വിമാന ടിക്കറ്റും ഹോട്ടൽ റൂമും വാഗ്ദാനം ചെയ്തെന്ന് യുവതി, പിന്നാലെ ഇൻഡോറിലെ 'ഡാൻസിങ് പോലീസുകാരൻ' ആശുപത്രിയിൽ!

Published : Sep 19, 2025, 10:47 PM IST
Indore’s ‘Dancing Cop’ Ranjeet Singh Hospitalised

Synopsis

ഇൻഡോറിലെ 'ഡാന്‍സിംഗ് പോലീസ്' എന്നറിയപ്പെടുന്ന രഞ്ജിത് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു യുവതിയോട് സമൂഹ മാധ്യമങ്ങളിലൂടെ അപമര്യാദയായി പെരുമാറിയെന്ന പരാതി വൈറലായതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്.  

 

ൻഡോറിലെ ഗതാഗതം വളരെ കാലാപരമായി നിയന്ത്രിക്കുന്നതിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ഡാന്‍സിംഗ് പോലീസ് എന്ന അപരനാമത്തില്‍ അറയിപ്പെടുന്ന രഞ്ജിത് സിംഗ് ആശുപത്രിയില്‍. ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് രഞ്ജിത് സിംഗിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായെന്നും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

 

 

യുവതിയുടെ പരാതി

ര‍‌ഞ്ജിത് സിംഗ്, ഒരു യുവതിയോട് അനുചിതമായി സമൂഹ മാധ്യമങ്ങളിലൂടെ അനുചിതമായി സംസാരിച്ചെന്ന് യുവതി സമൂഹ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. യുവതി തന്‍റെ വീഡിയോയില്‍ ര‌ഞ്ജിത് എഴുതിയ കുറിപ്പുകളും പങ്കുവച്ചു. അതിൽ നിങ്ങൾ ലോകത്തിലെ ഏറ്റവും സുന്ദരിയാണെന്നും ഇന്‍ഡോറിലേക്ക് വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റും റൂം മറ്റെന്ത് വേണമെങ്കിലും നമ്മുടെ സൗഹൃദത്തിന് വേണ്ടി ഒരുക്കാമെന്നും അദ്ദേഹം എഴുതി. എന്നാല്‍ തങ്ങൾ സുഹൃത്തുക്കളല്ലെന്നും ഇന്‍ഡോറിലേക്ക് വരുന്നില്ലെന്നും മറ്റാരെയെങ്കിലും അന്വേഷിക്കാനുമുള്ള യുവതിയുടെ മറുപടിയും ഒപ്പമുണ്ട്. രാധിക സിംഗ് എന്ന ഇൻസ്റ്റാഗ്രാം ഐഡി ഉപയോഗിച്ചാണ്, ട്രാഫിക് പോലീസുകാരൻ തന്നോട് സൗഹൃദം സ്ഥാപിക്കാനായ സന്ദേശങ്ങൾ അയച്ചതെന്ന് യുവതി ആരോപിച്ചു. പിന്നാലെ യുവതി രഞ്ജിത്തിനെതിരെ അതിരൂക്ഷമായ തരത്തിൽ പ്രതികരിച്ചു.

 

 

രഞ്ജിത്തിന്‍റെ ഭാഗം

ആരോപണങ്ങളെ തുടർന്ന്, വ്യാഴാഴ്ച രാവിലെ രഞ്ജിത് സിംഗിനെ താത്കാലിമായി മാറ്റി നിര്‍ത്താൻ അഡീഷണൽ കമ്മീഷണർ ആർ.കെ. സിംഗ് ഉത്തരവിട്ടു. സ്ത്രീ തന്‍റെ പ്രശസ്തിയെ ലക്ഷ്യം വച്ച് പ്രശസ്തയാകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രഞ്ജിത് ആരോപിച്ചു. ഇത് സംബന്ധിച്ച് തന്‍റെ ഭാഗം വിശദീകരിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ര‍‌ഞ്ജിത് സിംഗ് മുതിർന്ന ഉദ്യോഗസ്ഥരെ കാണാൻ പോയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടെന്നും തുടർന്ന് അദ്ദേഹത്തെ ഷെൽബി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാല്‍ സർവീസിലിരിക്കെയുള്ള ഒരു പോലീസുകാരനില്‍ നിന്നുള്ള ഇത്തരമൊരു പ്രവൃത്തി വകുപ്പിന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് പോലീസിനുള്ളിൽ ഉയരുന്ന അഭിപ്രായം.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്