
ഇന്റര്‍നെറ്റിന്റെ വ്യാപനം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കിയപ്പോള്‍ ലോകത്തിലെ അറിവുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതരത്തിലേക്ക് ലോകം ചുരുങ്ങി. ലോകമെങ്ങുമുള്ള ഭക്ഷ്യസാധനങ്ങളെ കുറിച്ചുള്ള അറിവുകളും പുതിയ റെസിപ്പികളും അവയുടെ വിചിത്രമായ പേരുകളും ഇത്തരത്തില്‍ ലോക ഭക്ഷ്യ വിപണിയിലേക്ക് ഒഴുകി. കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന പേരുകളില്‍ അവ പല റെസ്റ്റോറന്‍റുകളിലും ഇടം പിടിച്ചു. ഇതില്‍ ഏറ്റവും രസകരമായ പേരുകള്‍ ഏറ്റെടുത്തത് ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ വിൽക്കുന്ന റെസ്റ്റോറന്‍റുകളാണ്. ഇത്തരം റെസ്റ്റോറന്‍റുകളില്‍ വിചിത്രമായ പേരുകളിലുള്ള കോക്ക്ടെയിലുകൾ നമ്മുക്ക് കാണാം. ഈ പേരുകളിലായിരിക്കും കോക്ക്ടെയിലുകളുടെ റസിപ്പികള്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ കോക്ക്ടെയിലുകളുടെ പേരുകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ വിചിത്രമായ പേരുള്ള ഒരു കോക്ക്ടെയിലുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ചാണ്.
KnightOfChronos റെഡ്ഡിറ്റ് ഉപയോക്താവാണ് ഇത്തരത്തില്‍ വിചിത്രമായ പേരുള്ള ഒരു പാനീയത്തിന്‍റെ പേരില്‍ റെസ്റ്റോറന്‍റുകാര്‍ തന്നില്‍ നിന്നും പണം ഈടാക്കിയതായി സ്വന്തം അക്കൗണ്ടില്‍ കുറിച്ചത്. ഒറിഗോണിലെ ബീവർട്ടണിലുള്ള വെസ്റ്റ്ഗേറ്റ് ബർബൺ ബാറിലെ ടാപ്‌ഹൗസില്‍ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാനായി എത്തിയതായിരുന്നു ദമ്പതിമാര്‍. ഭക്ഷണം കഴിച്ച് ബില്ലില്‍ നോക്കിയപ്പോഴാണ് വലിയൊരു തെറി വാക്ക് എഴുതി (You're as A...hole) അതിന് നേരെ 15 $ എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ബില്ല് കണ്ട ദമ്പതികള്‍ അന്താളിച്ചു. 15 ഡോളര്‍ സര്‍വ്വീസിനുള്ള ടിപ്പാണെന്ന് അവര്‍ ആദ്യം കരുതിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, അതിനായി ഉപയോഗിച്ച വാക്ക് അവരെ വല്ലതെ അപമാനിക്കുന്നതായി തോന്നിയതിന് പിന്നാലെ ദമ്പതികള്‍ റെസ്റ്റോറന്‍റുകാരുമായി തര്‍ക്കം ആരംഭിച്ചു. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം അദ്ദേഹത്തിന് മനസിലായത്.
ഗോല്‍ഗപ്പയുടെ എണ്ണത്തെ ചൊല്ലി തര്‍ക്കം; പിന്നാലെ തെരുവില്‍ നടന്ന മല്ലയുദ്ധത്തിന്‍റെ വീഡിയോ വൈറല്‍ !
ലോകത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കൈയക്ഷരത്തിന്‍റെ ഉടമയെ അറിയാമോ ?
ജന്മദിനാഘോഷത്തിനിടെ അദ്ദേഹം ഒരു കോക്ക്ടെയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന്‍റെ പേര് അദ്ദേഹം മറന്ന് പോയിരുന്നു. “ബില്ല് വന്നപ്പോഴേക്കും ഞാൻ കോക്ക്ടെയിലിന്‍റെ പേര് പൂർണ്ണമായും മറന്നു. എന്നാൽ അതിന്‍റെ പേര് "നിങ്ങൾ ഒരു ........ എന്നാണ്. മിസ്റ്റർ ബർട്ടൺ," അദ്ദേഹം തന്‍റെ റെഡ്ഡിറ്റ് പോസ്റ്റിന്‍റെ കമന്‍റില്‍ എഴുതി. റെസ്റ്റോറന്‍റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, "എ.....ഹോൾ, മിസ്റ്റർ ബർട്ടൺ" എന്ന് പേരില്‍ നല്‍കുന്ന കോക്ക്ടെയില്‍ യഥാര്‍ത്ഥത്തില്‍ ജിൻ, പോർട്ട്, നാരങ്ങാനീര്, തേൻ, കയ്പേറിയ പീച്ച്, മുട്ടയുടെ വെള്ള എന്നിവയുടെ ഒരു മിശ്രിതമാണ്. ഇതിന് മുകളിൽ ബ്രൗൺ ഷുഗർ വിതറി ഒരു കൂപ്പെ ഗ്ലാസിലാണ് ഈ കോക്ക്ടെയില്‍ അതിഥികള്‍ക്കായി വിളമ്പുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പ് റെഡ്ഡിറ്റില്‍ വൈറലായി. കുറിപ്പ് കണ്ട ഒരു ഉപയോക്താവ് എഴുതിയത് "ഫ്രൈഡ് ചിക്കൻ ടിറ്റ്" എന്നായിരുന്നു. ഈ വിഭവത്തിന് തന്നോട് 18 ഡോളര്‍ വാങ്ങിയെന്നും അദ്ദേഹം എഴുതി. പിന്നാലെ നിരവധി പേര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ റെസ്റ്റോറന്‍റുകളില്‍ വിളമ്പുന്ന വിചിത്രമായ പേരുകളുള്ള ഭക്ഷണ സാധനങ്ങളെ കുറിച്ച് പരാമര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക