വീഡിയോ ഫിൽറ്ററിന്‍റെ ചതി; ഇന്‍റഫ്ലുവൻസ‍ർക്ക് നഷ്ടം 1.4 ലക്ഷം ഫോളോവേഴ്സിനെ! വീഡിയോ വൈറൽ

Published : Feb 19, 2026, 10:56 AM IST
Video filter glitch

Synopsis

വനിതാ ഇന്‍ഫ്ലുവന്‍സറുടെ ലൈവ് സ്ട്രീമിനിടെ ബ്യൂട്ടി ഫിൽട്ടർ അപ്രതീക്ഷിതമായി ഓഫായി. ഇതോടെ യഥാർത്ഥ മുഖം വെളിപ്പെട്ട അവർക്ക് ഒറ്റ ദിവസം കൊണ്ട് 1.4 ലക്ഷം ഫോളോവേഴ്സിനെ നഷ്ടമായി. ചൈനയിൽ ബ്യൂട്ടി ഫിൽട്ടറുകളുടെ ഉപയോഗം ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യം ഉയർത്തി.

 

സുന്ദരികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ടാകും. എല്ലാവരും സൗന്ദര്യാസ്വാദകരാണ്. എന്നാൽ, തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞാൽ ? ആ നിമിഷം പോകും അതുവരെ ഉണ്ടായിരുന്ന ഫോളോവേഴ്സെല്ലാം. അത്തരമൊരു കഠിന യാഥാർത്ഥ്യത്തിലൂടെ കടന്ന് പോവുകയാണ് ഒരു ചൈനീസ് വനിതാ ഇന്‍റഫ്ലുവന്‍സ‍ർ. തന്‍റെ ലൈവ് സ്ട്രീമിനിടെ ഉപയോഗിച്ചിരുന്ന ബ്യൂട്ടി ഫിൽട്ടർ പെട്ടെന്ന് ഓഫായതായിരുന്നു എല്ലാറ്റിനും കാരണം.

ബ്യൂട്ടി ഫിൽട്ടറിന്‍റെ ചതി

ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായിരുന്ന ചൈനീസ് വനിതാ ഇന്‍ഫ്ലുവൻസർ പതിവ് പോലെ ലൈവ് സ്ട്രീമിംഗ് ആരംഭിച്ചു. എല്ലാം പതിവ് പോലെ. വീഡിയോയ്ക്ക് മുന്നിൽ നിന്നും അവ‍ർ ചിരിച്ചു. മുടിയൊതിക്കി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. സ്ട്രീമിംഗിനിടെ വീഡിയോക്ക് ഇട്ടിരുന്ന ഫീൽറ്റർ ഓഫായി. അതോടെ അവരുടെ യഥാർത്ഥ രൂപം വെളിപ്പെട്ടു. ആദ്യം വലിയ കണ്ണുകളും മെലിഞ്ഞ താടിയെല്ലും മിനുസമാർന്നതും വിളറിയതും പാവയെപ്പോലെയുള്ളതുമായ രൂപമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ. പെട്ടെന്ന് രൂപം മാറുന്നു. ഇരുണ്ട നിറവും അല്പം തടിച്ച മുഖവുമുള്ള യുവതി വീഡിയോയിൽ പ്രത്യേക്ഷപ്പെട്ടു. വീണ്ടും ഫിൽറ്റർ ശരിയാകുന്നു. ഇത് ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നുണ്ടെങ്കിലും യുവതി അത് കാര്യമാക്കുന്നില്ല. അവർ പതിവ് പോലെ കാര്യങ്ങൾ ചെയ്യുന്നു.

 

 

നഷ്ടം 1.4 ലക്ഷം ഫോളോവേഴ്സ്

പക്ഷേ. വീഡിയോ സ്ടീമിംഗ് പൂർത്തിയായതിന് പിന്നാലെ അവരുടെ ഫോളോവേഴ്സ് തന്നെ വീഡിയോ പങ്കുവച്ചു. ഇതോടെ ഒറ്റ ദിവസം കൊണ്ട് 1.4 ലക്ഷം ഫോളോവേഴ്സിനെയാണ് യുവതിയ്ക്ക് നഷ്ടപ്പെട്ടതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ പറയുന്നു. ഇതിന് പിന്നാലെ ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ബ്യൂട്ടി ഫിൽട്ടറുകളുടെ അമിത ഉപയോഗത്തെക്കുറിച്ച് വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു.

ടിക് ടോക്കിന്‍റെ ചൈനീസ് പതിപ്പായ ഡൗയിനിൽ നിരവധി ചൈനീസ് ലൈവ്-സ്ട്രീമർമാർ മണിക്കൂറുകളോളമാണ് തങ്ങളുടെ ഫോളോവേഴ്സുമായി സംസാരക്കുന്നത്. ദീർഘനേരം സംപ്രേഷണം ചെയ്യുന്നു. ഈ സെഷനുകളിൽ, അവർ കാഴ്ചക്കാരുമായി സംവദിക്കുന്നു, പാടുന്നു, നൃത്തം ചെയ്യുന്നു, ചാറ്റ് ചെയ്യുന്നു അല്ലെങ്കിൽ എന്തെങ്കിലും ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം ഇൻഫ്ലുവന്‍സേഴ്സ് ഫോളോവേഴ്സിനെ കൂട്ടാനായി ബ്യൂട്ടി ഫിൽറ്ററുകൾ ഉപയോഗിക്കുന്നു. മുഖം മിനുക്കാൻ. തൊലിയുടെ നിറം കൂട്ടാൻ. കാഴ്ചയിൽ സുന്ദരിയാണെന്ന് തോന്നിപ്പിക്കാൻ. എന്നാൽ യുവതിയുടെ വീഡിയോ വൈറലായതോടെ ഇത്തരം വ്യാജ ഇന്‍ഫ്ലുവൻസർമാരെ സൂക്ഷിക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഫിൽറ്ററുകൾ ക്രിമിനൽ കുറ്റമാക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

പാവം ലൂലൂ; മഞ്ഞിടിച്ചിലിൽ മലനിരകളിലൊറ്റപ്പെട്ടുപോയി, 50 മണിക്കൂറുകൾക്കുശേഷം അത്ഭുതകരമായ രക്ഷപ്പെടുത്തൽ
'പുലർച്ചെ മൂന്നിന് ഉണരും, അതാണ് എന്റെ സമയം'; ചർച്ചയായി ഇന്ത്യൻ സിഇഒയുടെ ദിനചര്യ