ഭ‍ർതൃപിതാവിന്‍റെ മരണത്തെ തുർന്ന് അവധി ചോദിച്ച അധ്യാപികയ്ക്ക് സ്കൂൾ നൽകിയ മറുപടി കണ്ട് ഞെട്ടിയത് സോഷ്യൽ മീഡിയ; വിവാദം

Published : Sep 23, 2026, 08:39 PM IST
Representative image

Synopsis

ഭർതൃപിതാവിന്‍റെ മരണത്തെ തുടർന്ന് മൂന്ന് ദിവസത്തെ അവധി ആവശ്യപ്പെട്ട അധ്യാപികയ്ക്ക് സ്കൂൾ അധികൃതർ അവധി നിഷേധിച്ചു. ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി. സ്ഥാപനങ്ങളുടെ നയങ്ങളും മാനുഷിക പരിഗണനകളും സംബന്ധിച്ച് വലിയൊരു ചർച്ചയ്ക്കാണ് ഇത് വഴിവെച്ചത്.

ഭ‍ർതൃപിതാവിന്‍റെ മരണത്തെ തുടർന്ന് മൂന്ന് ദിവസത്തെ അവധി ആവശ്യപ്പെട്ട അധ്യാപികയ്ക്ക് സ്കൂൾ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിവച്ചു. ഭർതൃപിതാവിന്‍റെ മരണത്തെ തുടർന്ന് മൂന്ന് ദിവസത്തെ അവധി ആവശ്യപ്പെട്ട അധ്യാപികയോട് അവധി അനുവദിക്കാനാകില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

ചോദിച്ചത് മൂന്ന് ദിവസത്തെ അവധി, പക്ഷേ...

റിപ്പോർട്ട് പ്രകാരം, അധ്യാപിക തന്‍റെ ഭർത്താവിന്‍റെ അച്ഛൻ മരിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകളിലും കുടുംബപരമായ ആവശ്യങ്ങളിലും പങ്കെടുക്കുന്നതിനായാണ് അധ്യാപിക മൂന്ന് ദിവസത്തെ അവധിക്ക് അപേക്ഷിച്ചത്. എന്നാൽ സ്കൂൾ അധികൃതർ അവധി അനുവദിക്കാൻ കഴിയില്ലെന്ന നിലപാടെടുത്തു. അധ്യാപികയുടെ അവധി അപേക്ഷയും സ്കൂളിന്‍റെ മറുപടിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ സംഭവം വിവാദമായി. കുടുംബത്തിലെ അടുത്ത ബന്ധുവിന്‍റെ മരണത്തിന് പോലും അവധി അനുവദിക്കാത്തത് ശരിയാണോ എന്ന ചോദ്യമായിരുന്നു പലരും ഉന്നയിച്ചത്.

ഉയർന്നത് വ്യത്യസ്ത അഭിപ്രായങ്ങൾ

ജോലിക്കാരുടെ വ്യക്തിപരമായ സാഹചര്യങ്ങളും മാനുഷിക പരിഗണനകളും സ്ഥാപനങ്ങൾ കണക്കിലെടുക്കണമെന്നാണ് നിരവധി പേർ ആവശ്യപ്പെട്ടു. എന്നാൽ സ്കൂളുകൾക്ക് വിദ്യാർഥികളുടെ പഠനക്രമവും അധ്യാപകരുടെ ലഭ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും, അവധി അനുവദിക്കുന്നതിന് സ്ഥാപനങ്ങൾക്ക് സ്വന്തം നയങ്ങളും ചട്ടങ്ങളും ഉണ്ടായിരിക്കാമെന്നും മറ്റൊരു കൂട്ടം ആളുകൾ ചൂണ്ടിക്കാണിച്ചതോടെ വലിയൊരു ചർച്ചയ്ക്ക് തന്നെ സംഭവം തുടക്കമിട്ടു. ഒപ്പം മരണാനന്തര ചടങ്ങുകൾക്കും കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കുമായി എത്രത്തോളം അവധി അനുവദിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കും സംഭവം വഴിവെച്ചു. അതേസമയം സ്കൂളിന്‍റെ തീരുമാനം വിദ്യാർത്ഥികളിലേക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും വളർന്ന് വരുന്ന തലമുറയ്ക്ക് മനുഷ്യബന്ധങ്ങളുടെ വില പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം സ്കൂളുകൾക്കുണ്ടെന്നും ചിലർ ചൂണ്ടിക്കാണിച്ചു.

PREV
Read more Articles on
click me!

Recommended Stories

ബാക്കി തുക വെയിറ്റർ സ്വന്തമാക്കി; ഹോട്ടലുകളിൽ നിർബന്ധിത 'ടിപ്പ് കൾച്ചർ'? പോസ്റ്റ്
ബൈക്കിലെത്തിയ സംഘം ചോദിച്ചത് പുതിയ മോഡലാണോ എന്ന്, ഐഫോൺ 18 പ്രോ തട്ടിപ്പറിച്ചു