Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കൈയക്ഷരത്തിന്‍റെ ഉടമയെ അറിയാമോ ?

അവളുടെ കൈയക്ഷരത്തിന്‍റെ സ്വാഭാവിക സൗന്ദര്യത്തിൽ ആളുകൾ അമ്പരന്നു, ലോകമെമ്പാട് നിന്നും അവൾക്ക് പ്രശംസകളും അഭിനന്ദനങ്ങളും ലഭിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കൈയക്ഷത്തിനുടമ എന്ന നേട്ടം പ്രകൃതിക്ക് സ്വന്തമാണ്.

Prakriti Malla has the best English handwriting in the world bkg
Author
First Published Aug 31, 2023, 3:48 PM IST


സുന്ദരമായ കൈയ്യക്ഷരം ഉണ്ടാവുകയെന്നത് എല്ലാവരുടെയും ആഗ്രഹമാണ്.  അതിനായി ചെറുപ്പം മുതൽ തന്നെ പലതരത്തിലുള്ള പരിശീലനങ്ങൾ നമ്മിൽ പലരും നടത്തിയിട്ടുമുണ്ടാകും. എന്നാൽ, ഈ ലോകത്തിലേക്ക് വച്ച് ഏറ്റവും സുന്ദരമായ ഇംഗ്ലീഷ് ഭാഷയിലെ കൈ അക്ഷരം ആരുടേതാണെന്ന് അറിയാമോ? നേപ്പാൾ സ്വദേശിനിയായ ഒരു പെൺകുട്ടിയാണ് തന്‍റെ മനോഹരമായ കൈപ്പടയിൽ ഇപ്പോൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഈ ലോകത്തിലേക്ക് വെച്ച് ഏറ്റവും മനോഹരമായ കൈ അക്ഷരം ഈ പെൺകുട്ടിയുടേത് ആണത്രേ. പ്രകൃതി മല്ല, എന്ന 16 കാരിയാണ് ഈ നേട്ടത്തിന്‍റെ ഉടമ.

പ്രകൃതിക്ക് 14 വയസ്സുള്ളപ്പോൾ അവളുടെ ഒരു അസൈൻമെന്‍റാണ് ഇന്‍റർനെറ്റില്‍ തരംഗം തീര്‍ത്തത്. ആ പേപ്പറിലെ കൈയക്ഷരം ആഗോള ശ്രദ്ധ പിടിച്ചുപറ്റും വിധം ആകർഷകമായിരുന്നു.  അവളുടെ കൈയക്ഷരത്തിന്‍റെ സ്വാഭാവിക സൗന്ദര്യത്തിൽ ആളുകൾ അമ്പരന്നു, ലോകമെമ്പാട് നിന്നും അവൾക്ക് പ്രശംസകളും അഭിനന്ദനങ്ങളും ലഭിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കൈയക്ഷത്തിനുടമ എന്ന നേട്ടം പ്രകൃതിക്ക് സ്വന്തമാണ്.

റഷ്യൻ ദമ്പതികളുടെ ആഴക്കടലിലെ റെക്കോർഡ് ഡെവിംഗിനിടെ അപ്രതീക്ഷിതമായി ഭാര്യയെ കാണാതായി !

സ്കൂൾ മുറ്റത്ത് കളിക്കുന്നതിനിടയിൽ എട്ട് വയസ്സുകാരന് കിട്ടിയത് ആയിരം വർഷം പഴക്കമുള്ള നാണയം !

2022 ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ 51-ാമത് സ്പിരിറ്റിന്‍റെ ആഘോഷത്തിലാണ് നേപ്പാളി പെൺകുട്ടിയായ പ്രകൃതി മല്ലയ്ക്ക് ലോകത്തിലെ മികച്ച കൈയക്ഷരത്തിനുള്ള അവാർഡ് സമ്മാനിച്ചത്. യുഎഇ എംബസിയും ഇതുമായി ബന്ധപ്പെട്ട് പ്രകൃതിയെ അഭിനന്ദിക്കുകയും തങ്ങളുടെ ട്വിറ്റർ പോസ്റ്റിലൂടെ ഈ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്പ്യൂട്ടറിനെ പോലും അമ്പരപ്പിക്കും വിധമുള്ള പ്രകൃതിയുടെ കൈ അക്ഷരത്തിന്‍റെ ചിത്രവും എംബസി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ അക്ഷരവും അത്രമേൽ മനോഹരമായാണ് പ്രകൃതി പേപ്പറിൽ കുറിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും കാണാനും സൂക്ഷിച്ചു വെക്കാനും തോന്നിപ്പിക്കും വിധം മനോഹരമാണ് ആ കൈയക്ഷരമെന്ന് നെറ്റിസണ്‍സ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios