സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി 'വെളുത്ത മൂര്‍ഖന്‍റെ' വീഡിയോ !

Published : May 06, 2023, 03:55 PM ISTUpdated : May 06, 2023, 05:32 PM IST
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി 'വെളുത്ത മൂര്‍ഖന്‍റെ' വീഡിയോ !

Synopsis

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വെളുത്ത നിറത്തിലുള്ള ഒരു മൂര്‍ഖനെ കാട്ടിലേക്ക് തിരിച്ചയക്കുന്ന വീഡിയോ പ്രചരിച്ചു. പങ്കുവയ്ക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പന്ത്രണ്ടായിരം പേരാണ് വീഡിയോ കണ്ടത്. 

രാജവെമ്പാലകളെ ചിത്രങ്ങളിലെങ്കിലും കാണാത്തവര്‍ കുറവായിരിക്കും. കേരളത്തിലെ കാടുകളിലും നാട്ടുപ്രദേശങ്ങളിലും സാധാരണയായി മൂര്‍ഖനെ കണാറുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ഇളം കറുപ്പും ചാരനിറത്തിലുള്ള വളയങ്ങളുള്ളതോ ആയിരിക്കും. എന്നാല്‍ കാഴ്ചക്കാരെയെല്ലാം അതിശയിപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വെളുത്ത നിറത്തിലുള്ള ഒരു മൂര്‍ഖനെ കാട്ടിലേക്ക് തിരിച്ചയക്കുന്ന വീഡിയോ പ്രചരിച്ചു. പങ്കുവയ്ക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പന്ത്രണ്ടായിരം പേരാണ് വീഡിയോ കണ്ടത്. 

തമിഴ്നാട്ടിലെ കുറിച്ചി ശക്തി നഗറിലെ വീട്ടു പറമ്പില്‍ നിന്ന് തമിഴ്നാട് വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കൺസർവേഷൻ ട്രസ്റ്റ് അംഗങ്ങളാണ് ഈ വെളുത്ത മൂര്‍ഖനെ പിടികൂടിയത്.  തുടര്‍ന്ന് ഈ അപൂര്‍വ്വ മൂര്‍ഖനെ കഴിഞ്ഞ ദിവസം കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആനക്കട്ടി റിസർവ് വനത്തിലേക്ക് തിരിച്ച് വിട്ടു. പൂര്‍ണ്ണമായും വെളുത്ത നിറമുള്ള ഈ മൂര്‍ഖന് അഞ്ചടി നീളമുണ്ട്. 

 

മഹാരാഷ്ട്രയിലെ കടുവാ സങ്കേതത്തില്‍ നിന്നും 2000 വര്‍ഷം പഴക്കമുള്ള ആധുനിക സമൂഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജനിതക പരിവർത്തനം കാരണമാണ് മൂര്‍ഖന് വെളുത്ത നിറം ലഭിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെലാനിന്‍റെയും പിഗ്മെന്‍റുകളുടെയും വലിയ തോതിലുള്ള അഭാവം ഈ മൂര്‍ഖന്‍റെ സ്വാഭാവിക നിറം ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ നിറം മാറ്റം സംഭവിക്കുന്ന പാമ്പുകള്‍‌ പൊതുവെ വെളുത്ത നിറത്തിലോ മഞ്ഞ നിറത്തിലോ ആണ് കണപ്പെടുന്നത്.  തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലുമാണ് സാധാരണയായി മൂര്‍ഖനെ കാണാറുള്ളത്.  വലിയ തോതില്‍ വിഷമുള്ളതിനാല്‍ ഇവ മനുഷ്യജീവന് വലിയ ഭീഷണിയാണ്. ഇവയുടെ കടിയേറ്റയുടനെ ചികിത്സിച്ചില്ലെങ്കില്‍ പക്ഷാഘാതമോ മരണമോ വരെ സംഭവിക്കാം. 

ഓടുന്ന ബൈക്കില്‍ മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ