ഒരുപാടുകാലത്തെ മോഹം, 12 ലക്ഷം മുടക്കി 'നായ'യായി യുവാവ്, തന്നെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൃ​ഗശാലയും

Published : Feb 07, 2025, 03:54 PM ISTUpdated : Feb 07, 2025, 03:57 PM IST
ഒരുപാടുകാലത്തെ മോഹം, 12 ലക്ഷം മുടക്കി 'നായ'യായി യുവാവ്, തന്നെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൃ​ഗശാലയും

Synopsis

ഈ സൂവിലെത്തുന്നവർക്ക് ശരിക്കും നായയെ പോലെ തോന്നിക്കുന്ന കോസ്റ്റ്യൂം ധരിക്കുകയും നായയെ പോലെ പെരുമാറുകയും ചെയ്യാം എന്നാണ് ടോക്കോ പറയുന്നത്.

ജപ്പാനിൽ നിന്നുള്ള ടോക്കോ പലർക്കും പരിചിതനാണ്. കണ്ടാൽ ഒരു 'നായ'യാണ് എന്ന് തോന്നുമെങ്കിലും ശരിക്കും ടോക്കോ ഒരു മനുഷ്യനാണ്. 12 ലക്ഷം രൂപ ചെലവഴിച്ചാണ് ടോക്കോ എന്ന് അറിയപ്പെടുന്ന യുവാവ് ഒരു നായയെ പോലെ ആയി മാറിയത്. ശരിക്കും നായയെ പോലെയായി മാറാനുള്ള കോസ്റ്റ്യൂമിന്റെ വിലയാണ് 12 ലക്ഷം രൂപ. നായയെ പോലെയാകാനുള്ള വലിയ ആ​ഗ്രഹത്തിനൊടുവിലാണ് ടോക്കോ ലക്ഷങ്ങൾ ചെലവഴിച്ച് ഈ കോസ്റ്റ്യൂം തയ്യാറാക്കിപ്പിച്ചത്. ആ കോസ്റ്റ്യൂം ധരിച്ച് നായയെ പോലെ പെരുമാറുന്ന അനേകം വീഡിയോകൾ ടോക്കോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. 

ഇപ്പോഴിതാ നായയെ പോലെ ആയി മാറാനായി ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു സൂ തന്നെ തുറന്നിരിക്കയാണ് ടോക്കോ. ഈ സൂവിന് ടോക്കോ നൽകിയിരിക്കുന്ന പേര് 'ടോക്കോ ടോക്കോ സൂ' എന്നാണ്. നായയെ പോലെ ആയിത്തീരാനുള്ള തന്റെ ആ​ഗ്രഹം നടപ്പിലാക്കിയ ശേഷമാണ് ടോക്കോ തന്നെപ്പോലെ നായയായി തീരാൻ ആ​ഗ്രഹിക്കുന്ന മറ്റുള്ളവർക്കും അങ്ങനെ ഒരു അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഈ സൂ ആരംഭിച്ചതത്രെ. 

ഈ സൂവിലെത്തുന്നവർക്ക് ശരിക്കും നായയെ പോലെ തോന്നിക്കുന്ന കോസ്റ്റ്യൂം ധരിക്കുകയും നായയെ പോലെ പെരുമാറുകയും ചെയ്യാം എന്നാണ് ടോക്കോ പറയുന്നത്. ടോക്കോയുടെ സൂവിന്റെ വെബ്സൈറ്റിൽ‌ പറയുന്നത്, 'നിങ്ങൾ എപ്പോഴെങ്കിലും ഒരു മൃ​ഗമായി മാറണം എന്ന് ആ​ഗ്രഹിച്ചിരുന്നോ? നിങ്ങൾ‌ക്കപ്പുറമുള്ള മറ്റെന്തെങ്കിലും ആയി മാറണം എന്ന് ആ​ഗ്രഹിക്കുകയും അത് നിങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ടോ? ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു' എന്നാണ്.  

ഹസ്കിയെ പോലെ തോന്നിക്കുന്ന ഒരു കോസ്റ്റ്യൂമാണത്രെ നിലവിൽ ടോക്കോ ഇവിടെ എത്തുന്നവർക്കായി ഓഫർ ചെയ്യുന്നത്. അളവും മറ്റും ശരിയാക്കാനായി 30 ദിവസം മുമ്പ് തന്നെ ബുക്ക് ചെയ്യുകയും വേണം. ഏകദേശം 28,000 രൂപയാണ് 180 മിനിറ്റിന് ഇവിടെ അടയ്ക്കേണ്ടത്. 20,500 രൂപയാണ് 120 മിനിറ്റിന് വേണ്ടത്. 

മൃ​ഗമായി ജീവിക്കാൻ ഇഷ്ടം, യുവാവ് കോസ്റ്റ്യൂമിന് മുടക്കിയത് 12 ലക്ഷം, ഒടുവിൽ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പത്താം നൂറ്റാണ്ടിലെ നിധി തേടിയ സംഘത്തിന് മുന്നിൽ പാമ്പ്, 'നിധി കാക്കുന്നവനെ'ന്ന് ഗ്രാമീണർ, പ്രദേശത്ത് സംഘർഷാവസ്ഥ
എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്