പാകിസ്ഥാന് മേൽ ആധികാരിക ജയം; ഉച്ചവരെ അവധി നല്‍കി ഇന്ത്യന്‍ കമ്പനി ഉടമ, വൈറല്‍ കുറിപ്പ്

Published : Feb 24, 2025, 09:23 PM ISTUpdated : Feb 24, 2025, 09:30 PM IST
പാകിസ്ഥാന് മേൽ ആധികാരിക ജയം; ഉച്ചവരെ അവധി നല്‍കി ഇന്ത്യന്‍ കമ്പനി ഉടമ, വൈറല്‍ കുറിപ്പ്

Synopsis

 ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. ഇതില്‍ ഇന്ത്യ നേടിയ ആധികാരിക വിജയത്തിന് പിന്നാലെയാണ് പ്രഖ്യാപനം. 


പാകിസ്ഥാന്‍ - ഇന്ത്യ പോരാട്ടം, അത് ക്രിക്കറ്റാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതാമനോഭാവമാണ് ഇത്തരം മത്സരങ്ങളെ വെറും കായിക മത്സരം എന്നതിനപ്പുറം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ - പക് ക്രിക്കറ്റ് കളിക്ക് പിന്നാലെ തോറ്റ രാജ്യത്ത് പൊട്ടിക്കപ്പെട്ട ടിവികളുടെ കണക്കുകൾ പുറത്ത് വരാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്ക് ഉച്ച വരെ ലീവ് നല്‍കുകയായിരുന്നു ഒരു ഇന്ത്യന്‍ കമ്പനി ഉടമ ചെയ്തത്. 

കോളേജ് വിദ്യായുടെ സിഇഒയും കോഫൌണ്ടറുമായ രോഹിത് ഗുപ്തയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തന്‍റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് അര ദിവസത്തെ അവധി അനുവദിച്ചത്. ഇത് സംബന്ധിച്ച് അദ്ദേഹം ലിങ്കിഡ്ഇന്നിലെഴുതിയെ കുറിപ്പ് വൈറലായി. "അയ്യോ!! ഇന്ത്യ വിജയിച്ചു, അതുപോലെ എന്‍റെ കോളേജ് വിദ്യ ടീമും. പാർട്ടിക്ക് തയ്യാറാണോ? കാരണം ഇത് എന്‍റെ മേലാണ്," അദ്ദേഹം എഴുതി. "കോളേജ് വിദ്യ കുടുംബത്തിന് നാളെ (തിങ്കളാഴ്ച) ആദ്യ പകുതി അവധിയുണ്ട്! ഇത് ഔദ്യോഗികമാണ്! രാത്രി മുഴുവൻ പാർട്ടി ചെയ്യുക, ഉറങ്ങുക, രണ്ടാം പകുതിയിലേക്ക് ലോഗിൻ ചെയ്യുക, പൂർണ്ണമായും റീചാർജ് ചെയ്ത് നിങ്ങളുടെ മികച്ച പ്രകടനം നൽകാൻ തയ്യാറാണ്. നിങ്ങൾ അത് അർഹിക്കുന്നു, ടീം!" അദ്ദേഹം കുറിച്ചു. നോ മണ്‍ഡേ ബ്ലൂസ് എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നമ്മുക്ക് ഈ വിജയം ആഘോഷിക്കാം. കാരണം ഇത് ഇന്ത്യയ്ക്ക് വേണ്ടിയാണ്. ഞങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം കുറിച്ചു. 

Read More: 'വിവാഹം കഴിച്ചില്ലെങ്കില്‍ പിരിച്ച് വിടും'; അവിവാഹിതർക്കും വിവാഹമോചിതർക്കുമെതിരെ ചൈനീസ് കമ്പനി, വിവാദം

 

Read More: 'പാക് ടീമിലെ എല്ലാവരും ബുദ്ധിശൂര്യര്‍'; രൂക്ഷ വിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍

'ഈ കമ്പനിയില്‍ ജോലി ലഭിക്കാന്‍ ഒരാൾ  എന്ത് കര്‍മ്മമാണ് ചെയ്യേണ്ടത്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിങ്ങളുടെ വിജയാഘോഷങ്ങൾക്ക് നന്ദി. ടീം ഇന്ത്യയ്ക്കും കോളേജ് വിദ്യാ കുടുംബത്തിനും വലിയ അഭിനന്ദനങ്ങൾ. അര്‍ഹമായ ഇടവേള ആസ്വദിച്ച് ശക്തമായി തരിച്ച് വരികയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. ആഘോഷങ്ങൾക്ക് പിന്നാലെ ഉച്ചവരെ അവധി നല്‍കിയത് എന്തായാലും നന്നായിയെന്ന് നിരവധി പേര്‍ എഴുതി. ചാമ്പ്യന്‍സ് ട്രോഫിയില്‍ 45 പന്ത് ബാക്കി നില്‍ക്കെ ഔട്ട് ആകാതെ 100 റണ്‍സ് എടുത്ത വിരാട് കോലിയുടെ സ്വഞ്ചറി ബലത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. 

Read More:   'ഇറങ്ങ്. പോയി ജനറൽ കോച്ചിൽ നിൽക്ക്'; ടിക്കറ്റില്ലാതെ എസിയിൽ കയറിയ പോലീസ് ഉദ്യോഗസ്ഥനോട് ടിടിഇ, വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ