യുവാവിന്റെ കഴുത്തറുത്ത് പട്ടം, ഈ വർഷം ഇത് മൂന്നാമത്തെ അപകടം

Published : Aug 13, 2022, 03:42 PM IST
യുവാവിന്റെ കഴുത്തറുത്ത് പട്ടം, ഈ വർഷം ഇത് മൂന്നാമത്തെ അപകടം

Synopsis

എവിടെ നിന്നാണെന്ന് അറിയില്ല പെട്ടെന്ന് ഒരു പട്ടത്തിന്റെ ചരട് വന്ന് വിപിന്റെ കഴുത്തറുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്ന്  മനസ്സിലാക്കിയപ്പോഴേക്കും ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. ഭാഗ്യത്തിന് അദ്ദേഹം ബൈക്കിൽ നിന്ന് താഴെ വീണില്ല. വീണിരുന്നെങ്കിൽ ഭാര്യയ്ക്കും മകൾക്കും പരിക്കേൽക്കുമായിരുന്നു.

ദില്ലിയിൽ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി വീണ്ടുമൊരു മരണം കൂടി. നാഗ്ലോയിലെ രാജധാനി പാർക്കിൽ നിന്നുള്ള 35 -കാരനായ വിപിൻ കുമാറാണ് കൊല്ലപ്പെട്ടത്. ലോനിയിൽ സഹോദരിയോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം. അദ്ദേഹത്തോടൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. എന്നാൽ ഭാഗ്യവശാൽ അവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.

ശാസ്ത്രി പാർക്ക് ഫ്‌ളൈ ഓവറിന് മുകളിൽ വച്ചായിരുന്നു അപകടം. ബൈക്കിൽ പോവുകയായിരുന്ന അദ്ദേഹത്തിന്റെ കഴുത്തിൽ ചരട് കുരുങ്ങി. തുടർന്ന് രക്തം വാർന്ന് മരിക്കുകയായിരുന്നു. സാധാരണ പട്ടത്തിന്റെ ചരടല്ല അദ്ദേഹത്തിന്റെ കഴുത്തിൽ കുരുങ്ങിയത്, മറിച്ച് ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ചില്ലുകൾ പൊതിഞ്ഞ നൂലായിരുന്നു. മൂർച്ചയുള്ള ചരട് കഴുത്തിൽ കൊണ്ട അദ്ദേഹം രക്തം വാർന്ന് മരിക്കുകയായിരുന്നു. ബൈക്കിൽ പോകുന്നതിനിടയിൽ എന്തോ കുഴപ്പമുണ്ടെന്ന് ഭാര്യ മനസ്സിലാക്കിയപ്പോഴേക്കും അദ്ദേഹം ബൈക്ക് നിർത്തി.  ഹെൽമെറ്റ് നീക്കം ചെയ്തയപ്പോൾ, കഴുത്തിലൂടെ ചോര കുത്തി ഒഴുകി. ചുറ്റുമുള്ളവരുടെ സഹായത്തോടെ ഭാര്യ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയി. എന്നാൽ അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ഒരു ബ്രെഡ് വിതരണക്കാരനായ വിപിന് മൂന്ന് പെണ്മക്കളാണ്. “മാഞ്ച വളരെ മൂർച്ചയുള്ളതായിരുന്നു. വിപിൻ അതിനെ എടുത്ത് മാറ്റാൻ നോക്കിയെങ്കിലും, സാധിച്ചില്ല. പകരം അവന്റെ കൈകൾ മുറിഞ്ഞു“ അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ സച്ചിൻ പറഞ്ഞു.  

ഭാര്യയ്ക്കും ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്ന് സച്ചിൻ പറയുന്നു. എവിടെ നിന്നാണെന്ന് അറിയില്ല പെട്ടെന്ന് ഒരു പട്ടത്തിന്റെ ചരട് വന്ന് വിപിന്റെ കഴുത്തറുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്ന്  മനസ്സിലാക്കിയപ്പോഴേക്കും ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. ഭാഗ്യത്തിന് അദ്ദേഹം ബൈക്കിൽ നിന്ന് താഴെ വീണില്ല. വീണിരുന്നെങ്കിൽ ഭാര്യയ്ക്കും മകൾക്കും പരിക്കേൽക്കുമായിരുന്നു. തന്റെ സഹോദരി തകർന്നിരിക്കയാണെന്നും, സർക്കാർ അവരെ സഹായിക്കണമെന്നും സച്ചിൻ പറഞ്ഞു. എന്നാൽ ഈ വർഷം ആരംഭിച്ചിട്ട് ഇത് ഇപ്പോൾ മൂന്നാമത്തെ ആളാണ് പട്ടത്തിന്റെ മൂർച്ചയേറിയ നൂൽ കൊണ്ട് മരണപ്പെടുന്നത്.  കഴിഞ്ഞയാഴ്ച, ചൈനീസ് മാഞ്ചയിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഒരു ഡെലിവറി ബോയ് മരിച്ചിരുന്നു. ജൂലൈയിൽ, ഹൈദർപൂർ മേൽപ്പാലത്തിൽ വച്ച് പട്ടത്തിന്റെ ചരട് കഴുത്തറുത്തതിനെ തുടർന്ന് ഒരു മുപ്പതുകാരൻ മരിക്കുകയുണ്ടായി.  

മൂന്നും നാലും വയസ്സുള്ള രണ്ടു കുട്ടികൾ സ്വാതന്ത്ര്യദിനത്തിൽ മരിച്ചതിനെ തുടർന്ന് 2016 ൽ ഡൽഹി സർക്കാർ ചൈനീസ് മാഞ്ച നിരോധിച്ചിരുന്നു.  അവയുടെ വിൽപ്പന ദേശീയ ഹരിത ട്രൈബ്യൂണലും നിരോധിച്ചിരുന്നു. എന്നിട്ടും ഇപ്പോഴും അത് മൂലം നിരവധി ആളുകളും പക്ഷികളും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നു. ചൈനീസ് മഞ്ചയിൽ ഗ്ലാസ് മാത്രമല്ല ലോഹ പൊടികളും പൊതിയാറുണ്ട്. നിരവധി ബൈക്ക് യാത്രികരുടെ ജീവനാണ് ഇത് അപഹരിച്ചത്.  

PREV
Read more Articles on
click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്