അഞ്ചു വയസ്സുകാരിക്ക് സ്കൂളിൽ പോകാൻ മാതാപിതാക്കളുടെ സമ്മാനം മെഴ്‌സിഡസ് കാർ

Published : Apr 16, 2023, 02:21 PM IST
അഞ്ചു വയസ്സുകാരിക്ക് സ്കൂളിൽ പോകാൻ മാതാപിതാക്കളുടെ സമ്മാനം മെഴ്‌സിഡസ് കാർ

Synopsis

ഫാത്തിമയുടെ ആവശ്യം അംഗീകരിച്ച അമ്മ അവളോട് ഒരു ഉറപ്പും വാങ്ങി. കാർ വാങ്ങി നൽകിയാൽ സ്കൂളിൽ പോകണം. അതിന് അവൾ സമ്മതിച്ചു. വാക്കു പറഞ്ഞതുപോലെ തന്നെ മകളുടെ ജന്മദിനത്തിൽ മാതാപിതാക്കൾ അവൾക്ക് സമ്മാനമായി മേഴ്സിഡസ് സമ്മാനിച്ചു.

സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുന്നത് സാധാരണമാണ്. മടി മാറ്റി കുട്ടികളെ സ്കൂളിൽ വിടാൻ നമ്മൾ അവർക്ക് പലതരത്തിലുള്ള മോഹന വാഗ്ദാനങ്ങൾ നൽകുകയും സമ്മാനങ്ങളും വാങ്ങി നൽകാറുമുണ്ട്. സമാനമായ രീതിയിൽ സ്കൂളിൽ പോകാൻ മടി കാണിച്ച ഒരു അഞ്ചുവയസ്സുകാരിക്ക് അവളുടെ മാതാപിതാക്കൾ നൽകിയ മോഹന വാഗ്ദാനം എന്താണെന്നോ? മടികൂടാതെ സ്കൂളിൽ പോയാൽ ഒരു മെഴ്സിഡസ് കാറോ ബിഎംഡബ്ലിയുവോ വാങ്ങിത്തരാമെന്ന്. ഇത് വെറും വാഗ്ദാനമായിരുന്നില്ല കേട്ടോ, സ്കൂളിൽ പോകാൻ സമ്മതിച്ച മകൾക്ക് വാക്കു പറഞ്ഞതുപോലെ തന്നെ മെഴ്സിഡസ് കാർ വാങ്ങി നൽകിയിരിക്കുകയാണ് മാതാപിതാക്കൾ.

മലേഷ്യൻ സ്വദേശിനിയായ വ്യവസായി ഫർഹാന സഹ്‌റയും അവരുടെ ഭർത്താവുമാണ് തങ്ങളുടെ അഞ്ചു വയസ്സുകാരിയായ മകൾ ഫാത്തിമയുടെ സ്കൂളിൽ പോകാനുള്ള മടി മാറ്റാൻ ആഡംബരക്കാർ വാങ്ങി നൽകിയ മാതാപിതാക്കൾ. ജനുവരി മുതലാണ് ഫാത്തിമ സ്കൂളിൽ പോകാൻ മടി കാണിച്ചു തുടങ്ങിയത്. സുഖമില്ലാതായതിനെ തുടർന്ന് കുറച്ചുനാൾ അവധി എടുത്തതിനു ശേഷം ഇനി സ്കൂളിൽ പോകുന്നില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു ഫാത്തിമ. അതിന് കാരണമായി അവൾ പറഞ്ഞത് അവൾ വളരെ ചെറിയ കുട്ടിയാണ് എന്നായിരുന്നു. മാതാപിതാക്കൾ പലതരത്തിലും മകളെ സ്വാധീനിക്കാൻ ശ്രമിച്ചു എങ്കിലും അവൾ വഴങ്ങിയില്ല.

ഒടുവിൽ അമ്മ ഫർഹാന അടുത്ത ജന്മദിനത്തിൽ അവൾക്ക് എന്താണ് സമ്മാനമായി വേണ്ടത് എന്ന് ചോദിച്ചു. അതിന് അവൾ പറഞ്ഞ മറുപടി തനിക്കൊരു ബിഎംഡബ്ലിയു വോ മെഴ്സിഡസ് കാറോ വേണമെന്നായിരുന്നു. ഫാത്തിമയുടെ ആവശ്യം അംഗീകരിച്ച അമ്മ അവളോട് ഒരു ഉറപ്പും വാങ്ങി. കാർ വാങ്ങി നൽകിയാൽ സ്കൂളിൽ പോകണം. അതിന് അവൾ സമ്മതിച്ചു. വാക്കു പറഞ്ഞതുപോലെ തന്നെ മകളുടെ ജന്മദിനത്തിൽ മാതാപിതാക്കൾ അവൾക്ക് സമ്മാനമായി മേഴ്സിഡസ് സമ്മാനിച്ചു. സ്കൂളിൽ പോയി പഠിച്ചു വലുതായി ഒരു ഡോക്ടർ ആകും എന്നാണ് ഫാത്തിമ ഇപ്പോൾ മാതാപിതാക്കൾക്ക് നൽകിയിരിക്കുന്ന ഉറപ്പ്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?