ശസ്ത്രക്രിയയിലൂടെ തലയില്‍ സ്വര്‍ണച്ചെയിനുകള്‍ തുന്നിച്ചേര്‍ത്തു, കയ്യില്‍ സ്വര്‍ണക്കട്ടകള്‍, പല്ലിലും സ്വര്‍ണം

Published : Sep 13, 2021, 11:29 AM ISTUpdated : Sep 13, 2021, 11:30 AM IST
ശസ്ത്രക്രിയയിലൂടെ തലയില്‍ സ്വര്‍ണച്ചെയിനുകള്‍ തുന്നിച്ചേര്‍ത്തു, കയ്യില്‍ സ്വര്‍ണക്കട്ടകള്‍, പല്ലിലും സ്വര്‍ണം

Synopsis

തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, അതിന് വേണ്ടി ചിലർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ അത്ഭുതപ്പെട്ട് പോകും. 23 -കാരനായ ഒരു മെക്സിക്കൻ റാപ്പർ ഇതുപോലെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താൽ തലയിൽ സ്വാഭാവിക മുടിയ്ക്ക് പകരം സ്വർണ്ണ ചെയിനുകൾ സ്ഥാപിച്ചു.  

ഡാൻ സുർ എന്നാണ് അദ്ദേഹത്തിന്റെ പേര്. ശസ്ത്രക്രിയയിലൂടെ അദ്ദേഹം തലയോട്ടിയിൽ സ്വർണ്ണ ചെയിനുകൾ തുന്നിച്ചേർത്തു. ഏപ്രിലിലാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അതിനുശേഷം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ ഫോളോവേഴ്സിനായി 'സ്വർണമുടി' -യുടെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവച്ചു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഡാൻ സുർ ഒരു റാപ്പറാണ്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹം പങ്കുവച്ച ഒരു വീഡിയോയിൽ, പിസ്സ കഴിക്കുന്നതിനിടയിൽ കൈയിൽ സ്വർണക്കട്ടകൾ പിടിച്ചും, തന്റെ സ്വർണമുടി കാണിച്ചും ഡാൻ ആളുകളെ രസിപ്പിക്കുന്നത്  കാണാം.

“ഞാൻ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു എന്നതാണ് സത്യം. കാരണം ഈ ദിവസങ്ങളിൽ എല്ലാവരും മുടിയിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുന്നത് കാണാം. ഇപ്പോൾ, എന്നെ കണ്ട് ആരും ഇത് അനുകരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” സുർ തന്റെ ഒരു ടിക്ടോക്ക് വീഡിയോയിൽ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അദ്ദേഹത്തിന് ഏകദേശം രണ്ട് ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. തലയിൽ സ്വർണ ചെയിനുകൾ സ്ഥാപിച്ചതിന് പുറമെ, പല്ലുകളിൽ സ്വർണപ്ലേറ്റുകളും അദ്ദേഹം തുന്നിച്ചേർത്തിട്ടുണ്ട്.    

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ