യേശു ക്രിസ്തു മുടി മുറിക്കണമെന്ന് വിവാദ പരാമർശം; ട്രാൻസ് ഇൻഫ്ലുവൻസറിന് മൂന്ന് വർഷം തടവ്

Published : Mar 12, 2025, 04:14 PM ISTUpdated : Mar 12, 2025, 04:17 PM IST
യേശു ക്രിസ്തു മുടി മുറിക്കണമെന്ന് വിവാദ പരാമർശം; ട്രാൻസ് ഇൻഫ്ലുവൻസറിന് മൂന്ന് വർഷം തടവ്

Synopsis

യേശു ക്രിസ്തുവിന്‍റെ ചിത്രവുമായി ലൈവ് സ്ട്രീം നടത്തുന്നതിനിടെയാണ് റാതു താലിസ എന്ന ട്രാന്‍സ് വുമണ്‍ വിവാദ പരാമർശം നടത്തിയത്.   


ലൈവ് സ്ട്രീമിങ്ങിനിടയിൽ യേശുക്രിസ്തു മുടി മുറിക്കണമെന്ന വിവാദ പരാമർശം നടത്തിയ ഇന്തോനേഷ്യൻ മുസ്ലിം ട്രാൻസ് ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു. വിവാദ പരാമർശം നടത്തിയതിന് റാതു താലിസ എന്ന ട്രാന്‍സ് ഇന്‍ഫ്ലുവന്‍സറെയാണ് മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടയിൽ യേശുക്രിസ്തുവിന്‍റെ ചിത്രം കയ്യിലെടുത്ത് ഒരു പുരുഷനെ പോലെ തോന്നാൻ യേശു മുടി മുറിക്കണം എന്നായിരുന്നു റാതു നടത്തിയ പ്രസ്താവനയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇന്തോനേഷ്യൻ നഗരമായ മേദാനിലെ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.

ടിക് ടോക്കിൽ 4 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഓൺലൈൻ കണ്ടന്‍റ് ക്രിയേറ്ററാണ് റാതു താലിസ. വിവാദ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ  ക്രിസ്തുമതത്തിനെതിരായ വിദ്വേഷം പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജയിൽ ശിക്ഷയ്ക്ക് പുറമെ, 10,00,00,000 ഐഡിആർ (5,30,27,300 ഇന്ത്യന്‍ രൂപ) പിഴയായി അടക്കാനും കോടതി വിധിച്ചു. ശിക്ഷാവിധിക്ക് ഇടയിൽ ആംനസ്റ്റി ഇന്‍റർനാഷണൽ ഇന്തോനേഷ്യ എന്ന, എൻജിഒയുടെ റിപ്പോർട്ട് അനുസരിച്ച്, ഇവരുടെ പരാമർശങ്ങൾ "പൊതു ക്രമവും" "മതസൗഹാർദ്ദവും" തടസ്സപ്പെടുത്തിയെന്ന് കോടതി വ്യക്തമാക്കി.

Read More: 'അമ്മ എന്‍റെ ഐസ്ക്രീം കട്ട് തിന്നു, വന്ന് അറസ്റ്റ് ചെയ്യൂ'; പോലീസിനെ വിളിച്ച് പരാതി പറഞ്ഞ് നാല് വയസുകാരൻ

Read More:  തീരത്തേക്ക് പതുങ്ങിയെത്തിയ സ്രാവ്, മുതലയെ കടിച്ചെടുത്ത് കടലിലേക്ക്; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

\2024 ഒക്ടോബർ 2 -ന്, ഒരു ടിക് ടോക്ക് കാഴ്ചക്കാരൻ താലിസയോട് പുരുഷനെപ്പോലെ മുടി മുറിക്കാൻ ആവശ്യപ്പെട്ടു.  മറുപടിയായി, അവർ തന്‍റെ ചാനലിൽ ഒരു തത്സമയ സ്ട്രീം പങ്കിട്ടു, അതിൽ  യേശുക്രിസ്തുവിന്‍റെ ഒരു ചിത്രവും കയ്യിൽ കരുതിയിരുന്നു. പിന്നീട് സ്ട്രീമിങ്ങിനിടയിൽ ആ ചിത്രത്തിലേക്ക് ചൂണ്ടി നിങ്ങൾ ഒരു സ്ത്രീയെ പോലെ ആകരുത് അവന്‍റെ അച്ഛനെ പോലെ ആകാൻ മുടി മുറിക്കണം എന്ന് പറയുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം 2024 ഒക്ടോബർ 4 ന് അഞ്ച് ക്രിസ്ത്യൻ ഗ്രൂപ്പുകൾ മതനിന്ദ നടത്തിയതിന് റാതുവിനെതിരെ പരാതി നൽകി. ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 

Read More: 80 % വെള്ളം; പമ്പില്‍ നിന്നും പെട്രോൾ അടിച്ച വണ്ടികളെല്ലാം പതിവഴിയില്‍ കിടന്നു, വീഡിയോ വൈറല്‍


 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ