'പിശാചായി' മാറാന്‍ കഠിനശ്രമം; ഒടുവില്‍ തലയോട്ടിയില്‍ കൊമ്പുകള്‍ വച്ചുപിടിപ്പിച്ചു!

Published : Sep 17, 2022, 06:52 PM IST
'പിശാചായി' മാറാന്‍ കഠിനശ്രമം; ഒടുവില്‍ തലയോട്ടിയില്‍ കൊമ്പുകള്‍ വച്ചുപിടിപ്പിച്ചു!

Synopsis

ഇപ്പോള്‍ നാവും ജനനേന്ദ്രിയങ്ങളും ഉള്‍പ്പെടെ തന്റെ ശരീരത്തിന്റെ 95 ശതമാനം ഭാഗവും ടാറ്റുകൊണ്ട് മൂടപ്പെട്ട് കഴിഞ്ഞു എന്നാണ് ഇയാള്‍ പറയുന്നത്.

പിശാചായി മാറാനുള്ള തീവ്ര ശ്രമത്തിലാണ് ഉറുഗ്വേയില്‍ നിന്നുള്ള ഒരു അമ്പത്തഞ്ചുകാരന്‍. ഇതിനായി അയാള്‍ തന്റെ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകും. ഇപ്പോഴിതാ തലയില്‍ കൊമ്പുകളും വെച്ചുപിടിപ്പിച്ചിരിക്കുകയാണ് ഇയാള്‍. 400 പൗണ്ട് മുടക്കി ശസ്ത്രക്രിയയിലൂടെയാണ് ഇയാള്‍ തലയില്‍ കൊമ്പുകള്‍ വച്ചു പിടിപ്പിച്ചിരിക്കുന്നത്.

ഉറുഗ്വേയില്‍ നിന്നുള്ള ഷോമാന്‍ വിക്ടര്‍ ഹ്യൂഗോ പെരാള്‍ട്ടയാണ് സ്വന്തം ശരീരത്തിന് രൂപമാറ്റം വരുത്തി പിശാചായി മാറാനുള്ള തീവ്രശ്രമത്തില്‍ മുഴുകിയിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ ശരീരത്തില്‍ ടാറ്റു ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു പെരാള്‍ട്ട. തന്റെ പതിമൂന്നാം വയസ്സിലാണ് ഇയാള്‍ ആദ്യത്തെ ടാറ്റു ശരീരത്തില്‍ പതിക്കുന്നത്.  13 വയസ്സുള്ളപ്പോള്‍ ഇടതുകൈയില്‍ വിരലുകള്‍ക്ക് കുറുകെ 'f**k' എന്നാണ് അയാള്‍ എഴുതിയത്.

അതിനുശേഷം ശരീരം ടാറ്റുകൊണ്ട് നിറയ്ക്കുന്നത് അയാള്‍ക്ക് ഒരു വിനോദമായി മാറി. അങ്ങനെ ശരീരം മുഴുവന്‍ വ്യത്യസ്തങ്ങളായ ടാറ്റുകള്‍കൊണ്ട് നിറച്ചു. ഇപ്പോള്‍ നാവും ജനനേന്ദ്രിയങ്ങളും ഉള്‍പ്പെടെ തന്റെ ശരീരത്തിന്റെ 95 ശതമാനം ഭാഗവും ടാറ്റുകൊണ്ട് മൂടപ്പെട്ട് കഴിഞ്ഞു എന്നാണ് ഇയാള്‍ പറയുന്നത്.
തന്റെ ബോഡി മോഡിഫിക്കേഷന്‍ അഭിനിവേശം വെളിപ്പെടുത്തി മുമ്പും ഇയാള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിശാചിന്റെ നമ്പറായി കരുതുന്ന 666 തലയോട്ടിയില്‍ കൊത്തിയായിരുന്നു ഇയാള്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. താന്‍ ഒരു സുന്ദര രാക്ഷസന്‍ ആയി മാറാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ഇയാള്‍ പറയുന്നത്. ഇതിനായ് പെരാള്‍ട്ട തന്റെ നാവിനെ രണ്ടായി പിളര്‍ത്തുകയും ചെവികള്‍ കൂര്‍പ്പിക്കുകയും ചെയ്തിട്ടണ്ട്. കൂടാതെ സ്വാഭാവിക പല്ലുകള്‍ മാറ്റി ആ സ്ഥാനത്ത് ലോഹപല്ലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് പിശാചിന്റെ രൂപം കൂടുതലായി കിട്ടാനാണ് കൊമ്പുകള്‍ പിടിപ്പിക്കുന്നത് എന്നാണ് ഇയാള്‍ പറയുന്നത്. ഇതിനായി തലയില്‍ മൂന്ന് സബ്‌ഡെര്‍മല്‍ ഇംപ്ലാന്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ കൊമ്പുകള്‍ വളരെ ചെറുതാണെന്നും കുറച്ചു നാളുകള്‍കൂടി കഴിയുമ്പോള്‍ അത് വലുതാകുമെന്നും ഇയാള്‍ പറയുന്നു.

പെരാള്‍യെപോലെ തന്നെ അയാളുടെ ഭാര്യ ഗബ്രിയേലയും തീവ്രമായ ബോഡി മോഡിഫിക്കേഷന്‍ ഭ്രമം ഉള്ളയാളാണ്.  ലോകത്തിലെങ്ങുമുള്ള  എണ്‍പതോളം കലാകാരന്മാരുടെ സഹായത്തോടെ വരുത്തിയ അമ്പതോളം മോഡിഫിക്കേന്‍ ഇവര്‍ ഇരുവരുടെയും ശരീരത്തിലും ഉണ്ട്. 14 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം, 'ലോകത്തിലെ ഏറ്റവും പരിഷ്‌ക്കരിച്ച വിവാഹിത ദമ്പതികള്‍' എന്ന ഔദ്യോഗിക ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവര്‍ നേടി.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ