ഇൻഡിഗോ വിമാനത്തില്‍ യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷണം; കൈയോടെ പൊക്കി; വീഡിയോ വൈറൽ

Published : Jun 26, 2025, 10:57 AM IST
Man stealing life jacket from indigo flight

Synopsis

ഇന്‍ഡിഗോയിലെ യാത്രയ്ക്കിടെ ഒരാൾ ലൈഫ് ജാക്കറ്റെടുത്ത് ബാഗിലേക്ക് മാറ്റി. ഇത് മറ്റൊരു യാത്രക്കാരന്‍ കാണുകയും കൈയൊടെ പൊക്കുകയുമായിരുന്നു.

ഴയതിനെക്കാളും വിമാനാപകടങ്ങൾ വര്‍ദ്ധിച്ച് വരുന്ന കാലമാണ്. ഓരോ ദിവസവുമെന്ന വണ്ണമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതമായ യാത്രാവിമാനങ്ങൾ തകർന്ന് വീഴുന്നത്. ഇതിനിടെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് ഒരു യാത്രക്കാരന്‍ ലൈഫ് ജാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായത്. വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്‍കൂട്ടി കണ്ട് ഒരുക്കിയ ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന്‍ എടുത്ത് തന്‍റെ ഭാഗില്‍ ഒളിപ്പിച്ചത്. ഇത് മറ്റൊരു യാത്രക്കാരന്‍ കൈയോടെ പിടികൂടുന്നതിയിരുന്നു വീഡിയോയില്‍.

വീഡിയോയുടെ തുടക്കത്തില്‍ തന്നെ ബാഗ് തുറക്കാനും അതില്‍ ലൈഫ് ജാക്കറ്റുണ്ടെന്നും ഒരാൾ ആരോപിക്കുന്നു. തുടര്‍ന്ന് സമീപത്ത് നിന്ന ഒരാളോട് നിങ്ങളുടെ ബാഗ് ആണോ തുറക്കൂവെന്ന് പറഞ്ഞ് തുറക്കാന്‍ നിര്‍ബന്ധിക്കുന്നു. ഏറെ നേരെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാൾ ബാഗ് തുറക്കുന്നു. ഈ സമയം ബാഗിനുള്ളില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ഒരു ലൈഫ് ജാക്കറ്റ് യുവാവ് പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം. 'സഹോദരാ ഇതൊന്നും ശരിയല്ല. നിങ്ങളെങ്ങനെയാണ് ഇതെടുത്ത് ബാഗിലിട്ടത്' ഈ സമയം ആരോ അയാളോട് ചോദിക്കുന്നതും വീഡിയോയില്‍ കേൾക്കാം.

 

 

വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ നിരവധി പേരാണ് രൂക്ഷ വിമ‍ർശനവുമായി എത്തിയത്. വിമാനത്തില്‍ യാത്ര ചെയ്തത് കൊണ്ട് മാത്രം ആരും ക്ലാസ് ആകില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഒരു കുറ്റകൃത്യം ശിക്ഷ അര്‍ഹിക്കുന്നു. അത് അങ്ങേയറ്റം അപകടകരമാണ്. അത് അടുത്ത വിമാന യാത്രക്കാരന്‍റെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'പൊതുജനങ്ങളെ അപമാനിക്കുന്നത് നല്ലതാണ്. ഇത് അത്തരം ചില വിഡ്ഢികളെ മെച്ചപ്പെടുത്തിയേക്കാം' എന്നായിരുന്നു മറ്റൊരാൾ എഴുതിയത്. അയാൾ ലൈഫ് ജാക്കറ്റും കൊണ്ട് പോയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്നായിരുന്നു മറ്റൊരാളുടെ സംശയം. അതേസമയം അയാൾക്ക് എന്തിനാണ് വിമാനത്തിലെ ലൈഫ് ജാക്കറ്റ് എന്ന് ചോദിച്ചവരും കുറവല്ല.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?