സിരകൾ പോലും മരവിക്കും; പിടികൂടുന്നതിനിടെ ആഞ്ഞ് കൊത്തി രാജവെമ്പാല, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

Published : Sep 02, 2025, 10:08 AM ISTUpdated : Sep 02, 2025, 12:09 PM IST
King Cobra Attacks Forest Officials

Synopsis

വീട്ട് മുറ്റത്തെ ചെടിപ്പടര്‍പ്പില്‍ നിന്നും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചീറിയടുത്തു. 

 

ഡെറാഡൂണിലെ ഭാവുവാല ഗ്രാമത്തിലെ ഒരു വീട്ട് മുറ്റത്ത് രാജവെമ്പാലയുണ്ടെന്ന് കേട്ട് എത്തിയതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥ‍ർ. എന്നാല്‍ വീട്ടിന് മുന്നിലെ മതില്‍ നിറഞ്ഞ് നിന്ന വള്ളി പടര്‍പ്പുകളില്‍ മറഞ്ഞിരുന്ന പാമ്പിനെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. പിന്നാലെ വള്ളച്ചെടി വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തല നീട്ടിയത് ഒരു സാധാരണ മനുഷ്യന്‍റെ രണ്ട് ഇരട്ടി വലിപ്പുമുള്ള കൂറ്റന്‍ രാജവെമ്പാല. അവനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതരെ പാമ്പ് ചീറിയടുത്തത് കണ്ടാല്‍ സിരകൾ പോലും മരവിക്കും. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഡെറാഡൂൺ ഫോറസ്റ്റ് ഡിവിഷനിലെ ഝജ്ര റേഞ്ചിലെ ഭാവുവാല ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നതിടെ അതിന്‍റെ ആക്രമണത്തില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്ന് വിട്ടെന്ന് വനം വകുപ്പ് അറിയിച്ചു.

 

 

 

 

വീഡിയോയില്‍ മതിലിന് മുകളിലെ ചെടിപ്പടര്‍പ്പുകളില്‍ നിന്നും പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ കാണാം. അതിനെ താഴെയിറക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെ പാമ്പ് കൊത്താനായി മുന്നോട്ട് ആയുന്നു. അപ്രതീക്ഷിതമായി പാമ്പ് മുന്നോട്ട് ആഞ്ഞപ്പോൾ ഒരു ഉദ്യോഗസ്ഥന്‍ താഴെക്ക് വീഴുന്നതും മറ്റൊരാൾ നിമിഷാര്‍ദ്ധം കൊണ്ട് പിന്നിലേക്ക് മാറുന്നതും കാണാം. ഈ സമയം മറ്റ് രണ്ട് പേര് കൂടി ഇവരുടെ സമീപത്തായി നില്‍ക്കുന്നു. ആളുകൾ കൂടി നിന്നുള്ള പാമ്പ് പിടിത്തം ശാസ്ത്രീയമാണോയെന്ന് ഇതോടെ സമൂഹ മാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നു. ഒരു വിധത്തില്‍ പാമ്പിനെ താഴെയിറക്കിയപ്പോഴാണ് അതിന്‍റെ വലിപ്പം വ്യക്തമായത്. ഏതാണ്ട് 18 അടിയോളം വരുന്ന കൂറ്റന്‍ രാജവെമ്പാല ! വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീര്‍ത്തും അശാസ്ത്രീയമായ പാമ്പ് പിടിത്തത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകൾ തന്നെ നടന്നു. പിന്നാലെ സംഭവത്തിന്‍റെ വീഡിയോകൾ ഇന്‍സ്റ്റാഗ്രാമിലും എക്സിലും വൈറാലായി.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ