2022 മെയ്-ജൂൺ മാസങ്ങളിൽ നടന്ന ആദ്യ പര്യവേക്ഷണത്തില്‍ ആശ്രമങ്ങൾ, സ്തൂപങ്ങൾ, ഡസൻ കണക്കിന് കരകൗശലവസ്തുക്കൾ, ജലാശയങ്ങള്‍ എന്നിവയ്‌ക്കൊപ്പം 26 ബൗദ്ധ ക്ഷേത്രങ്ങളും അവയുടെ അവശിഷ്ടങ്ങളും ബുദ്ധ ഗുഹകളും കണ്ടെത്തിയിരുന്നു. 


രിത്രം എന്നും പുനര്‍നിര്‍മ്മിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണ്. ഏറ്റവും പുതിയ സാങ്കേതിക ഉപയോഗിച്ച് പൗരാണിക മനുഷ്യന്‍റെ പരിണാമത്തിന്‍റെയും പലായനത്തിന്‍റെയും ചരിത്രം പഠിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ശാസ്ത്രലോകം. ലോകമെങ്ങുമുള്ള പുരാവസ്തു ശാസ്ത്രജ്ഞര്‍ പൗരാണിക കാലഘത്തിലെ നിരവധി കണ്ടെത്തലുകളാണ് അടുത്ത കാലത്തായി നടത്തിയിട്ടുള്ളത്. ലോകത്ത് ശീതീകരിച്ച് ഭക്ഷണം സൂക്ഷിക്കുന്നതിനെ കുറിച്ചും ശൗച്യാലയങ്ങളില്‍ ഫ്ലെഷ് ഉപയോഗിക്കുന്നതിനെ കുറിച്ചും പൗരാണിക മനുഷ്യന് അറിവുണ്ടായിരുന്നുവെന്ന് അടുത്ത കാലത്താണ് കണ്ടെത്തിയത്. ഇതോടൊപ്പം അടുത്തകാലത്തായി ഇന്ത്യയിലും പുരാത കാലത്തെ പല നിര്‍മ്മിതികളുടെയും സംസ്കാരങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരത്തില്‍ ഇതുവരെ അജ്ഞാതമായിരുന്ന ഒരു ആധുനീക നാഗരീകത ഇന്ത്യയില്‍ അടുത്ത കാലത്തായി കണ്ടെത്തി. അതും 2000 വര്‍ഷം പഴക്കമുള്ളത്, ബൗദ്ധകാലത്തെ അവശേഷിപ്പുകള്‍. 

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയ ഉദ്യാനത്തിലാണ് ഈ പൗരാണിക സമൂഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) അറിയിച്ചു. പഴയ വ്യാപാര പാതയില്‍ സ്ഥിതി ചെയ്യുന്നതാണ് ഈ കടുവാ സങ്കേതം. 2000 വര്‍ഷം പഴക്കമുള്ള മനുഷ്യനിര്‍മ്മിത ജലാശയവും പാറകളില്‍ വെട്ടിയെടുത്ത ഗുഹകളും ഇവിടെ കണ്ടെത്തി. ഇന്ന് കടുവാ സങ്കേതമാണെങ്കിലും 2000 വര്‍ഷം മുമ്പ് ഈ പ്രദേശം സജീവമായ ഒരു വ്യാപാര പാതയുടെ ഭാഗമായിരുന്നതായി കരുതുന്നു. 1,500 വർഷം പഴക്കമുള്ള ഗുഹാചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. 2,000 വർഷം പഴക്കമുള്ള മനുഷ്യനിർമ്മിതവും ചരിത്രപരമായ ഒരു നിധിയാണ് ഈ കണ്ടെത്തലെന്ന് പുരാവസ്തു വകുപ്പ് അവകാശപ്പെട്ടു. 

ഓടുന്ന ബൈക്കില്‍ മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ വൈറല്‍

2000 വര്‍ഷം മുമ്പ് ആധുനീകമായൊരു സമൂഹമാണ് ഇവിടെ ജീവിച്ചിരുന്നതെന്ന് ജബൽപൂർ സർക്കിളിലെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായ ശിവകാന്ത് ബാജ്‌പേയ് പറയുന്നു. ഉയരത്തിൽ നിർമ്മിച്ച, മഴവെള്ള സംഭരണികളടങ്ങിയ ജലസ്രോതസ്സുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് ഇവിടുത്തെ ആവാസവ്യവസ്ഥയ്ക്ക് ഒരു ആധുനിക സമൂഹത്തിന്‍റെ സ്വഭാവമുണ്ടെന്നാണ് അദ്ദേഹം വിശദീകരിച്ചു. "ജലാശയങ്ങൾക്ക് 1,800-2,000 വർഷം പഴക്കമുണ്ടാകാം, പക്ഷേ തെളിവുകൾ സൂചിപ്പിക്കുന്നത് 1,000 വർഷങ്ങൾക്ക് മുമ്പ് ചില നവീകരണം നടന്നിരുന്നുവെന്നാണ്."

ബാന്ധവ്ഗഡിലെ താലശ്രേണിയിലെ സമീപകാല ഖനന പര്യവേക്ഷണങ്ങളിൽ, അക്കാലത്തെ വ്യാപാരികൾ സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന 11 പാറകളില്‍ തീര്‍ത്ത ഗുഹകള്‍ കണ്ടെത്തി. ഈ ഗുഹകളിലൊന്നിൽ സുവർണ്ണ കാലഘട്ടത്തിലെ ഒരു ചിത്രം വരച്ചിട്ടുണ്ട്. അവ്യക്തമായ ഈ ചിത്രം ഒരു മൃഗത്തിന്‍റെ ചിത്രമാണെന്ന് പുരാവസ്തു ഗവേഷകർ കരുതുന്നു. ഈ പ്രദേശത്ത് നിന്ന് 15 നൂറ്റാണ്ടുകള്‍ക്ക് മുകളില്‍ പഴക്കമുള്ള ഗുഹാ ചിത്രങ്ങള്‍ ആദ്യമായാണ് കണ്ടെത്തിയതെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. 'സാധാരണയായി ഇത്തരത്തില്‍ അഭയ സ്ഥാനങ്ങളാകുന്ന ഗുഹകള്‍ പ്രകൃതിദത്ത ഗുഹകളായിരിക്കും. എന്നാല്‍ ഇവിടെ അത് മനുഷ്യ നിര്‍മ്മിതമാണ്. അതും പാറ തുരന്ന് നിര്‍മ്മിച്ചത്.' ബാജ്പേയി കൂട്ടിച്ചേര്‍ത്തു

2022 മെയ്-ജൂൺ മാസങ്ങളിൽ നടന്ന ആദ്യ പര്യവേക്ഷണത്തില്‍ ആശ്രമങ്ങൾ, സ്തൂപങ്ങൾ, ഡസൻ കണക്കിന് കരകൗശലവസ്തുക്കൾ, ജലാശയങ്ങള്‍ എന്നിവയ്‌ക്കൊപ്പം 26 ബൗദ്ധ ക്ഷേത്രങ്ങളും അവയുടെ അവശിഷ്ടങ്ങളും ബുദ്ധ ഗുഹകളും കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഉമരിയയിലെ സ്ഥലത്ത് കണ്ടെത്തിയ ഗുഹകൾ ബിസി 2-ാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ചതായിരിക്കാം, അവയുടെ വ്യത്യസ്ത വലുപ്പങ്ങൾ അവിടെ ജീവിച്ചിരുന്നവരില്‍ നിലനിന്നിരുന്ന സാമൂഹിക ശ്രേണിയെയാകാം സൂചിപ്പിക്കുന്നത്. മൂന്ന് മാസം നീളുന്ന രണ്ടാം ഘട്ട പര്യവേഷണം പ്രദേശത്ത് ആരംഭിച്ചു. കൂടുതല്‍ ശക്തമായ കണ്ടെത്തലുകള്‍ ഇവിടെ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു വകുപ്പ്. 

ആറ് വര്‍ഷം മുമ്പ് ഭവനരഹിത; കഴിഞ്ഞ ദിവസം ഒരു ലോട്ടറി അടിച്ചു, ഇന്ന് 40 കോടിക്ക് ഉടമ !