തന്നെ ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത്, യാത്രക്കാർക്ക് ഊബർ ഡ്രൈവറുടെ വ്യത്യസ്ത നിർദ്ദേശം

By Web TeamFirst Published Oct 2, 2022, 3:02 PM IST
Highlights

ഏതായാലും ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ അത് വലിയ സംവാദത്തിന് കാരണമായി. ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കാൻ പറ്റുന്നില്ലെങ്കിൽ തങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളെ പിന്നെ എന്ത് വിളിക്കും എന്നാണ് മിക്കവരുടേയും സംശയം. 

നമ്മളെല്ലാവരും ടാക്സികളിൽ യാത്ര ചെയ്യുന്നവരായിരിക്കും. അതിൽ ചില ടാക്സിഡ്രൈവർമാരൊക്കെ നല്ല തമാശക്കാരുമായിരിക്കും. ചില ടാക്സികളിൽ യാത്രക്കാർക്കുള്ള ചില നിർദേശങ്ങളൊക്കെ എഴുതി വച്ചിരിക്കും. എന്നാൽ, ഇവിടെ ഒരു ഊബർ ടാക്സി ഡ്രൈവർ വളരെ വ്യത്യസ്തമായ ഒരു നിർദ്ദേശമാണ് വാഹനത്തിൽ കയറുന്നവർക്കായി എഴുതി വച്ചിരിക്കുന്നത്. അത് എന്താണ് എന്നല്ലേ? തന്നെ ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത്. 

സോഹിനി എം എന്ന ട്വിറ്റർ യൂസറാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ഊബർ ടാക്സിയുടെ സീറ്റിന് പിന്നിൽ ഇങ്ങനെ ഒരു നിർദ്ദേശം ഉണ്ടായിരുന്നു എന്നും അവർ ട്വിറ്ററിൽ വ്യക്തമാക്കി. ഏതായാലും മിക്കവാറും ആളുകൾ ടാക്സിയിൽ കയറിയാൽ ഡ്രൈവർമാരെ ചേട്ടാ, അങ്കിൾ, ഭയ്യ എന്നൊക്കെ തന്നെയാണ് വിളിക്കാറ് അല്ലേ? എന്നാൽ, തന്നെ അങ്ങനെ വിളിക്കരുത് എന്ന് പറയാനുള്ള അധികാരം അവർക്കും ഉണ്ട്. 

🤣 🤣 🤣 pic.twitter.com/S8Ianubs4A

— Sohini M. (@Mittermaniac)

ഏതായാലും ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ അത് വലിയ സംവാദത്തിന് കാരണമായി. ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കാൻ പറ്റുന്നില്ലെങ്കിൽ തങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളെ പിന്നെ എന്ത് വിളിക്കും എന്നാണ് മിക്കവരുടേയും സംശയം. 

ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്, എല്ലാവരേയും സർ, മാഡം എന്ന് വിളിക്കുന്നത് സാധാരണമാക്കേണ്ടതുണ്ട് എന്നാണ്. എന്നാൽ, അതിന് മറുപടിയായി ഒരാൾ ചോദിച്ചത് നാം അവരെ പേര് വിളിച്ചാൽ പോരേ. ഒരാളെ അയാളുടെ പേര് വിളിക്കുന്നത് ആവശ്യത്തിന് ബഹുമാനമുള്ള സം​ഗതി തന്നെ അല്ലേ എന്നാണ്. 

ഏതായാലും ഊബറും ഇതിനോട് രസകരമായി പ്രതികരിച്ചു. എന്താണ് നിങ്ങളുടെ ഡ്രൈവറെ വിളിക്കുക എന്ന് കൺഫ്യൂഷൻ തോന്നുന്നുണ്ടെങ്കിൽ ഞങ്ങളുടെ ആപ്പ് നോക്കുക എന്നാണ് ഊബർ പ്രതികരിച്ചത്. ഏതായാലും ട്വിറ്റർ വൈറലായി. 

tags
click me!