പോര്‍ട്ടബിള്‍ ടോയ്‍ലറ്റ് മോഷണം വ്യാപകം; മോഷണം പോയവ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പനയ്ക്ക് !

Published : Nov 01, 2023, 03:03 PM IST
പോര്‍ട്ടബിള്‍ ടോയ്‍ലറ്റ് മോഷണം വ്യാപകം; മോഷണം പോയവ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പനയ്ക്ക് !

Synopsis

40 ലക്ഷത്തിന് മേലെ വിലവരുന്ന 40 പോര്‍ട്ടബിള്‍ ടോയ്ലറ്റുകളാണ് ഈ സംഘടിത സംഘം കവര്‍ച്ച നടത്തിയത്.


പോർട്ടബിൾ ടോയ്ലറ്റുകൾ മോഷ്ടിച്ച് ഓൺലൈനിൽ വിൽപ്പന നടത്തി മോഷണ സംഘം. യുകെയിൽ നിന്നാണ് വിചിത്രമായ ഈ മോഷണത്തിന്‍റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇവന്‍റുകൾ നടക്കുന്ന സ്ഥലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പോർട്ടബിൾ ടോയ്ലറ്റുകളാണ് മോഷണ സംഘം മോഷണത്തിനായി ലക്ഷ്യമിട്ടിരുന്നത്, ഇത്തരത്തിൽ മോഷ്ടിക്കുന്ന ടോയ്ലറ്റുകൾ ഇവർ പിന്നീട് ഓൺലൈനിലൂടെ വില്പന നടത്തി പണം തട്ടുകയും ചെയ്യുന്നു. ഹെയർഫോർഡ്‌ഷെയറിലെ പെൻകോമ്പിൽ മോട്ടോർ സ്‌പോർട്ട് ഇവന്‍റ് നടക്കാനിരുന്ന ഒരു സ്ഥലത്ത് നിന്ന് ഇത്തരത്തിൽ 40,000 പൗണ്ട് (40,43,640 രൂപ) വിലവരുന്ന 40 പുതിയ പോർട്ടബിൾ  ടോയ്‌ലറ്റുകളാണ് സംഘം മോഷ്ടിച്ചതെന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിലുള്ള മോഷണങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ് എന്നാണ് പോർട്ടബിൾ ടോയ്ലറ്റ് വിതരണ കമ്പനിക്കാരും പറയുന്നത്.

പോലീസിനെ നടുറോട്ടിലിട്ട് പൊതിരെ തല്ലികയും ചവിട്ടികയും ചെയ്യുന്ന ജനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍ !

മോഷ്ടിക്കപ്പെടുന്ന ടോയ്‌ലറ്റുകൾ കണ്ടെത്താനോ തിരിച്ചെടുക്കാനോ യാതൊരു വഴിയുമില്ലെന്നതാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ അലട്ടുന്ന പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ ഇനിമുതൽ നിർമ്മാണ കമ്പനികൾ പോർട്ടബിൾ ടോയ്ലറ്റുകളിൽ പ്രത്യേക അടയാളങ്ങളോ നിറങ്ങളോ നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിതരണക്കാരോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ്ക്കാലം മുതൽ വിവിധ ക്യാമ്പുകളുടെയും മറ്റും ഭാഗമായി ഇത്തരം ടോയ്ലറ്റുകൾക്ക് യുകെയിൽ വലിയ ഡിമാൻഡ് ആണ്.  

പുതിയ സെയില്‍സ് മാനേജരെ കടയുടെ താക്കോല്‍ ഏല്‍പ്പിച്ചു; രണ്ടാം ദിവസം കട ഉടമയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി !

എന്നാൽ, ഇവ നിരന്തരം മോഷണം പോകുന്നത് വിതരണക്കാരെയും ഇവന്‍റുകൾ നടത്തുന്നവരെയും ഒരുപോലെ കുഴപ്പത്തിലാക്കുന്നു. മോഷ്ടിക്കപ്പെടുന്ന ഇത്തരം ടോയ്ലറ്റുകൾ പ്രധാനമായും ഓൺലൈൻ സൈറ്റുകളിലൂടെയാണ് മറച്ചു വിൽക്കുന്നത്.   eBay, Gumtree പോലുള്ള ഷോപ്പിംഗ് സൈറ്റുകളിൽ 500 പൗണ്ടിന് ഇവ ലഭിക്കും. പക്ഷേ, ഇവ മോഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കാൻ യാതൊരു മാർഗ്ഗവുമില്ല. മോഷണത്തിന് പിന്നിൽ വൻ മാഫിയ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിതരണക്കാർ ആരോപിക്കുന്നു. ഇതൊരു സംഘടിത കുറ്റകൃത്യമാണെന്ന് മുൻ പോലീസ് ഡിറ്റക്ടീവായ പീറ്റർ ബ്ലെക്‌സ്‌ലിയും അഭിപ്രായപ്പെട്ടു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം