വീട്ടിന് മുന്നിൽ കിടന്ന നായയെ കടിച്ചെടുത്ത് ഓടുന്ന പുലി, സിസിടിവി ദൃശ്യം കണ്ട് ഞെട്ടി വീട്ടുകാര്‍

Published : Jul 28, 2025, 08:30 AM IST
CCTV footage of a tiger running away after biting the dog

Synopsis

വീട്ടിന് മുന്നില്‍ കിടന്നിരുന്ന നായയെ ഏറെനേരം നോക്കി നിന്ന ശേഷമാണ് പുലി അതിനെ കടിച്ചെടുത്ത് ഓടിയത്.

 

നുഷ്യ മൃഗ സംഘര്‍ഷങ്ങൾക്ക് അറുതിയില്ലാതായിരിക്കുന്നു. കേരളവും കര്‍ണ്ണാടകവും അടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്ന് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിലാണ്. ദിവസേന വനത്തിന് സമീപങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നും പുറത്ത് വരുന്നത് ഒരു പലിയുടെയോ ആനയുടെയോ വിഷ പാമ്പുകളുടെയോ വാര്‍ത്തകളാണ്. അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന നിസംഗത കാര്യങ്ങൾ കൂടുതല്‍ സംങ്കീര്‍ണ്ണമാക്കുന്നു.

കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു സിസിടിവി വീഡിയോയില്‍ വീടിന് മുന്നില്‍ കിടക്കുന്ന ഒരു നായയെ പുലി കടിച്ചെടുത്ത് കൊണ്ടു പോകുന്ന ദൃശ്യങ്ങളായിരുന്നു പതിഞ്ഞത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാണ്ഡ്യ ജില്ലയിലെ മോലയേദോഡി ഗ്രാമത്തിലെ ലിംഗരാജുവിന്‍റെ വീട്ടിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാത്രി ഏതാണ്ട് ഒരു മണിയോടെ വീടിന്‍റെ കോമ്പൗണ്ട് മതില്‍ ചാടിക്കടന്ന് എത്തിയ പുള്ളിപ്പുലി വീടിന് മുന്നില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നായയെ കടിച്ചെടുത്ത് ഓടുകയായിരുന്നു.

 

 

സിസിടിവി വീഡിയോയിൽ ഉറങ്ങുന്ന നായയെ നോക്കി ഏറെ നേരം അടുത്തിരിക്കുന്ന പുള്ളിപ്പുലിയെ കാണാം. കുറച്ച് കഴിഞ്ഞ് പുലി നായയെ മുന്‍കാലു കൊണ്ട് തട്ടുമ്പോൾ നായ ഭയന്ന് എഴുന്നേറ്റ് കുരയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പുലി അതിന്‍റെ കഴുത്തില്‍ കടിച്ചെടുത്ത് ഓടുന്നത്, നായയുടെ ദയനീയമായ നിലവിളി വീഡിയോയില്‍ കേൾക്കാം, സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശത്ത് നിന്നും ഒരു ആടിനെ പുലി പുടിച്ചെന്ന പരാതികൾ ഉയര്‍ന്നിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ