തടാകത്തിന്‍റെ ആഴത്തിലേക്ക് ഊളിയിടുന്ന ആമയെ വേട്ടയാടുന്ന കടുവ; എപ്പിക് വീഡിയോ എന്ന് നെറ്റിസണ്‍സ് !

Published : May 17, 2023, 08:36 AM ISTUpdated : May 17, 2023, 12:45 PM IST
തടാകത്തിന്‍റെ ആഴത്തിലേക്ക് ഊളിയിടുന്ന ആമയെ വേട്ടയാടുന്ന കടുവ; എപ്പിക് വീഡിയോ എന്ന് നെറ്റിസണ്‍സ് !

Synopsis

സാധാരണയായി പുലി, കടുവ, സിംഹം തുടങ്ങിയ മൃഗങ്ങള്‍ ഇരകളാക്കുന്നത് മാനുകളെയാണ്. എന്നാല്‍, ഇവിടെ ഒരു ജലാശയത്തിന്‍റെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിടുകയായിരുന്ന ഒരു ആമയെയായിരുന്നു കടുവ വേട്ടയാടിയത്. 


ജീവനുള്ള എല്ലാ ജീവികളുടെയും അടിസ്ഥാന പ്രശ്നം വിശപ്പ് തന്നെയാണ്.  വിശപ്പുള്ള എല്ലാവരും ഒരു പോലെ പെരുമാറാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ മനുഷ്യന്‍ അതിനായി നിയതമായ ചില നിയമങ്ങള്‍ രൂപപ്പെടുത്തുകയും അവയില്‍ നിന്ന് കൊണ്ട് സാമൂഹിക ജീവിതം നയിക്കുകയും ചെയ്യുന്നു. ഇതിനാല്‍ തന്നെ ഓരോ കാര്യം ചെയ്യുന്നതിനും അതിന്‍റെതായ ചില ക്രമങ്ങള്‍ മനുഷ്യനെ സംബന്ധിച്ചുണ്ട്. എന്നാല്‍, മൃഗങ്ങളെ സംബന്ധിച്ച് ഇത്തരം ക്രമങ്ങളില്‍ ഒന്ന് മാത്രമാണ് പ്രായോഗികമായുള്ളത്. വിശന്നാല്‍,  മുന്നിലുള്ള എന്തിനെയും അക്രമിച്ച് കൊലപ്പെടുത്തി കഴിക്കുക. ഇതാണ് മൃഗങ്ങളുടെ പൊതുരീതി. 

പ്രഫഷണല്‍ വന്യജീവി ഫോട്ടോഗ്രാഫറായ ജയന്ത് ശര്‍മ്മ കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ട ഒരു വീഡിയോ ഇത്തരത്തില്‍ കാട്ടിലെ നീതിയെ ചിത്രീകരിക്കുന്നതായിരുന്നു. എന്നാല്‍, വനത്തിനുള്ളില്‍ പ്രത്യേകിച്ചും പുലി കടുവ, സിംഹം തുടങ്ങിയ മൃഗങ്ങളുടെ ഇരയാക്കപ്പെടുന്നത് സാധാരണയായി മാനുകളാണ്. എന്നാല്‍, ഇവിടെ ഒരു ജലാശയത്തിന്‍റെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിടുകയായിരുന്ന ഒരു ആമയെയായിരുന്നു കടുവ വേട്ടയാടിയത്. 

12 അടി നീളമുള്ള രാജവെമ്പാലയ്ക്ക് ഉമ്മ കൊടുത്ത് യുവാവ്; ചങ്കിടിപ്പേറ്റുന്ന വീഡിയോ !

തടാകത്തിന്‍റെ തീരത്തുകൂടി ഓടി വരുന്ന ഒരു കടുവയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കടുവയുടെ ശ്രദ്ധ മുഴുവനും തടാകത്തിലൂടെ ശാന്തമായി പോവുകയായിരുന്ന ആമയില്‍ മാത്രമായിരുന്നു. നിമിഷനേരം കൊണ്ട് വെള്ളത്തിലേക്ക് എടുത്ത് ചാടിയ കടുവ ആമയുമായി കരയിലേക്കും അവിടെ നിന്ന് സുരക്ഷിതമായ ഒരു ഇടത്തിലേക്കും നീങ്ങുന്നു. ഇതിന് പിന്നാലെ വീഡിയോയില്‍ കടുവയുടെ വേട്ടയാടലിന്‍റെ ചില ഫോട്ടോകളും ചേര്‍ത്തുവയ്ക്കുന്നു. ബോളിവുഡ് സിനിമകളിലെ നായകന്മാരെ ആദ്യമായി രംഗത്ത് അവതരിപ്പിക്കുമ്പോളുള്ളതിന് സമാനമായ മ്യൂസിക്കാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. വീഡിയോ ഇതിനകം ഇരുപത്തിയയ്യായിരത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. വീഡിയോ പലരും 'എപ്പിക്കാ'ണെന്നും 'അപൂര്‍വ്വ'മാണെന്നും അഭിപ്രായപ്പെട്ടു. 

പരീക്ഷയില്‍ തോറ്റു; വീട്ടുകാരെ പേടിച്ച് 'തട്ടിക്കൊണ്ട് പോകല്‍ കഥ' മെനഞ്ഞ് പെണ്‍കുട്ടി, ഒടുവില്‍ സംഭവിച്ചത്

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?