മകന്‍ മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം അവന്‍റെ ഹൃദയമിടിപ്പ് കേട്ട് അച്ഛനും അമ്മയും !

Published : Sep 20, 2023, 03:58 PM IST
മകന്‍ മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം അവന്‍റെ ഹൃദയമിടിപ്പ് കേട്ട് അച്ഛനും അമ്മയും !

Synopsis

“ഞാൻ ഇപ്പോൾ ജീവിതം ആസ്വദിക്കുന്നു, അത് അതിശയകരമാണ്. മുഴുവൻ സമയ ജോലി ചെയ്യുന്നു. അതെ, ഞാൻ ഇപ്പോൾ ഒരു സാധാരണ ജീവിതം നയിക്കുന്നു." ടിം ഹെഡ് പറയുന്നു. 


കന്‍ മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍റെ ഹൃദയമിടിപ്പ് ശ്രവിച്ച് അച്ഛനും അമ്മയും. ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലെ നോർവിച്ചിന് സമീപമുള്ള 30 കാരനായ കിറ്റ് ബ്ലെക്ക് 2020 ലെ വസന്തകാലത്താണ് മരിച്ചത്. ഹൃദയമടക്കം അദ്ദേഹത്തിന്‍റെ നാല് അവയവങ്ങൾ മറ്റുള്ളവര്‍ക്ക്  ദാനം ചെയ്തു. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍റെ ഹൃദയം സ്വീകരിച്ച 64 കാരനായ ടിം ഹെഡിനെ കണ്ട് മുട്ടിയപ്പോള്‍ കിറ്റ് ബ്ലെക്കിന്‍റെ അച്ഛനും അമ്മയും സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് മകന്‍റെ ഹൃദയമിടിപ്പ് കേട്ടു. പിന്നാലെ "ഇത് എനിക്ക് അൽപ്പം ശക്തി നൽകി," ബ്ലെയ്ക്കിന്‍റെ അമ്മ പറഞ്ഞു. "കിറ്റ് ടിം ഹെഡിനെ സഹായിച്ചു. അവന്‍റെ ജീവിതം എങ്ങനെയായിരുന്നോ അതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇപ്പോഴെന്ന് ചിന്തിക്കുന്നത് അത്ഭുതകരമാണ്, കാരണം അവൻ വളരെ പാവമായിരുന്നു." അവര്‍ കൂട്ടിച്ചേര്‍ത്തു. 

'കാമുകനെ ഞാന്‍ നൂറ് മടങ്ങ് സുന്ദരനാക്കി'; ഇത് 'കാമുകിയുടെ പ്രഭാവം' തന്നെയെന്ന് നെറ്റിസണ്‍സ്

നോർത്താംപ്ടൺഷെയറിൽ നിന്നുള്ള ടിം ഹെഡിന് ഡൈലേറ്റഡ് കാർഡിയോമയോപ്പതി (ഹൃദയത്തിന്‍റെ ഭിത്തികളെ ദുർബലപ്പെടുത്തുന്ന ഒരു രോഗം - Dilated cardiomyopathy) രോഗമായിരുന്നു. അഞ്ച് വർഷത്തോളം രോഗബാധിതനായി കഴിഞ്ഞ ടിം, ഹൃദയ ശസ്ത്രക്രിയയ്ക്ക് മുമ്പ് താന്‍ മരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് അവകാശപ്പെട്ടു. തന്‍റെ മിടിക്കുന്ന ഹൃദയത്തിന്‍റെ ഉടമയായ ബ്ലെയ്ക്കിന്‍റെ കുടുംബത്തെ കണ്ടുമുട്ടിയത് "വളരെ വൈകാരിക" നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഇത് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരുടെ മകന്‍റെ ഹൃദയം എനിക്ക് ലഭിച്ചുവെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അവരെ നോക്കുകയാണ്..... ഞാൻ എന്തിലൂടെയാണ് കടന്നുപോയതെന്നും മറ്റ് കുടുംബാംഗങ്ങള്‍ ഇതെങ്ങനെ നേരിടുന്നുവെന്നും ചിന്തിക്കാത്ത ഒരു ദിവസം പോലും ഞാന്‍ കടന്നുപോകുന്നില്ല." അദ്ദേഹം പറഞ്ഞു. “ഞാൻ ഇപ്പോൾ ജീവിതം ആസ്വദിക്കുന്നു, അത് അതിശയകരമാണ്. മുഴുവൻ സമയ ജോലി ചെയ്യുന്നു. അതെ, ഞാൻ ഇപ്പോൾ ഒരു സാധാരണ ജീവിതം നയിക്കുന്നു." ടിം ഹെഡ് ബിബിസിയോട് പറഞ്ഞു. 

ഭര്‍ത്താവിന് സമ്മാനിക്കാനായി ഓണ്‍ലൈനില്‍ വാങ്ങിയ പുസ്തകം 40 വര്‍ഷം മുമ്പ് അച്ഛന് സമ്മാനിച്ചത് !

30 മത്തെ വയസില്‍ കിറ്റ് ബ്ലെക്ക് മരിക്കുമ്പോള്‍, അദ്ദേഹം അവയവസേവന ദാതാക്കളുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല. മരണാനന്തരം സ്പെഷ്യലിസ്റ്റ് നഴ്സുമായി സംസാരിച്ചതിന് ശേഷം കിറ്റിന്‍റെ അവയവങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുന്നതിന് കുടുംബം സമ്മതം നല്‍കുകയായിരുന്നു. ഇംഗ്ലണ്ടില്‍ 1,643 പേർക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ അവയവങ്ങള്‍ മാറ്റിവച്ചു. എന്നാൽ ഇപ്പോഴും 7,219 പേർ പട്ടികയില്‍ യോജിച്ച അവയവങ്ങള്‍ക്കായി അവസരം കാത്ത് നില്‍ക്കുന്നു. കഴിഞ്ഞ വർഷം 439 രോഗികൾ യോജിച്ച അവയവങ്ങള്‍ ലഭിക്കാതെ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ദേശീയ രജിസ്റ്ററില്‍ 25,000 പുതിയ അവയവ ദാതാക്കളെ ഉൾപ്പെടുത്തുന്നതിനായുള്ള അവയവദാന വാരത്തിന് തുടക്കം കുറിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?