എപ്പോഴും നിരീക്ഷിക്കുന്ന മാനേജർ, ജീവനക്കാരുടെ സംഭാഷണങ്ങൾ രഹസ്യമായി കേൾക്കും; പോസ്റ്റുമായി യുവാവ്

Published : Jun 26, 2026, 12:55 PM IST
cafe

Synopsis

മാനേജർ സിസിടിവി ഓഡിയോ ഉപയോഗിച്ച് ജീവനക്കാരുടെ സംഭാഷണങ്ങൾ രഹസ്യമായി കേള്‍ക്കുന്നു, എപ്പോഴും തങ്ങളെ നിരീക്ഷിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നു. ഇത് ശരിയാണോ? അനുഭവം പങ്കുവച്ച് കഫേ ജീവനക്കാരന്‍.  

മിക്ക ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇന്ന് സിസിടിവി ഉണ്ട്. എന്നാൽ, അമിതമായി നിരീക്ഷിക്കപ്പെടുന്നത് ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി കൂട്ടുമെന്ന് കരുതുന്നത് വെറുതെയാണ്. അത് അവരിൽ മടുപ്പും അമർഷവും ഉണ്ടാക്കിയേക്കാം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെ ഒരു കഫേ ജീവനക്കാരനാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ മാനേജർ സിസിടിവി ഓഡിയോയിലൂടെ ജീവനക്കാരുടെ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യുന്നുവെന്നാണ് ജീവനക്കാരൻ പറയുന്നത്.

റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ ചോദിക്കുന്നത്, കസ്റ്റമർ നേരിട്ടെത്തുന്ന ഒരു അന്തരീക്ഷത്തിൽ ഇത്തരം നിരീക്ഷണം നിയമപരമാണോ, ധാർമ്മികമാണോ എന്നാണ്. ജോലിസ്ഥലം ആകപ്പാടെ അസ്വസ്ഥത നിറഞ്ഞതാണെന്നും ഷിഫ്റ്റുകളിൽ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നതായി പലപ്പോഴും തോന്നാറുണ്ടെന്നും ജീവനക്കാരൻ പറയുന്നു.

മാനേജർ ജീവനക്കാരുടെ സംഭാഷണങ്ങൾ ഇടയ്ക്കിടെ കേൾക്കാറുണ്ടെന്നും സിസിടിവിയിലൂടെ ജീവനക്കാരുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നും ജീവനക്കാരൻ പറയുന്നു. ഫൂട്ടേജ് നോക്കാനായി മാത്രം മാനേജർ ഏറെനേരം ചെലവഴിക്കാറുണ്ട്. ചെറിയ പ്രശ്നങ്ങളിൽപ്പോലും അപ്പപ്പോൾ പ്രതികരിക്കാറുണ്ടെന്നും സഹപ്രവർത്തകർ കരുതുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

മാനേജ്‌മെന്റിനെ കുറിച്ച് താനും ഒരു സഹപ്രവർത്തകനും നടത്തിയ സംഭാഷണം പിന്നീട് സിസിടിവിയിലൂടെ മനസ്സിലാക്കി. ഇതിനുശേഷം, തങ്ങളുടെ ഷിഫ്റ്റുകൾ വെട്ടിക്കുറച്ചു. ജീവനക്കാർ തമ്മിലുള്ള സാധാരണ സംഭാഷണങ്ങൾ പോലും നിരീക്ഷിക്കപ്പെടുന്നതായി തോന്നിയെന്നും, ഇത് ഒരു കഫേ എന്നതിലുപരി നിരന്തരമായി നിരീക്ഷിക്കപ്പെടുന്ന ഒരു സ്ഥലം പോലെയാണ് അനുഭവപ്പെടുന്നതെന്നും ജീവനക്കാരൻ പറയുന്നു.

'മാനേജർ രഹസ്യമായി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ഞങ്ങൾ പറയുന്നതിനെക്കുറിച്ച് ദേഷ്യപ്പെടുകയും ചെയ്യുന്നു. സത്യസന്ധമായി പറഞ്ഞാൽ എന്റെ മാനേജരുടെ മാനസികാവസ്ഥ ശരിയല്ല. ആദ്യദിവസം തന്നെ ഫോൺ മാറ്റിവെക്കാൻ പറഞ്ഞ് എന്നോട് തട്ടിക്കയറി. അന്നുമുതൽ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കഫേയിൽ സിസിടിവി ഉണ്ട്, അത് ഓഡിയോയും റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് ഞാൻ പിന്നീട് അറിഞ്ഞു. ഇതിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല, നോട്ടീസുകളും ഇല്ല. ഞങ്ങൾ എപ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് തോന്നുന്നത്' എന്നാണ് യുവാവ് കുറിച്ചത്.

 

 

അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇയാൾ ഒരു മാനേജർ മാത്രമാണെങ്കിൽ നിങ്ങൾ ഉടമയോട് പരാതി പറയാൻ ആളുകൾ ഉപദേശിച്ചിട്ടുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നും ഇങ്ങനെയായാൽ എങ്ങനെ സമാധാനത്തിൽ ജോലി ചെയ്യുമെന്നും ആളുകൾ ചോദിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

പെട്ടന്നൊരു ദിവസം ജോലിയിൽ നിന്നും പിരിച്ചുവിട്ടു, നാട്ടിൽ സൂപ്പർ മാർക്കറ്റ് തുടങ്ങി വൻതുക നേടി സോഫ്‍റ്റ്‍വെയർ എഞ്ചിനീയർ
ഇത് വിനോദമല്ല, കൊടും ക്രൂരത, ദയനീയമായി കരഞ്ഞ് ഒട്ടകം, വലിച്ചെഴുന്നേല്പിച്ച് ഉടമ, ഫോട്ടോ പകർത്തി ടൂറിസ്റ്റ്