കണ്ടെവരെല്ലാം ഒരുമിച്ച് നിന്നു, പടു കൂറ്റന്‍ ബലൂണിന് നടുറോഡില്‍ സുരക്ഷിത ലാന്‍റിംഗ്; വീഡിയോ വൈറൽ

Published : Aug 25, 2025, 10:59 PM IST
hot air balloon land safely in Bedford street

Synopsis

ചുറ്റും വീടുകൾ, റോഡില്‍ നിരനിരയായി കാറുകളും വൈദ്യുതി പോസ്റ്റുകളും. ഇതിനിടയില്‍ സുരക്ഷിതമായി ഇറങ്ങുന്ന ഹോട്ട് എയര്‍ ബലൂണിന്‍റെ വീഡിയോ വൈറൽ. 

 

യുകെയിലെബെഡ്‌ഫോർഡിലെ ഒരു റെസിഡൻഷ്യൽ തെരുവിന്‍റെ മധ്യത്തിൽ ഒരു ഹോട്ട് എയർ ബലൂൺ ഇറങ്ങുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. നിരവധി വീടുകളും കാറുകളും വൈദ്യുതി തൂണുകൾക്കും ഇടയില്‍ ആര്‍ക്കും ഒരു അപകടവും ഉണ്ടാക്കാതെ വളരെ സുരക്ഷിതമായി ഇറങ്ങുന്ന ഹോട്ട് എയര്‍ ബലൂണിന്‍റെ കാഴ്ച കാണാനും സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരുണ്ടായിരുന്നു. ദിശ തെറ്റിയ ബലൂണ്‍ തരിക്കേറിയ നഗരത്തില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നത് കണ്ട ചിലര്‍ നടത്തിയ ശ്രമമാണ് സുരക്ഷിത ലാന്‍റിംഗിന് വഴിയൊരുക്കിയത്.

അപകടമൊന്നും സംഭവിക്കാതെ സുരക്ഷിതമായി ബലൂണിനെ പറന്നിറങ്ങാന്‍ സഹായിച്ചത് താഴെ നിന്നിരുന്നവരായിരുന്നു. ബലൂണില്‍ നിന്നും പൈലറ്റ് താഴേക്ക് എറിഞ്ഞ് കൊടുത്ത കയറില്‍ പിടിച്ച് നിയന്ത്രിച്ചാണ് നാട്ടുകാര്‍ ബലൂണിനെ സുരക്ഷിതമായി ഇറങ്ങാന്‍ സഹായിച്ചത്. 'അത് അസാധാരണമായിരുന്നു. അത് വേഗത്തിലും അനിയന്ത്രിതമായും സഞ്ചരിച്ചു, ടെറസുള്ള വീടുകളും പൈലോണുകളും മിക്കവാറും നഷ്ടപ്പെട്ടു. ഇരുവശത്തും പാർക്ക് ചെയ്‌തിരിക്കുന്ന കാറുകൾക്കിടയിൽ അത് ഏതാണ്ട് തികഞ്ഞ ഒരു ലാൻഡിംഗ് നടത്തി' എന്നാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ജോർജിയ ബാലക്, ബെഡ്‌ഫോർഡ് ഇൻഡിപെൻഡന്‍റിനോട് പറഞ്ഞത്. ബലൂണിന്‍റെ നിലവിട്ട സഞ്ചാരം കണ്ട് സമീപ പ്രദേശത്തുള്ളവരെല്ലാം സഹായത്തിനായി തെരുവിലെത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

 

 

ഒരു അപകടവും കൂടാതെ ബലൂൺ ലാൻഡ് ചെയ്തു. ആര്‍ക്കും പരിക്കുകളില്ലെന്നും ബ്രിട്ടീഷ് ബലൂൺ ആൻഡ് എയർഷിപ്പ് ക്ലബ് ബിബിസിയോട് സ്ഥിരീകരിച്ചു. നഗര പ്രദേശങ്ങളിൽ ഹോട്ട് എയർ ബലൂൺ ലാൻഡിംഗ് അപൂർവമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സയൻസ്ഡയറക്റ്റിന്‍റെ കണക്കനുസരിച്ച്, 1976 നും 2004 നും ഇടയിൽ യുകെയിൽ ബലൂണുകൾ ഉൾപ്പെട്ട 98 സംഭവങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. യുകെയില്‍ ബലൂണിംഗ് പ്രവർത്തനങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) നിയന്ത്രണത്തിലാണ്. ഇതിനാല്‍ പ്രൊഫഷണൽ പൈലറ്റുമാർക്ക് വാണിജ്യ ലൈസൻസുകൾ ഉൾപ്പെടെ കർശനമായ സുരക്ഷാ നടപടികൾ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്