
ഉത്തർപ്രദേശിലെ കാൺപൂരിൽ നടുറോഡില്‍ വച്ച് രണ്ട് യുവതികൾ തമ്മിലുള്ള പൊരിഞ്ഞ അടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ കാമുകിയോടൊപ്പം തിരക്കേറിയ റോഡില്‍ വച്ച് കണ്ടെത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. യാത്രക്കാരിലാരോ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ നടുറോട്ടില്‍ വച്ച് സ്ത്രീകൾ തമ്മിൽ മുടിയില്‍ പിടിച്ച് വലിച്ച് പരസ്പരം അടി കൂടുന്നത് വീഡിയോയില്‍ കാണാം.
കാൺപൂരിലെ നർവാൾ മോഡിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. റോഡിന് സമീപത്തായി ഭർത്താവും കാമുകിയുമായി ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് യുവതി ആദ്യം ഭർത്താവുമായി തര്‍ക്കത്തിലായി. തർക്കം രൂക്ഷമായതോടെ ഇരുവരും തമ്മിൽ നടുറോട്ടില്‍ വച്ച് വഴക്കാരംഭിച്ചു. ഈ സമയം അതുവഴി പോയ യാത്രക്കാരെല്ലാം വാഹനം നിര്‍ത്തി ഇരുവരുടെയും വഴക്ക് നോക്കി നിൽക്കുന്നതും കാണാം. കണ്ട് നിന്നവരിലാരോ പകര്‍ത്തിയ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യയ്ക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നെന്നും ഇത് സത്യമാണോയെന്ന് പരിശോധിക്കാന്‍ ഭാര്യ. ഭര്‍ത്താവിനെ പിന്തുടരുന്നതിനിടെയാണ് കാമുകിയോടൊപ്പം അയാളെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ആദ്യം ഭര്‍ത്താവും ഭാര്യയും തമ്മിലായിരുന്നു വഴക്കെങ്കില്‍ പിന്നാലെ ഇതില്‍ കാമുകി ഇടപെട്ടു. ഇതോടെ കാമുകിയും ഭാര്യയും തമ്മിലായി വഴക്ക്. ഇത് ശാരീരിക അക്രമത്തിലേക്ക് കടന്നു. ഇരുവരും പരസ്പരം തലമുടിയില്‍ പിടിച്ച് വലിച്ച് അടി കൂടുന്നതും വീഡിയോയില്‍ കാണാം.
ഇരുവരുടെയും വഴക്ക് രൂക്ഷമായതോടെ ഭർത്താവ് കാമുകിയെ പിന്തുണച്ച് മുന്നോട്ട് വന്നു. അയാൾ കാമുകിയോട് ഭാര്യയെ അടിക്കാനായി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ വഴിയാത്രക്കാര്‍ ഇയാളോട് ഇരുവരോടും വഴക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേൾക്കാം. എന്നാല്‍ വഴക്ക് നിര്‍ത്താനായി എത്തിയ ഭര്‍ത്താവിനെ ഭാര്യ തള്ളിമാറ്റുന്നു. ഒടുവില്‍ പോലീസെത്തി മൂന്ന് പേരെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയതാടെയാണ് റോഡിലെ ആവേശം കെട്ടടങ്ങിയത്. അതുവരെ റോഡ് തടസപ്പെടുത്തി യാത്രക്കാരും റോഡില്‍ തന്നെ കാഴ്ചകണ്ട് നിന്നെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പോലീസ് പ്രശ്നം എങ്ങനെ പരിഹരിച്ചെന്ന് റിപ്പോര്‍ൽ പറയുന്നില്ല.