നാനോ കാര്‍ 'ഹെലികോപ്റ്റര്‍' ആക്കി മാറ്റി ഒരു മരപ്പണിക്കാരന്‍!

Published : Dec 21, 2022, 04:27 PM IST
നാനോ കാര്‍ 'ഹെലികോപ്റ്റര്‍' ആക്കി മാറ്റി ഒരു മരപ്പണിക്കാരന്‍!

Synopsis

നാലുമാസം എടുത്താണ് തന്റെ നാനോ കാറിനെ ഇദ്ദേഹം ഹെലികോപ്റ്റര്‍ രൂപത്തിലേക്ക് രൂപാന്തരപ്പെടുത്തിയത്. മൂന്നുലക്ഷം രൂപയാണ് ഇത്തരത്തില്‍ മാറ്റം വരുത്താന്‍ സല്‍മാന് ചെലവായത്.

ചില രൂപമാറ്റങ്ങള്‍ നമ്മെ വളരെയേറെ അത്ഭുതപ്പെടുത്തും. അത്തരത്തിലൊരു രൂപമാറ്റമാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരു മരപ്പണിക്കാരന്‍ നടത്തിയിരിക്കുന്നത്. തന്റെ നാനോ കാര്‍ ഒരു ഹെലികോപ്റ്ററിന്റെ രൂപത്തിലേക്ക് മാറ്റിയാണ് ഇദ്ദേഹം വിസ്മയം സൃഷ്ടിച്ചത്. ഹെലികോപ്റ്റര്‍ രൂപത്തിലേക്ക് രൂപാന്തരപ്പെടുത്തിയെങ്കിലും ഇത് ആകാശത്തു ഓടിക്കാനാവില്ല. റോഡിലൂടെയേ ഓടൂ. 

ഉത്തര്‍പ്രദേശിലെ അസംഗഢ് ആസ്ഥാനമായുള്ള മരപ്പണിക്കാരനാണ് തന്റെ നാനോ കാറിനെ ഹെലികോപ്റ്ററാക്കി മാറ്റിയത്. ഈ വാഹനം റോഡിലാണ് ഓടുന്നതെങ്കിലും ആകാശയാത്രയുടെ സുഖം കിട്ടുമെന്നാണ് നാനോയെ ഹൈലികോപ്റ്ററാക്കി മാറ്റിയ സല്‍മാന്‍ എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.  

എ എന്‍ ഐ യ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കാറിനെ വിശേഷിപ്പിച്ചത് റോഡില്‍ ഓടുന്ന ഹെലികോപ്റ്റര്‍ എന്നാണ്. നാലുമാസം എടുത്താണ് തന്റെ നാനോ കാറിനെ ഇദ്ദേഹം ഹെലികോപ്റ്റര്‍ രൂപത്തിലേക്ക് രൂപാന്തരപ്പെടുത്തിയത്. മൂന്നുലക്ഷം രൂപയാണ് ഇത്തരത്തില്‍ മാറ്റം വരുത്താന്‍ സല്‍മാന് ചെലവായത്.

വലിയ സ്വീകാര്യതയാണ് തന്റെ കണ്ടുപിടുത്തത്തിന് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്.  ഹെലികോപ്റ്റര്‍ കാര്‍ കാണാന്‍ നിരവധി ആളുകളാണ് തടിച്ചുകൂടുന്നതെന്നും ഹെലികോപ്റ്ററിലും വിമാനത്തിലും മറ്റും യാത്ര ചെയ്യാന്‍ ശേഷിയില്ലാത്ത പാവപ്പെട്ട ആളുകള്‍ക്ക് തന്റെ ഈ വാഹനത്തിലൂടെ ആകാശത്തില്‍ പറക്കുന്നതുപോലുള്ള അനുഭവം സാധ്യമാകും എന്നും അദ്ദേഹം പറയുന്നു. ഈ വാഹനം പൂര്‍ണമായും സുരക്ഷിതമാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

സര്‍ക്കാരും കമ്പനികളും  സഹായിച്ചാല്‍ വെള്ളത്തില്‍ ഓടാന്‍ കഴിയുന്ന 'ഹെലികോപ്റ്ററുകള്‍' നിര്‍മ്മിക്കാനും കഴിയും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. കൂടുതല്‍ സഹായം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നും സല്‍മാന്‍ പറയുന്നു.
 

PREV
Read more Articles on
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം