'ഏത് സ്പ്രേയാണ് ഉപയോ​ഗിക്കുന്നത്?'; ഊബർ ഡ്രൈവറുടെ ചോദ്യം, സ്ത്രീകൾക്ക് സുരക്ഷയെവിടെ, ദുരനുഭവം പങ്കിട്ട് യുവതി

Published : Feb 13, 2025, 02:36 PM IST
'ഏത് സ്പ്രേയാണ് ഉപയോ​ഗിക്കുന്നത്?'; ഊബർ ഡ്രൈവറുടെ ചോദ്യം, സ്ത്രീകൾക്ക് സുരക്ഷയെവിടെ, ദുരനുഭവം പങ്കിട്ട്  യുവതി

Synopsis

'ഒന്നുമില്ല, നിങ്ങൾ ഏത് സ്പ്രേയാണ് ഉപയോ​ഗിക്കുന്നത് എന്ന് പറയാമോ' എന്നാണ് ഡ്രൈവറുടെ ചോദ്യം. ബ്ലോക്ക് ആക്കുകയാണ് എന്നാണ് സ്മൃതി മറുപടി നൽകുന്നത്.

സ്ത്രീകളുടെ സുരക്ഷ ഏത് നാട്ടിലായാലും ഇന്നും പ്രതിസന്ധിയിലാണ്. വീട്ടിനകത്തായാലും പുറത്തായാലും എപ്പോഴാണ്, എവിടെയാണ് സുരക്ഷിതമല്ലാത്ത സാഹചര്യമുണ്ടാവുക എന്ന് അറിയില്ല. നൂറുശതമാനം സുരക്ഷിതബോധത്തോടെ ഒരു ടാക്സി പോലും വിളിച്ചിട്ട് വരാൻ പറ്റാത്ത അവസ്ഥയാണ് സ്ത്രീകൾക്ക്. അതുപോലെ, തനിക്ക് ഒരു ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം എക്സിൽ (ട്വിറ്ററിൽ) പങ്കുവയ്ക്കുകയാണ് സ്മൃതി കണ്ണൻ എന്ന യുവതി.

എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്, കൊച്ചിയിൽ സഞ്ചരിച്ച ഊബർ ഡ്രൈവറിൽ നിന്നും പിന്നീട് ഇവർക്ക് വന്ന മെസ്സേജിനെ കുറിച്ചാണ്. ഈ ചാറ്റിന്റെ സ്ക്രീൻഷോട്ടും സ്മൃതി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ചാറ്റിൽ കാണുന്നത്, ടാക്സി ഡ്രൈവർ സ്മൃതിക്ക് മെസ്സേജ് അയച്ചിരിക്കുന്നതാണ്. അതും വാട്ട്സാപ്പിലാണ് മെസ്സേജ് അയച്ചിരിക്കുന്നത്. 'തന്നെ ഓർമ്മയുണ്ടോ' എന്നാണ് ചോദ്യം. അതിനുള്ള സ്മൃതിയുടെ മറുപടി ഇല്ല എന്നാണ്. 'ഊബറിൽ ഒരു ദിവസം നിങ്ങളുടെ വീട്ടിൽ നിന്നും ഇടപ്പള്ളിയിൽ ഡ്രോപ്പ് ചെയ്തില്ലേ' എന്നാണ് ഇയാൾ തിരിച്ചു ചോദിക്കുന്നത്. 

കതൃക്കടവിൽ നിന്നും ഇടപ്പള്ളിയിലാണ് ആക്കിയത്, നെയിൽസ് ഷോപ്പിനടുത്താണ് ആക്കിയത് എന്നെല്ലാം ഡ്രൈവർ പിന്നേയും മെസ്സേജ് അയക്കുന്നുണ്ട്. അതോടെ, സ്മൃതി തിരിച്ച് എന്തിനാണ് എനിക്ക് മെസ്സേജ് അയക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. 

'ഒന്നുമില്ല, നിങ്ങൾ ഏത് സ്പ്രേയാണ് ഉപയോ​ഗിക്കുന്നത് എന്ന് പറയാമോ' എന്നാണ് ഡ്രൈവറുടെ ചോദ്യം. ബ്ലോക്ക് ആക്കുകയാണ് എന്നാണ് സ്മൃതി മറുപടി നൽകുന്നത്. ബ്ലോക്ക് ആക്കിക്കോ എന്ന് ഇയാൾ മറുപടി നൽകിയിരിക്കുന്നതും യുവതി ഇയാളെ ബ്ലോക്ക് ചെയ്തിരിക്കുന്നതും കാണാം. 

'നിങ്ങളുടെ പ്രൈവസി സെറ്റിങ്സ് എത്ര മോശമാണ്? ഒരു ഊബർ ഡ്രൈവർ എനിക്ക് വാട്ട്‌സ്ആപ്പിൽ മെസേജ് അയക്കുകയും വിചിത്രമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ്' എന്നാണ് കാപ്ഷനിൽ സ്മൃതി ചോദിച്ചിരിക്കുന്നത്. 

യുവതിയുടെ പോസ്റ്റ് പെട്ടെന്നാണ് വൈറലായത്. നിരവധിപ്പേരാണ് ഇതിന് താഴെ രോഷം പ്രകടിപ്പിച്ചത്. ഒടുവിൽ ഊബറും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങൾ നൽകാനാണ് ഊബർ ആവശ്യപ്പെട്ടിരിക്കുന്നത്. 

(ചിത്രം പ്രതീകാത്മകം)

ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് 'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ