ന് ജഡ്ജിയായ പോളിൻ ഡേവി‍ഡ് വിചാരണ സമയത്ത് പറഞ്ഞു. 

അതിക്രമം നടക്കുന്ന സമയത്ത് അധ്യാപിക സം​ഗീതം കേൾക്കാൻ എന്നും പറഞ്ഞാണ് തന്റെ വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഫ്ലാറ്റിലെത്തി അവിടെ ഇരിക്കവെ ഡൻബർ വിദ്യാർത്ഥിനിയെ ബലം പ്രയോ​ഗിച്ച് ഉമ്മ വയ്ക്കുകയായിരുന്നു. പെൺകുട്ടി ആകെ പേടിച്ച് മരവിച്ച് പോയി. അവൾക്ക് അതിന് മുമ്പ് അത്തരം അനുഭവങ്ങളൊന്നും ഇല്ലാത്തതിനാൽ തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല. 

പിന്നീട്, ഡൻബർ പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയെ സ്വാധീനിക്കാൻ ഡൻബർ ശ്രമിച്ചു. പെൺകുട്ടിക്ക് തനിക്ക് 'സ്പെഷ്യൽ' ആണ് എന്ന് കാണിക്കുന്നതിനായി അവളെ സ്ഥിരം സന്ദർശിക്കുകയും ഭക്ഷണം വാങ്ങി നൽകുകയും ഒക്കെ ഡൻബർ ചെയ്തിരുന്നു എന്നും കോടതി നിരീക്ഷിച്ചു. പൊലീസ് റെക്കോർഡ് ചെയ്ത ഒരു കോളിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഡൻബറുമായി സംസാരിച്ചു. അതിൽ ഡൻബർ താൻ ചെയ്തത് തെറ്റാണ് എന്ന് ഏറ്റു പറയുകയായിരുന്നു. 

click me!