ബാത്ത്‍റൂമിൽ പോകുമ്പോഴും ധരിക്കണം ഹെൽമെറ്റ്, വാടകക്കെട്ടിടത്തിലെ ദുരവസ്ഥ വിവരിച്ച് താമസക്കാർ

Published : Nov 26, 2024, 06:31 PM IST
ബാത്ത്‍റൂമിൽ പോകുമ്പോഴും ധരിക്കണം ഹെൽമെറ്റ്, വാടകക്കെട്ടിടത്തിലെ ദുരവസ്ഥ വിവരിച്ച് താമസക്കാർ

Synopsis

'വർഷങ്ങളായി ബാത്ത്റൂമിൽ പോകുമ്പോൾ ഹെൽമെറ്റും ധരിച്ചാണ് പോകുന്നത്. ഒരിക്കൽ തലയിൽ സീലിം​ഗ് പൊട്ടിവീണ് താൻ മരിക്കേണ്ടതായിരുന്നു' എന്നും വലീദ് പറയുന്നു.

സുരക്ഷയ്ക്ക് വേണ്ടിയാണ് തലയിൽ ഹെൽമെറ്റ് വയ്ക്കുന്നത്. എന്നാൽ, ബാത്ത്‍റൂമിൽ പോകുമ്പോൾ പോലും തലയിൽ ഹെൽമെറ്റ് വയ്ക്കേണ്ടുന്ന അവസ്ഥ വന്നാലോ? ന്യൂയോർക്ക് സിറ്റിയിലെ തകർന്നുവീഴാറായ അപ്പാർട്ട്‌മെൻ്റിലെ ഒരു താമസക്കാരനാണ് തന്റെയീ ദയനീയാവസ്ഥ വിവരിക്കുന്നത്. മേൽക്കൂര ഇടിഞ്ഞ് തലയിൽ വീഴുമോ എന്ന പേടി കാരണമാണത്രെ മുൻകരുതലായി ഇയാൾ ഹെൽമെറ്റ് ധരിക്കുന്നത്. അപാർട്മെന്റിൽ പലരുടേയും അവസ്ഥ ഇതാണത്രെ.

അതുപോലെ, അഞ്ച് നിലകളുള്ള കെട്ടിടത്തിൽ ആറ് മാസമായി ജലവിതരണം ഇല്ല. ഇവിടെ, തുടർച്ചയായ ചോർച്ചയും മേൽക്കൂര തകർന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 'ദുരിതപൂർണമായ ജീവിതമാണ് ഞങ്ങളിവിടെ ജീവിക്കുന്നത്. വലിയ അപകടമാണ് മുന്നിൽ' എന്നാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്ന വലീദ് സെയ്ദ് എന്നയാൾ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞത്. 

'വർഷങ്ങളായി ബാത്ത്റൂമിൽ പോകുമ്പോൾ ഹെൽമെറ്റും ധരിച്ചാണ് പോകുന്നത്. ഒരിക്കൽ തലയിൽ സീലിം​ഗ് പൊട്ടിവീണ് താൻ മരിക്കേണ്ടതായിരുന്നു' എന്നും വലീദ് പറയുന്നു. ഫ്രാങ്ക് എൻജി എന്നയാളാണ് ഫ്ലാറ്റിന്റെ ഉടമ. അയാൾ മനപ്പൂർവം കെട്ടിടം അപകടത്തിലാക്കുകയാണ് എന്നാണ് താമസക്കാരുടെ ആരോപണം. ഭയത്തോടെയാണ് തങ്ങൾ ഇവിടെ കഴിയുന്നത് എന്നും താമസക്കാർ പറയുന്നു. 

കെട്ടിടത്തിലെ ദീർഘകാലങ്ങളായിട്ടുള്ള താമസക്കാരാണ് ഇവർ. നിലവിൽ അഞ്ചുപേർ ഉടമയ്ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഒരു അറ്റകുറ്റപ്പണിയും ഇയാൾ ചെയ്യാറില്ല. ഒരിക്കൽ ചുഴലിക്കാറ്റ് വീശിയപ്പോൾ കെട്ടിടത്തിലേക്ക് വെള്ളം അടിച്ചുകയറുന്ന അവസ്ഥയുണ്ടായി. വൈദ്യുതിലൈനിൽ വെള്ളം കയറിയപ്പോൾ അപകടം ഇല്ലാതിരിക്കാൻ വൈദ്യുതിലൈൻ വിച്ഛേദിക്കുകയായിരുന്നു. 

അതേസമയം വലിയൊരു തുക ഇയാൾക്ക് ന​ഗരസഭയിലേക്ക് അറ്റകുറ്റപ്പണികൾ, ഫീസ്, ലംഘനങ്ങൾ, സെറ്റിൽമെൻ്റുകൾ എന്നിവയ്ക്കായി ഒരുകോടി രൂപ അടച്ചുകഴിഞ്ഞു. താൻ ഫ്ലാറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് ഉടമ കോടതിയെ അറിയിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?