ടൈറ്റന്‍ ദുരന്തം; മരണത്തിന് 48 സെക്കന്‍റ് മുമ്പ് ആ അഞ്ച് യാത്രക്കാരും തങ്ങളുടെ വിധി അറിഞ്ഞിരുന്നു !

Published : Jul 13, 2023, 10:09 AM IST
ടൈറ്റന്‍ ദുരന്തം; മരണത്തിന് 48 സെക്കന്‍റ് മുമ്പ് ആ അഞ്ച് യാത്രക്കാരും തങ്ങളുടെ വിധി അറിഞ്ഞിരുന്നു !

Synopsis

" ഭയം മൂലം യാത്രക്കാരെല്ലാം പരസ്പരം തിക്കിക്കൂട്ടി. ആ സമയത്തുള്ള ഭയവും വേദനയും സങ്കല്‍പ്പിക്കുക. അതൊരു ഹൊറര്‍ സിനിമ പോലെ ആയിരുന്നിരിക്കണം' ജോസ് ലൂയിസ് മാർട്ടിന്‍ പറയുന്നു. 


നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി നടത്തിയ വിനോദയാത്ര ദുരന്തപര്യവസാനമായെങ്കിലും ടൈറ്റന്‍ ദുരന്തത്തെ കറുച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നേയുള്ളൂ. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം. ടൈറ്റനിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അവരുടെ മരണത്തിന് 48 സെക്കന്‍റ് മുമ്പ് തങ്ങളെ കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അറിവ് ലഭിച്ചിരുന്നുവെന്നാണ്.  ടൈറ്റാനിക് കപ്പൽ തകർന്ന സ്ഥലത്തേക്കുള്ള പര്യവേഷണത്തിനിടെ ടൈറ്റന്‍ അന്തർവാഹിനി കടലിന്‍റെ ഉപരിതലത്തിൽ നിന്ന് 13,000 അടി താഴ്ചയിലെത്തിയിരുന്നു. ടൈറ്റാനിക് കപ്പല്‍ മുങ്ങിയ സ്ഥലത്തിന് സമീപമെത്തിയപ്പോള്‍ പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന മര്‍ദ്ദം താങ്ങാനാകാതെയാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. പിന്നാലെ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. 

ടൈറ്റന്‍ പൊട്ടിത്തെറിക്കുന്നതിന് 48-നും 71-ഉം സെക്കന്‍റുകള്‍ക്കിടയില്‍ തങ്ങളെ കാത്തിരിക്കുന്ന അന്ത്യത്തെ കുറിച്ച് അഞ്ച് യാത്രക്കാര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്പാനിഷ് വാർത്താ ഏജൻസിയായ NIUS-ന് നൽകിയ അഭിമുഖത്തിൽ, സ്പാനിഷ് എഞ്ചിനീയറും അണ്ടർവാട്ടർ വിദഗ്ധനുമായ ജോസ് ലൂയിസ് മാർട്ടിനാണ് തകരുന്ന സമയത്ത് അന്തര്‍വാഹിനിയിലുണ്ടായിരുന്നവരുടെ അവസാന നിമിഷങ്ങളെ കുറിച്ച് വിശദീകരിച്ചത്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദമായ സമരരേഖ അദ്ദേഹം വിശകലനം ചെയ്തു. 

പൈലോസ് തീരത്തെ അഭയാര്‍ത്ഥി ബോട്ട് അപകടവും ഓഷ്യന്‍ ഗേറ്റ് അപകടവും; നാല് ദിവസങ്ങള്‍ക്കിടയിലെ രണ്ട് ദുരന്തങ്ങള്‍!

തന്‍റെ നിരീക്ഷണം അനുസരിച്ച് നിയന്ത്രിതമായി താഴെ ഇറക്കുന്നതിനിടെ അന്തര്‍വാഹിനിക്ക് വൈദ്യുത തകരാര്‍ സംഭവിച്ചു. പിന്നാലെ വാഹനത്തിലെ വൈദ്യുതി വിതരണം നഷ്ടമായി. ഇതോടെ അന്തര്‍വാഹിനിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അതിന്‍റെ സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ വാഹനം താഴേയ്ക്ക് കുതിച്ചു. ഭാരം കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത എമർജൻസി ലിവർ പോലും ഉപയോഗശൂന്യമായത് അപകടം വേഗത്തിലാക്കി. സബ് മറൈന്‍ കൂടുതല്‍ ആഴങ്ങളിലേക്ക് നീങ്ങിയപ്പോള്‍ യാത്രക്കാരുടെ ഭാരം മൂലമുണ്ടായ അസന്തുലിതാവസ്ഥ സ്ഥിതി കൂടുതല്‍ വഷളാക്കി." ഭയം മൂലം യാത്രക്കാരെല്ലാം പരസ്പരം തിക്കിക്കൂട്ടി. ആ സമയത്തുള്ള ഭയവും വേദനയും സങ്കല്‍പ്പിക്കുക. അതൊരു ഹൊറര്‍ സിനിമ പോലെ ആയിരുന്നിരിക്കണം' ജോസ് ലൂയിസ് മാർട്ടിന്‍ കൂട്ടിച്ചേര്‍ത്തു. 

സ്ത്രീയുടെ നിലവിളി കേട്ടെന്ന് പരാതി; പാഞ്ഞെത്തി പോലീസ്, ഒടുവില്‍ നിലവിളിച്ചയാളെ കണ്ടെത്തി, ഒരു തത്ത !

ഇതേതാണ്ട്  48 മുതൽ 71 സെക്കൻഡ് വരെ നീണ്ടുനിന്നു, ഇത്രയും നേരത്തിനിടെ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരും തങ്ങളുടെ വിധിയെ കുറിച്ച് ബോധവാന്മാരായിരുന്നു. “പൂർണ്ണമായ ആ ഇരുട്ടിൽ, ആ നിമിഷങ്ങളിൽ അവർ എന്താണ് അനുഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ആശയം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, ” മാർട്ടിൻ പറയുന്നു. ടൈറ്റൻ എന്ന വിനോദ മുങ്ങിക്കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗും പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദും ബ്രിട്ടീഷ് പൗരത്വമുള്ള മകൻ സുലൈമാനും 2,50,000 ഡോളർ ടിക്കറ്റിൽ യാത്രക്കാരായുണ്ടായിരുന്നു. ഇവരെ കൂടാതെ കമ്പനിയുടെ സിഇഒ, സ്റ്റോക്ക്‌ടൺ റഷ്, ഫ്രഞ്ച് അന്തർവാഹിനി ഓപ്പറേറ്റർ പോൾ-ഹെൻറി നർജിയോലെറ്റ് എന്നിവരും കപ്പലിലുണ്ടായിരുന്നു. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും